സൗദിയും അമേരിക്കയും ഉടക്കി; ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക്!! വീണ്ടും 2008, ഇന്ത്യ തകരും

സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാതിരിക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്താല്‍ ഇന്ത്യയില്‍ എണ്ണ വില ഒരിക്കലും താഴില്ല.

റിയാദ്/വാഷിങ്ടണ്‍/ദില്ലി: സൗഹൃദ രാജ്യങ്ങളായ സൗദി അറേബ്യയും അമേരിക്കയും ഉടക്കിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ് സൗദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2008 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ആഗോളതലത്തില്‍ പ്രകടമാകുന്നത്.
ഇന്ത്യയിലും അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ വന്‍ പ്രതിസന്ധിയായിരിക്കും ഫലം. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമാകുകയും അവശ്യവസ്തുക്കള്‍ വാങ്ങാന്‍പോലും പറ്റാത്ത സാഹചര്യമുണ്ടാകുകയും ചെയ്യും. എന്താണ് പുതിയ മാറ്റങ്ങള്‍, അമേരിക്കയും സൗദിയും എന്തിനാണ് ഉടക്കിയത്. ഇതെങ്ങനെ ഇന്ത്യയെ ബാധിക്കും- വിശദീകരിക്കാം...

തകര്‍ച്ചയിലേക്ക് അതിവേഗം

തകര്‍ച്ചയിലേക്ക് അതിവേഗം

ആഗോളതലത്തില്‍ എണ്ണവില കുത്തനെ ഉയരുകയാണ്. ഇന്ത്യയില്‍ പെട്രോളും ഡീസലും വിലയുടെ കാര്യത്തില്‍ എല്ലാ റെക്കോഡുകളും മറികടന്ന് ഉയരുകയാണ്. ഇതാകട്ടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം പൂര്‍ണമായും തകരുന്നതിലേക്ക് എത്തുമെന്നാണ് നിഗമനം.

സൗദിയുടെ നീക്കം

സൗദിയുടെ നീക്കം

ഇതിന് കാരണം സൗദിയാണെന്നാണ് വിലയിരുത്തല്‍. സൗദിയുടെ സാമ്പത്തിക രംഗം മെച്ചപ്പെട്ടതാക്കാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങളാണ് എണ്ണ വില വര്‍ധിക്കാന്‍ കാരണം. ഇതാകട്ടെ എണ്ണ ഉപഭോക്തൃ രാജ്യങ്ങളെ ആകെ വിഷമത്തിലാക്കുന്ന നടപടിയാണ്.

ട്രംപിനെ പ്രകോപിപ്പിച്ചു

ട്രംപിനെ പ്രകോപിപ്പിച്ചു

ഈ സാഹചര്യമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ആഗോളതലത്തില്‍ എണ്ണ വില കൂടുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ബാരലിന് 100 ഡോളര്‍ വിലയിലെത്തിക്കാനാണ് സൗദിയുടെ ശ്രമം. നേരത്തെ 80 ഡോളറാക്കാന്‍ ശ്രമിച്ച സൗദി ഒരു പരിധികൂടി നീട്ടിയിരിക്കുകയാണ്.

ഒപെകിന്റെ യോഗത്തില്‍

ഒപെകിന്റെ യോഗത്തില്‍

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തിലാണ് ട്രംപ് തന്റെ നിലപാട് തുറന്നടിച്ചത്. ഉല്‍പ്പാദനം കൂട്ടണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ് ഒപെക് രാജ്യങ്ങള്‍. സൗദിയുടെ ആവശ്യപ്രകാരമാണ് ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചത്.

വില കൂട്ടാന്‍ നീക്കങ്ങള്‍

വില കൂട്ടാന്‍ നീക്കങ്ങള്‍

സൗദിയുടെ എണ്ണയ്്ക്ക് വില വര്‍ധിപ്പിക്കാന്‍ നീക്കം ശക്തമാണ്. ആഗോള തലത്തില്‍ എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ കൂടിയത് സൗദി എണ്ണയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. തുടര്‍ന്നാണ് ഒപെക് രാജ്യങ്ങളെ സ്വാധീനിച്ച് സൗദി പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. റഷ്യയുടെ സഹായവും സൗദി നേടിയിരുന്നു.

സൗദിയുടെ കരുതല്‍ ധനം

സൗദിയുടെ കരുതല്‍ ധനം

സൗദിയുടെ കരുതല്‍ ധനം 2014ല്‍ 73700 കോടി ഡോളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 48800 കോടി ഡോളറിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കരുതല്‍ ധനം കുത്തനെ കുറയുന്നത് സൗദിക്ക് കനത്ത തിരിച്ചടിയാണ്.

അരാംകോയുടെ ഓഹരികള്‍

അരാംകോയുടെ ഓഹരികള്‍

ഈ സാഹചര്യത്തിലാണ് സൗദി എണ്ണ കമ്പനിയായ അരാംകോയുടെ ഓഹരി വിപണിയില്‍ വയ്ക്കാന്‍ തീരുമാനമെടുത്തത്. എണ്ണ വില കുറഞ്ഞ സാഹചര്യത്തില്‍ ഓഹരി വിപണയില്‍ വില്‍പ്പനയ്ക്ക് വച്ചാല്‍ മൂല്യം കുറയും. ഈ സാഹചര്യത്തിലാണ് എണ്ണ വില വര്‍ധിപ്പിക്കാനും കൂടുതല്‍ വരുമാനമുണ്ടാക്കി ഓഹരി വില്‍ക്കാനും സൗദി തീരുമാനിച്ചത്.

