കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചന്ദ്രന്‍ ചൊവ്വയുടെ ഭാഗം' ഇന്റര്‍നെറ്റില്‍ തരംഗമായി ഡോണള്‍ഡ് ട്രംപിന്റെ കണ്ടുപിടുത്തം

  • By S Swetha
Google Oneindia Malayalam News

വാഷിംഗ്ടൺ: ഇന്റര്‍നെറ്റില്‍ ചിരിപടര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കണ്ടുപിടുത്തം. ചൊവ്വയുടെ ഭാഗമാണ് ചന്ദ്രനെന്നാണ് ട്രംപിന്റെ കണ്ടെത്തല്‍. ചന്ദ്രനിലേക്ക് ആളുകളെ അയക്കുന്നത് നാസ അവസാനിപ്പിക്കണമെന്നും ഇത് സംബന്ധിച്ച് പുറത്തുവിട്ട ട്വീറ്റില്‍ ട്രംപ് പറയുന്നു.

<br>കാലവർഷം ദുർബലമാകുന്നു; വിവിധ ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു, ചുഴലിക്കാറ്റിന് സാധ്യത
കാലവർഷം ദുർബലമാകുന്നു; വിവിധ ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു, ചുഴലിക്കാറ്റിന് സാധ്യത

'ചന്ദ്രനിലേക്ക് ആളുകളെ അയക്കാന്‍ വളരെയധികം പണം നമ്മള്‍ ചെലവഴിക്കുന്നുണ്ട്. ഈ പണം നാസയ്ക്ക് ചന്ദ്രനിലേക്ക് പോകാനുള്ളത് മാത്രമല്ല. 50 വര്‍ഷം മുന്‍പേ അതൊക്കെ ചെയ്തതാണ്. ചൊവ്വ(അതിന്റെ ഭാഗമാണ് ചന്ദ്രന്‍), പ്രതിരോധം, ശാസ്ത്രം തുടങ്ങിയ മേഖലകളിലാണ് നാം ഇനി ശ്രദ്ധ ചെലുത്തേണ്ടത്.' ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്. അതായത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായ പ്രകാരം ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമായ ഭൂമിയില്‍ നിന്നും 33.9 മില്യണ്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണ്.

donald-trump-2

2024ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന് ഫണ്ട് അനുവദിച്ച ട്രംപില്‍ നിന്ന് ഇത്തരമൊരു പ്രഖ്യാപനം വന്നതിന്റെ ഞെട്ടലിലാണ് നാസയിലെ ശാസ്ത്രജ്ഞര്‍. ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണെന്ന് ഇതുവരെയും ആരും പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. പിന്നെയെവിടെ നിന്നാണ് ഇത്തരമൊരു കണ്ടെത്തല്‍ ട്രംപ് നടത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

എന്നാല്‍ ട്രംപിന്റെ ട്വീറ്റ് പുറത്തു വന്നതോടെ ധാരാളം ആശയ സംവാദങ്ങള്‍ക്കും ചൂടേറിയ ചര്‍ച്ചകള്‍ക്കും പുറമേ ട്രോളുകള്‍ക്കും മീമുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇന്റര്‍നെറ്റ് സാക്ഷിയായി.
ഒരു ട്വിറ്റര്‍ ഉപയോക്താവ് ഇങ്ങനെ എഴുതി: 'ഭൂമിയും ചന്ദ്രനും ഇടയില്‍ ഒരു മതില്‍ പണിയുന്നത് ഭാവിയില്‍ ഉപയോഗപ്രദമാകും. 'ഈ രാജ്യത്തെ നയിക്കാന്‍ നിങ്ങള്‍ യോഗ്യനല്ല (അല്ലെങ്കില്‍ കുട്ടികള്‍ക്ക് സൗരയൂഥത്തെ കുറിച്ച് ക്ലാസെടുക്കു) ഇങ്ങനെയായിരുന്നു മറ്റൊരു ട്വീറ്റ്. '

English summary
Donald Trump's discovery goes viral in internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X