കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

184 രാജ്യങ്ങളെ അവര്‍ നരകതുല്യമാക്കി., ആശ്രയിക്കുന്നത് നിര്‍ത്തണം, ചൈനീസ് വിദ്വേഷവുമായി ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസില്‍ ചൈനയ്‌ക്കെതിരെയുള്ള ആരോപണം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന വൈറസിന്റെ വ്യാപനം തടയുന്നതില്‍ എല്ലാ രീതിയിലും പരാജയപ്പെട്ടതായി ട്രംപ് ആരോപിച്ചു. 184 രാജ്യങ്ങളിലേക്കാണ് ഈ രോഗം പടര്‍ന്നത്. അവരുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഈ വൈറസാണ്. ലോകരാജ്യങ്ങള്‍ ചൈനയെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണം. ഉല്‍പ്പാദനത്തിനും കല്‍ക്കരി ഉല്‍പ്പന്നങ്ങള്‍ക്കും അവരെ ആശ്രയിക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. ചൈന ഈ വിഷയത്തില്‍ അദൃശ്യനായ ശത്രുവാണെന്നും, അവര്‍ക്കെതിരെ അന്വേഷണവും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

1

കഴിഞ്ഞ ദിവസം ട്രംപ് ചൈനയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു. ജര്‍മനി 140 ബില്യണ്‍ യൂറോയാണ് നഷ്ടപരിഹാരമായി ചൈനയില്‍ നിന്ന് ആവശ്യപ്പെടുന്നത്. അതിനേക്കാള്‍ എത്രയോ കൂടുതലായിരിക്കും അമേരിക്ക ആവശ്യപ്പെടുകയെന്നും ട്രംപ് പറഞ്ഞു. അതേസമയം ലോകരാജ്യങ്ങളില്‍ നിന്ന് ചൈനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി ഉയരുന്നുണ്ട്. ഇപ്പോഴുള്ള വൈറസ് വ്യാപനം ഒഴിവാക്കാമായിരുന്നുവെന്നും ചൈന നിര്‍ണായക വിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ആഗോള വിപണി തകരില്ലായിരുന്നുവെന്നും ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. 184 രാജ്യങ്ങളാണ് തകര്‍ന്നത്. ഇത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണെന്ന് ട്രംപ് പറഞ്ഞു.

ഈ വിഷയത്തില്‍ ചൈനയ്ക്ക് മാപ്പ് നല്‍കുക പ്രയാസമേറിയ കാര്യമാണ്. ഇത് സ്വന്തം രാജ്യത്തില്‍ തന്നെ ചൈനയ്ക്ക് നിയന്ത്രിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ ഭൂരിഭാഗം രാഷ്ട്രയങ്ങളും നരകിക്കേണ്ടി വന്നെന്നും ട്രംപ് പറഞ്ഞു. അതേസമയം ട്രംപ് അനാവശ്യമായി ഈ വിഷയത്തില്‍ ചൈനയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കോവിഡിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ട്രംപിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അദ്ദേഹത്തിന് മുന്നറിയിപ്പ് ലഭിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ പ്രസിഡന്റ് തയ്യാറായില്ലെന്നാണ് വാഷിംഗ്ടണ്‍ പോസിറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Recommended Video

cmsvideo
ചൈനയ്ക്ക് പണി തരുമെന്ന് ട്രംപിന്റെ ഭീഷണി | Oneindia Malayalam

ഇതിനിടെ ട്രംപിനെതിരെ ചൈന രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ ചൈനയ്‌ക്കെതിരെ നടത്തുന്നതത് വെറും നുണപ്രചാരണങ്ങളാണ്. സ്വന്തം വീഴ്ച്ചകളില്‍ നിന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധയെ വഴിതിരിച്ച് വിടാനാണ് ട്രംപിന്റെ ശ്രമം. വൈറസ് പ്രതിരോധത്തില്‍ ട്രംപിന് വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ട്. അത് മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ കാരണമാണ് അവര്‍ നുണകള്‍ വിളിച്ച് പറയുന്നതെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു. ചൈനീസ് ലാബില്‍ നിന്ന് നിര്‍മിച്ചെടുത്തതാണ് കൊറോണയെന്നാണ് ട്രംപ് ആരോപിക്കുന്നത്. വുഹാനിലെ ഈ ലാബില്‍ നിന്ന് വെറ്റ് മാര്‍ക്കറ്റിലേക്കാണ് ഈ വൈറസ് എത്തിയതെന്നും ട്രംപ് പറഞ്ഞിരുന്നു.

English summary
donald trump says 184 countries going through hell after china's mismanagement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X