കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ രാജ്യങ്ങളുമായുളള നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കാന്‍ ജി- 20 വേദി മോദിയെ സഹായിക്കുമോ?

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടൺ: ജി20 ഉച്ചക്കോടിക്കിടെ ഇന്ത്യയ്ക്ക് നിർണായകം യുഎസ് പ്രസിഡന്റുമായി ഇന്ത്യന്‍ പ്രധാന മന്ത്രി മോദി നടത്തുന്ന കൂടിക്കാഴ്ചയാണ്. വ്യാപാരം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുളള വ്യത്യസ്ത നിലപാടുകളും ഇതിനിടെ ചര്‍ച്ചയാകും. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ജപ്പാനിലെത്തി. തൊട്ടു പിന്നാലെ അമേരിക്കന്‍ പ്രസിഡണ്ടിന്റേതായി ഒരു ട്വീറ്റും വന്നു. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ താരിഫുകളെപ്പറ്റി ആയിരുന്നു ട്വീറ്റ്. ഇങ്ങോട്ടുളള സമീപനത്തിന്റെ പ്രതികരണം എന്നോണമാണ് താരീഫുകള്‍ ഇന്ത്യ കൂട്ടിയത്. ട്രംപ് പറയുന്നത് ഈ വിഷയത്തില്‍ മോദിയുമായി ചര്‍ച്ച ആഗ്രഹിക്കുന്നു എന്നാണ്. സ്വീകാര്യമല്ലാത്ത താരീഫ് പിന്‍വലിക്കണം എന്നതാണ് ആവശ്യം. വെളളിയാഴ്ച ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കും എന്നാണ് അറിയുന്നത്. മോദി രണ്ടാം തവണയും അധികാരത്തില്‍ എത്തിയതിനു ശേഷമുളള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണ് നടക്കാന്‍ പോകുന്നത്.

ബാങ്ക് തട്ടിപ്പ്: നീരവ് മോദി യുകെ കോടതിയില്‍ ഹാജരാകും, ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിബാങ്ക് തട്ടിപ്പ്: നീരവ് മോദി യുകെ കോടതിയില്‍ ഹാജരാകും, ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി

ലോകരാജ്യങ്ങളില്‍ നടക്കുന്ന പ്രധാനപ്പെട്ട സമ്മേളനങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്ന തീരുമാനങ്ങള്‍ക്ക് വേണ്ടിയാണ് സംഘടിപ്പിക്കുന്നത്. എന്നാല്‍ അതിനപ്പുറത്തേക്ക് ഇത്തരം കൂടിച്ചേരലുകള്‍ നയതന്ത്ര ബന്ധം ശക്തമാക്കാനുളള വേദി കൂടിയാണ്. ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ മോദിക്ക കഴിയുമോ എന്നതാണ് പ്രധാന വിഷയം.
ഒരു യാത്ര കൊണ്ട് നിരവധി രാജ്യങ്ങളുമായുളള ബന്ധം. ഇത് സാധ്യമാകുമോ എന്നതാണ് പ്രധാനമന്ത്രിയുടെ ജപ്പാന്‍ യാത്ര ഉയര്‍ത്തുന്ന ചോദ്യം. ഡൊണാള്‍ഡ് ട്രംപിനെയും ഷിന്‍സൊ അബെയെയും ആയി മോദി നടത്തുന്ന നയതന്ത്ര ബന്ധം എത്രത്തോളം ഇന്ത്യക്ക് പ്രയോജനകരം ആകും എന്നതും ജി- 20 സമ്മേളനത്തിനുളള പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

റഷ്യ- ഇന്ത്യ- ചൈന( ആര്‍. സി. ഐ) ജപ്പാന്‍- അമേരിക്ക- ഇന്ത്യ ( ജെ. എ. ഐ) കൂടട്ായ്മയിലും ബ്രിക്കസ് രാഷ്ട്ര തലവന്‍മാരുടെ യോഗത്തിലും മോദി പങ്കെടുക്കും. ജി-20 രാജ്യങ്ങള്‍- ഓസ്‌ട്രേലിയ, അര്‍ജന്റിനിയ, ബ്രസില്‍, കാനഡ, ചൈന, യൂറോപ്പ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്‍ഡോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, റഷ്യ, സൗദി, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, തുര്‍ക്കി, യു.കെ, അമേരിക്ക.

മോദി- ട്രംപ് കൂടിക്കാഴ്ച

മോദി- ട്രംപ് കൂടിക്കാഴ്ച

ജപ്പാനില്‍ നടക്കുന്ന ജി- 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപും തമ്മിലുളള കൂടിക്കാഴ്ചയില്‍ നിരവധിക്കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമാകും. യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഇന്ത്യന്‍ സന്ദര്‍ശ്ശനത്തിനു തൊട്ടു പിന്നാലെയാണ് മോദി- ട്രംപ് കൂടിക്കാഴ്ച നടക്കുക എന്നതും പ്രാധാന്യം അര്‍ഹിക്കുന്നു. ജപ്പാനില്‍ നടക്കുന്ന ലോക സാമ്പത്തിക ശക്തികളുടെ സമ്മേളനത്തില്‍ ജപ്പാനുമായുളള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക എന്നതും മോദിയുടെ യാത്രാ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ജപ്പാനില്‍, മോദി പത്ത് ഉഭയകക്ഷിയോഗങ്ങളില്‍ പങ്കെടുക്കും എന്നാണ് വിവരം. അതില്‍ പ്രധാനപെട്ടതാണ് ജപ്പാന്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച. നല്ല സുഹൃത്തുക്കളെപ്പോലെ ഇരുവരും അഭിവാദ്യം ചെയ്യുന്നു എന്നാണ് ഇന്ത്യ- ജപ്പാന്‍ തലവന്‍മാരുടെ കൂടിക്കാഴ്ചക്ക് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററില്‍ അടിക്കുറിപ്പു നല്‍കിയത്.

