Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന് എന്നും വീക്ക്‌നെസ്സ് സുന്ദരികള്‍..പക്ഷേ ഈ സുന്ദരികള്‍ ജഗജില്ലികളാണ്..!!

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പേര് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടാവുക സ്ത്രീകളുടെ പേരിലാവും. ചിലരെ പരിചയപ്പെടാം.

വാഷിംഗ്ടണ്‍ : പുതിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് സ്ത്രീകളോടുള്ള താല്‍പര്യം പരസ്യമാണ്. ഒരുപക്ഷേ ഇത്രയധികം ലൈഗികാരോപണങ്ങള്‍ നേരിട്ട വ്യക്തി അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലെത്തുന്നതും ആദ്യമായാണ്.

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും അതിന് മുന്‍പുള്ള വിരുന്നിലും തിളങ്ങിയത് ചില സുന്ദരിമാരാണ്. ട്രംപിന്റെ കുടുംബത്തിലേയും സുഹൃത്തുക്കളുമായി സുന്ദരികള്‍ വേദിയില്‍ നിറഞ്ഞുനിന്നും.

പ്രഥമ വനിത മെലാനിയ

ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും അമേരിക്കയുടെ പ്രഥമവനിതയുമായ മെലാനിയ ട്രംപാണ് ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രമായത്. 46കാരിയായ മെലാനിയ നേരത്തെ തന്നെ സൗന്ദര്യം കൊണ്ടും വസ്ത്രധാരണം കൊണ്ടും ഫാഷന്‍ലോകത്തിന്റെയടക്കം ശ്രദ്ധ പിടിച്ചുപറ്റിയതാണ്.

മനം കവർന്ന് മെലാനിയ

സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഒരുക്കിയ ഡിന്നറില്‍ അതിസുന്ദരമായ ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് മെലാനിയ എത്തിയത്. സത്യപ്രതിജ്ഞയ്ക്കാവട്ടെ ഇളം നിലനിറത്തിലുള്ള വേഷത്തിലും. 46കാരിയാണെന്ന് തോന്നിക്കാത്ത തരത്തിലുള്ളതായിരുന്നു മെലാനിയയുടെ വേഷം.

ട്രംപിന് കരുത്തേകാൻ

ഒബാമയുടെ ഭരണത്തില്‍ പ്രഥമവനിതയെന്ന നിലയില്‍ മിഷേല്‍ ഒബാമ ഏറെ ശ്രദ്ധയും ജനപ്രീതിയും പിടിച്ചുപറ്റിയിരുന്നു. ട്രംപ് ഭരിക്കുമ്പോഴും ഭരണത്തിലും അതുമായ ബന്ധപ്പെട്ട വിഷയങ്ങളിലും മെലാനിയയുടെ താത്പര്യങ്ങളും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മൂത്ത മകൾ ഇവാൻക

ട്രംപിന്റെ മൂത്ത മകളായ ഇവാന്‍ക ട്രംപ് നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിരസാന്നിധ്യമായിരുന്നു ഇവാന്‍ക. ട്വിറ്ററില്‍ ട്രംപിന് ഇവാന്‍കയെ മാറിപ്പോയ സംഭവവും മാധ്യമശ്രദ്ധ നേടിയിരുന്നു.

കൺ കവർന്ന് ഇവാൻക

വെള്ളയും കറുപ്പും നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് ഇവാന്‍ക ഡിന്നര്‍ പാര്‍ട്ടിയിലെ ആകര്‍ഷക കേന്ദ്രമായത്. അച്ഛന്റെ സത്യപ്രതിജ്ഞാ ചടങ്ങലും ഇവാന്‍ക മോഡി ഒട്ടും കുറച്ചില്ല. വെള്ള നിറത്തിലുള്ള ഗൗണില്‍ ഇവാന്‍ക ചടങ്ങിനെത്തിയവരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ടിഫാനിയും മോശമല്ല

ട്രംപിന്റെ മറ്റൊരു മകളായ ടിഫാനിയും ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. രണ്ടാം ഭാര്യ മാര്‍ല മേപ്പിള്‍സില്‍ ട്രംപിനുണ്ടായ മകളാണ് ടിഫാനിയ. ഓഫ് വൈറ്റ് നിറത്തിലുള്ള ഗൗണില്‍ ടിഫാനിയ തിളങ്ങി.

പ്രചാരണത്തിന് പിറകിൽ

കുടുംബത്തിലുള്ള സുന്ദരികളെ കൂടാതെ വേറെയുമുണ്ട് ചിലര്‍. ട്രംപിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച കെലിന്‍ കോണ്‍വെയാണ് അതിലൊരാള്‍. ട്രംപിനെ വൈറ്റ് ഹൗസിലെത്തിച്ചതില്‍ കെലിന്റെ പങ്ക് വളരെ വലുതാണ്.

നൃത്തം ചെയ്യുന്ന സുന്ദരി

കെയ്റ്റ്‌ലിന്‍ ജെനറുമുണ്ട് ട്രംപിന് പ്രിയപ്പെട്ട സുന്ദരികളുടെ പട്ടികയില്‍. പ്രസിഡണ്ട് ആയതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ ഡാന്‍സിംഗ് പാര്‍ട്ട്ണര്‍ കെയ്റ്റ്‌ലിന്‍ ആയിരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഇവൾ വലംകൈ

ട്രംപിന്റെ വലംകയ്യെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോപ് ഹിക്‌സിനെ ഒഴിവാക്കാനാവില്ല. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നു ഹോപ് ഹിക്‌സ്. ഇനിയും മാധ്യമങ്ങള്‍ക്കും ട്രംപിനുമിടയിലെ പ്രധാന കണ്ണിയായിരിക്കും ഇ 27കാരി സുന്ദരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+