കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിന്‍റെ ഇംപീച്ച്മെന്‍റ്; ചര്‍ച്ചകള്‍ സജീവമാക്കി ഡമോക്രാറ്റുകള്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യുഎസ് പാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോള്‍ ബില്‍ഡിങ്ങിന് നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് പിന്നാലെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് സ്ഥാനത്ത് നിന്നും ഇംപീച്ച്മെന്‍റ് ചെയ്യാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിനെ സ്ഥാനത്ത് നിന്ന് നീക്കുകയെന്ന അഭൂതപൂർവമായ നടപടിക്കെതിരായി ഉപരാഷ്ട്രപതി മൈക്ക് പെൻസും മന്ത്രിസഭയും നിലപാട് സ്വീകരിച്ചാല്‍ സ്പീക്കർ നാൻസി പെലോസിയും അവരുടെ നേതൃത്വ സംഘവും മിന്നൽ വേഗത്തിലുള്ള ഇംപീച്ച്‌മെന്റ് നടപടി പരിഗണിക്കുന്നതായാണ് ഒന്നിലധികം ഡെമോക്രാറ്റിക് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

donald-trump-157542

ഡൊണാള്‍ഡ് ട്രംപിനെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം സെനറ്റിൽ വിജയിക്കാൻ കാര്യമായ ഉഭയകക്ഷി പിന്തുണ ആവശ്യമാണ്, ബുധനാഴ്ച കാപ്പിറ്റോളിൽ കലാപത്തിന് പ്രേരിപ്പിച്ച ട്രംപിനെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് സഭ ഇംപീച്ച് ചെയ്യുമെന്ന് പെലോസി തുറന്നടിച്ചിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നാണ് കാലിഫോർണിയയില്‍ നിന്നുള്ള ഡെമോക്രാറ്റ് പാര്‍ട്ടി അംഗങ്ങള്‍ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

സന്നദ്ധ സേനയുടെ ബ്രാൻ്റ് അംബാസഡർ ആയി ടൊവിനോ തോമസ് , സമൂഹത്തിനു മാതൃകയായ വ്യക്തിയെന്ന് മുഖ്യമന്ത്രിസന്നദ്ധ സേനയുടെ ബ്രാൻ്റ് അംബാസഡർ ആയി ടൊവിനോ തോമസ് , സമൂഹത്തിനു മാതൃകയായ വ്യക്തിയെന്ന് മുഖ്യമന്ത്രി

പെലോസിയും അവരുടെ നേതൃത്വസംഘവും വ്യാഴാഴ്ച രാത്രിയോടെ തന്നെ ഇംപീച്ച്‌മെന്റ് വോട്ട് നടത്തണോ എന്നതിനെക്കുറിച്ച് സംസാരിച്ചു. ഈ നടപടി അതിരുകടന്നതായി തോന്നാമെങ്കിലും ട്രംപിന്റെ നടപടികൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടത്. ട്രംപിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡമോക്രാറ്റുകള്‍ യോഗം ചേരുന്നുണ്ട്. ലോകത്തിന് മുന്നില്‍ അമേരിക്കയെ നാണം കെടുത്തിയ കാപിറ്റോള്‍ ആക്രമണത്തിന്‍റെ ഉത്തരവാദി എന്ന നിലയിലാണ് ട്രംപിനെതിരായ നീക്കങ്ങള്‍.

നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും ചേരുന്നതിനിടെയായിരുന്നു ട്രംപ് അനുകൂലികളുടെ ആക്രമണം ഉണ്ടായത്. പൊലീസ് നിയന്ത്രണം മറികടന്ന് പ്രതിഷേധക്കാര്‍ പാര്‍ലമെന്‍റി അകത്തേക്ക് കടന്നതോടെ ഇരു സഭകളും അടിയന്തരമായി നിര്‍ത്തിവെക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ മരണപ്പെടുകയും ചെയ്തു.

എല്‍ ഡി എഫില്‍ നിന്നും യു ഡി എഫ് പിടിച്ചെടുത്തത് 12 പഞ്ചായത്തുകള്‍ ; തിരിച്ചടി വിലയിരുത്താന്‍ മുന്നണിഎല്‍ ഡി എഫില്‍ നിന്നും യു ഡി എഫ് പിടിച്ചെടുത്തത് 12 പഞ്ചായത്തുകള്‍ ; തിരിച്ചടി വിലയിരുത്താന്‍ മുന്നണി

ട്വന്റി ട്വന്റിയുമായി രഹസ്യ ചർച്ച നടത്തി കോൺഗ്രസ് , കിഴക്കമ്പലത്ത് എത്തിയത് ഉമ്മൻചാണ്ടിയടക്കംട്വന്റി ട്വന്റിയുമായി രഹസ്യ ചർച്ച നടത്തി കോൺഗ്രസ് , കിഴക്കമ്പലത്ത് എത്തിയത് ഉമ്മൻചാണ്ടിയടക്കം

English summary
Donald Trump's impeachment; Democrats in active talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X