ജപ്പാന്‍ സന്ദര്‍ശ്ശനത്തിൽ

ജപ്പാന്‍ സന്ദര്‍ശ്ശനത്തിൽ


ജപ്പാന്‍ പിന്തുണയോടെ മുംബൈ- അഹമ്മദാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതി, വാരണാസിയിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവ ചര്‍ച്ചക്ക് വിഷയമായി. ഹ്രസ്വ ചര്‍ച്ചയെപ്പറ്റി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. യു എസ് പ്രസിഡന്റിന്റെ ട്വിറ്റാണ് മറ്റൊരു പ്രധാന സംഭവം. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാലങ്ങളായി വലിയ നിരക്ക് ഏര്‍പ്പെടുത്തി വരുന്ന ഇന്ത്യ തോത് വീണ്ടും കൂട്ടി എന്നത് മോദിയുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നാണ് ട്വിറ്റ്. അംഗീകരിക്കില്ല എന്നും ട്രംപ്. വളരെ വലിയ നിരക്ക് എന്ന അമേരിക്കയുടെ നിലപാടിനോട് ഇന്ത്യ യോജിക്കുന്നില്ല. വികസ്വര രാജ്യങ്ങള്‍ പലതും ഏര്‍പ്പെടുത്തിയ നിരക്കു വെച്ചു നോക്കുമ്പോള്‍ അത്ര വലിയ നിരക്കല്ല യു. എസ്. ഉല്‍പ്പന്നങ്ങളില്‍ മേല്‍ ഇന്ത്യ ചുമത്തുന്നത്.

 വ്യാപാര ഇളവുകൾ നിർത്തലാക്കി

വ്യാപാര ഇളവുകൾ നിർത്തലാക്കി

അമേരിക്കന്‍ ഭരണകൂടം ജൂണ്‍ 1 ന് ഇന്ത്യക്കുളള വ്യാപാര ഇളവുകള്‍ നിര്‍ത്തിയതിനുളള പ്രതികരണമാണ് താരിഫി കൂട്ടിയത്.
യു എസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശ്ശനത്തെത്തുടര്‍ന്ന് വാഷിംഗ്ടണിനു നല്കിയ സന്ദശം, വ്യാപാര മേഖലയില്‍ വ്യത്യസ്തമായ നിലപാടാണ് ഇരു രാജ്യങ്ങള്‍ക്കും ഉളളത് എന്നാണ്. എന്നാല്‍, നല്ല സുഹൃത്തുക്കള്‍ക്ക് വ്യത്യാസം സ്വാഭാവികമാണെന്നും കൂട്ടിച്ചേര്‍ത്തു. ജയശങ്കറുമായി പോംപിയോക്ക് ഇക്കാര്യങ്ങളില്‍ ധാരണയില്‍ എത്താനാവുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

 ഇന്ത്യയ്ക്ക് ഇളവില്ലെന്ന്

ഇന്ത്യയ്ക്ക് ഇളവില്ലെന്ന്

കൂടുതല്‍ വാണിജ്യ ഇളവുകള്‍ ഇന്ത്യക്ക് നല്‍കില്ല എന്ന യു. എസ് നയം പേംപിയോ ന്യായീകരിച്ചു. അമേരിക്ക കൂടുതല്‍ വാണിജ്യ സാധ്യതകള്‍ അര്‍ഹിക്കുന്നു. ജപ്പാനിലേക്ക് യാത്ര തിരിക്കുന്നതിനു മുന്‍പ് മോദി, ജി- 20 ഉച്ചകോടി ഇന്ത്യക്ക് വളരെ പ്രാധാന്യമുളളതാണെന്ന് പറഞ്ഞിരുന്നു. 2022 ലെ ഉച്ചകോടി ഇന്ത്യയില്‍ വെച്ചു നടക്കുന്നതിന്റെ സന്താഷവും പ്രകടിപ്പിച്ചു. സ്വാതന്ത്രത്തിന്റെ 75 വര്‍ഷിക ആഘോഷത്തില്‍ നടക്കുന്ന സമ്മേളനത്തെപ്പറ്റിയും മോദി പരാമര്‍ശ്ശിച്ചു. സ്ത്രീ ശാക്തികരണം, കൃത്രിമ ബുദ്ധി, തീവ്രവാദം എന്നീ വലിയ പ്രശ്‌നങ്ങളെ നേരിടാനുളള ശ്രമങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയെന്നും മോദി പറഞ്ഞു.

English summary
Donald Trump's tweet about read to talk with Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X