സൗദിയും റഷ്യയും ചെയ്തത്

സൗദിയും റഷ്യയും ചെയ്തത്

പീന്നീട് റഷ്യയെ കൂട്ടുപിടിച്ച് എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദി തീരുമാനമെടുത്തു. ഈ തീരുമാനം ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായമായി വന്നു. ദീര്‍ഘകാല കരാറാണ് ഇക്കാര്യത്തില്‍ റഷ്യയും സൗദിയും തമ്മിലുണ്ടാക്കിയത്.

ഉപരോധവും തിരിച്ചടി

ഉപരോധവും തിരിച്ചടി

എന്നാല്‍ ഈ തീരുമാനം ആഗോള തലത്തില്‍ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാകും. എണ്ണ ഉല്‍പ്പാദ രാജ്യങ്ങളായ വെനസ്വേലയില്‍ ഉല്‍പ്പാദനം തീരെ കുറഞ്ഞിട്ടുണ്ട്. അംഗോള, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഉല്‍പ്പാദനം കുറച്ചു. ഇറാനെതരെ ഉപരോധം അമേരിക്ക ശക്തിപ്പെടുത്തിയതും എണ്ണ വിപണിക്ക് തിരിച്ചടിയായി.

സാമ്പത്തിക മാന്ദ്യം

സാമ്പത്തിക മാന്ദ്യം

എന്നാല്‍ ആവശ്യക്കാര്‍ക്ക് ഒട്ടും കുറവുണ്ടായിട്ടുമില്ല. എണ്ണ വില വന്‍തോതില്‍ വര്‍ധിക്കുന്നത് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമാകും. അതാകട്ടെ വിദേശ വ്യാപാര കമ്മി കൂട്ടുകയും ചെയ്യും. ഈ സാഹചര്യം ഓരോ രാജ്യങ്ങളിലുമുണ്ടായാല്‍ ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകും.

ലക്ഷക്കണക്കിന് പേര്‍ക്ക് ജോലിപോകും

ലക്ഷക്കണക്കിന് പേര്‍ക്ക് ജോലിപോകും

2008ല്‍ ഈ സാഹചര്യമാണുണ്ടായത്. അന്ന് അമേരിക്കയില്‍ മാത്രം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി പോയിരുന്നു. യൂറോപ്പിലും ഗള്‍ഫ് നാടുകളിലും സമാനമായ സാഹചര്യമുണ്ടായി. ഇനിയും ഇതേ സാഹചര്യമുണ്ടാകുമോ എന്നാണ് ആശങ്ക.

2008ലെ എണ്ണ വില

2008ലെ എണ്ണ വില

2008ല്‍ എണ്ണ വില ബാരലിന് 150 ഡോളറായിരുന്നു വില. ഇതാണ് വന്‍ പ്രതിസന്ധിയിലേക്ക് വഴിവെച്ചത്. എന്നാല്‍ അമേരിക്ക ഷെയ്ല്‍ എണ്ണ അമിതമായി ഉല്‍പ്പാദിപ്പിച്ച് പ്രതിസന്ധി മറികടക്കുകയായിരുന്നു. 2011-2014 കാലയളവില്‍ ഷെയ്ല്‍ ഉല്‍പ്പാദനം കൂട്ടിയതോടെ എണ്ണ വില ബാരലിന് 100 ഡോളറിലെത്തി.

കേന്ദ്രസര്‍ക്കാര്‍ ചെയ്തത്

കേന്ദ്രസര്‍ക്കാര്‍ ചെയ്തത്

ഘട്ടങ്ങളായി വീണ്ടും കുറഞ്ഞുവന്നു. വില 50 ഡോളറില്‍ വരെയെത്തി. ഇത് മറ്റു രാജ്യങ്ങള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കിയെങ്കിലും സൗദിയുള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. ഇന്ത്യയില്‍ എണ്ണവില കുറഞ്ഞ വേളയില്‍ നികുതി വര്‍ധിപ്പിച്ച് വില ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

നികുതി കുറയ്ക്കണം

നികുതി കുറയ്ക്കണം

ഇന്ത്യയില്‍ ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചുവരികയാണ്. ചൊവ്വാഴ്ചയും 20 പൈസയുടെ വര്‍ധനവുണ്ടായി. ഇനി ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറയണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണം.

കുറയ്ക്കില്ലെന്ന് മന്ത്രി

കുറയ്ക്കില്ലെന്ന് മന്ത്രി

സൗദി അറേബ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കണം. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കുറയ്ക്കണം. എണ്ണയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയും തിരിച്ചടിയാണ്. നികുതി കുറയ്ക്കില്ലെന്ന് കേന്ദ്ര എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യം ആര് കുറയ്ക്കും, തര്‍ക്കം

ആദ്യം ആര് കുറയ്ക്കും, തര്‍ക്കം

സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാതിരിക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്താല്‍ ഇന്ത്യയില്‍ എണ്ണ വില ഒരിക്കലും താഴില്ല. സംസ്ഥാനങ്ങള്‍ കുറയ്ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. കേന്ദ്രം കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നു.

സംഭവിക്കാന്‍ പോകുന്നത്

സംഭവിക്കാന്‍ പോകുന്നത്

പെട്രോള്‍, ഡീസല്‍ വില ഉയരുന്നത് ചരക്കുകൂലി വര്‍ധിക്കാന്‍ കാരണമാകും. അവശ്യവസ്തുക്കളുടെ വില ഉയരും. ഇത് രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കാനിടയാക്കും. അതുകാരണമായി വിദേശ വ്യാപാര കമ്മി ഉയരും. രാജ്യത്തിന്റെ സാമ്പത്തിക രംഗം പൂര്‍ണമായി തകരുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q