കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ വിജയം; മുസ്ലിങ്ങള്‍ക്ക് ആശങ്ക, ട്രംപിനെ ഭയക്കുന്നുവെന്നും വെളിപ്പെടുത്തല്‍

ഇസ്ലാമിക വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചുവന്ന ട്രംപ് അധികാരത്തിലെത്തിയാല്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നാണ് ആശങ്ക

Google Oneindia Malayalam News

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അമേരിക്കയിലെ മുസ്ലിം സമൂഹത്തിനിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഇസ്ലാമിക വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചുവന്ന ട്രംപ് അധികാരത്തിലെത്തിയാല്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നാണ് ഇവരുടെ ആശങ്ക. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റ് ജയിക്കുമെന്ന പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയായിരുന്നു ട്രംപിന്റെ വിജയം

കഴിഞ്ഞ ഡിസംബറിലായിരുന്നു ട്രംപിന്റെ ഇസ്ലാമിക വിരുദ്ധ പരാമര്‍ശം വിവാദമായത്. ട്രംപിനെ പിന്തുണയ്ക്കുന്ന മുസ്ലിങ്ങള്‍ക്ക് പുറമേ നൂറ് കോടിയാളം വരുന്ന മുസ്ലിങ്ങള്‍ക്കിടയിലും മുസ്ലിം വിരുദ്ധ പരാമര്‍ശം പ്രകോപനം സൃഷ്ടിച്ചിരുന്നു.

മുസ്ലിം വിരുദ്ധ പരാമര്‍ശം

മുസ്ലിം വിരുദ്ധ പരാമര്‍ശം

കാലിഫോര്‍ണിയയില്‍ ഉണ്ടായ വെടിവെയ്പിനെ തുടര്‍ന്ന് മുസ്ലിങ്ങള്‍ക്ക്അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നായിരുന്നു ട്രംപ് ഉന്നയിച്ച ആവശ്യം.

മുസ്ലിങ്ങളുടെ വോട്ട് ഹിലരിയ്ക്ക്

മുസ്ലിങ്ങളുടെ വോട്ട് ഹിലരിയ്ക്ക്

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയാല്‍ മുസ്ലിം സമൂഹം നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ചോര്‍ത്ത് പത്തില്‍ ഏഴ് മുസ്ലിങ്ങളും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണാണ് വോട്ട് രേഖപ്പെടുത്തിയത്.

സ്ത്രീകളും കുട്ടികളും

സ്ത്രീകളും കുട്ടികളും

ഹിജാബ് ധരിച്ച് പുറത്തിറങ്ങുന്ന ഭാര്യമാരെക്കുറിച്ചും തെരുവിലറങ്ങുന്ന മക്കളെക്കുറിച്ചും ആശങ്കയുണ്ടെന്നാണ് മുസ്ലിം സമുദായത്തില്‍പ്പെട്ട പുരുഷന്മാര്‍ ഉന്നയിക്കുന്ന പ്രശ്‌നം.

സ്‌കൂളില്‍ നേരിടേണ്ടിവരുന്നത്

സ്‌കൂളില്‍ നേരിടേണ്ടിവരുന്നത്

ട്രംപ് ഉയര്‍ത്തുന്ന ഇസ്ലാമോഫോബിയ മൂലം സ്‌കൂളില്‍ വച്ച് തങ്ങളുടെ മക്കള്‍ ആക്രമിക്കപ്പെട്ടേക്കാമെന്നും രക്ഷിതാക്കള്‍ ഭയക്കുന്നു. ഹിജാബും പര്‍ദ്ദയും ധരിച്ച് പുറത്തിറങ്ങാന്‍ മുസ്ലിം സ്ത്രീകളും ഭയപ്പെടുന്നുണ്ട്.

അമേരിക്കയിലെ മുസ്ലിങ്ങള്‍

അമേരിക്കയിലെ മുസ്ലിങ്ങള്‍

ഒടുവില്‍ പുറത്തുവന്ന സര്‍വ്വേയിലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ മുപ്പത് ലക്ഷത്തലധികം മുസ്ലിങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് മുസ്ലിങ്ങള്‍

English summary
Donald Trump's victory in election: American Muslims express shock, fear to be attacked. The main hilight is Trump's islamophobia may affect minority comunity in US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X