കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ കുടുംബത്തെ കൊല്ലുമെന്ന് പറഞ്ഞ ട്രംപിന് മലാലയുടെ വിമര്‍ശനം

  • By Sruthi K M
Google Oneindia Malayalam News

പെഷവാര്‍: ഐസിസ് ഭീകരരുടെ കുടുംബത്തെ കൊല്ലുമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്‌യുടെ വിമര്‍ശനം. ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വെറുപ്പും വിദ്വേഷവും കലര്‍ന്നതാണെന്ന് മലാല പറയുന്നു.

മുസ്ലീങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തുമ്പോള്‍ സൂക്ഷിക്കണമെന്നും, ഇല്ലെങ്കില്‍ ദോഷകരമായ ഫലമായിരിക്കും ഉണ്ടാവുകയെന്നും മലാല മുന്നറിയിപ്പ് നല്‍കുന്നു. തീവ്രവാദം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നും മലാല പറയുന്നു. മുസ്ലീങ്ങളെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നത് ഒരുതരത്തിലുള്ള ഗുണവും ചെയ്യില്ല.

malala-yousufzai

പാകിസ്താന്‍ പെഷവാറിലെ സൈനിക സ്‌കൂളിനു നേരെയുണ്ടായ താലിബാന്‍ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ചടങ്ങിനിടെയാണ് മലാലയുടെ പരാമര്‍ശം. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പ്രസ്താവനകളിറക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് മലാലയുടെ നിര്‍ദ്ദേശം.

ഐസിസ് ഭീകരരുടെ കുടുംബത്തെ തനിക്ക് കൊല്ലണമെന്നുള്ള പ്രസ്താവനയാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. ഐസിസിന്റെ ശക്തി കേന്ദ്രങ്ങളായ സിറിയയിലും ഇറാഖിലും ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കുഴപ്പക്കാരനായ സ്ഥാനാര്‍ത്ഥിയെന്നാണ് ട്രംപിന്റെ പ്രസ്താവനയോട് മറ്റുള്ളവര്‍ പ്രതികരിച്ചത്.

English summary
The Nobel prize winner Malala Yousafzai has condemned Donald Trump’s views on Muslims as she attended a sombre ceremony to remember the 134 children killed in a Taliban attack on a Pakistani school a year ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X