Get Updates
Get notified of breaking news, exclusive insights, and must-see stories!

'ട്രംപ് ജീ കുല്‍ഫി ബിസിനസ് എങ്ങനെ, ലാഭമാണോ': വൈറലായി ട്രംപ് അപരന്‍റെ വീഡിയോ

ഇസ്ലാമാബാദ്: ഇന്‍റര്‍നെറ്റില്‍ തരംഗമായി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അപരന്‍. പാകിസ്ഥാനില്‍ നിന്നുള്ള ഒരു കുല്‍ഫി വില്‍പ്പനക്കാരനാണ് ആ താരം. ഡൊണാള്‍ഡ് ട്രംപിന്‍റെ രൂപ സാദൃശ്യം മാത്രമല്ല കുല്‍ഫി വില്‍പ്പനയ്ക്കൊപ്പം നടത്തുന്ന അതിമനോഹരമായ പാട്ട് കൂടിയാണ് ഈ മധ്യവയസ്കനെ നിമിഷ നേരം കൊണ്ട് വൈറലാക്കിയത്. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ ഉള്‍പ്പടേയുള്ള മാധ്യമങ്ങളില്‍ വന്ന ഈ വീഡിയോയ്ക്ക് താളെ രസകരമായ ഒട്ടനവധി കമന്‍റുകളും ആളുകള്‍ രേഖപ്പെടുത്തുന്നുണ്ട്.

'അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റ ഡോണൾഡ്​ ട്രംപ് ഇപ്പോൾ​ പാകിസ്​താനിൽ പാട്ട്​ പാടി കുൽഫി വിൽപ്പന നടത്തുന്നു' എന്നാണ് ഒരാള്‍ പങ്കുവെച്ച രസകരമായ കമറ്റ്. 'ട്രംപ് ജീ പുതിയ കുല്‍ഫി ബിസിനസൊക്കെ എങ്ങനെ പോകുന്നു, ലാഭമാണോ' എന്നാണ് ഇന്ത്യക്കാരനായ മറ്റൊരു വ്യക്തിയുടെ കമന്‍റ്. ഒറ്റ നോട്ടത്തിൽ ട്രംപാണെന്ന്​ തോന്നിക്കുന്ന ഈ വൈറല്‍ മനുഷ്യന്‍ പഞ്ചാബ്​ പ്രവിശ്യയിലെ സഹിവാല്‍ സ്വദേശിയാണ്.

 trump

Recommended Video

cmsvideo
    U.S. Report Found It Plausible Covid-19 Leaked From Wuhan Lab

    ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

    ട്രംപിന്‍റെ നിരവധി അപരന്‍മാര്‍ ഇതിനോടകം വൈറലായിട്ടുണ്ടെങ്കിലും അവരേക്കാളെല്ലാം ഏരെ സാമ്യം ഈ പാകിസ്താന്‍ കാരനുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പാട്ട് പാടി കുല്‍ഫി വില്‍ക്കുന്ന 'പാകിസ്താന്‍ ട്രംപിന്‍റെ' വീഡിയോ വൈറലാവുന്നത് പാക്കിസ്ഥാൻ ഗായകനും ഗാനരചയിതാവുമായ ഷെഹ്‌സാദ് റോയ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചതോടെയാണ്. "ഈ ഖുൽഫി വാല ഭായ്​യെ ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി അറിയിക്കുക . ഞാന്‍ അദ്ദേഹത്തെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്' എന്നും ഷെഹ്‌സാദ് റോയ് വ്യക്തമാക്കിയിട്ടുണ്ട്.

    ഓർമ്മകൾ ബാക്കിയാക്കി സുശാന്ത് സിംഗ് രാജ്പുത് വിടവാങ്ങി ഒരു വർഷം- ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+