Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രസല്‍സ് ഭീകരാക്രമണം ഇമിഗ്രേഷന്‍ നയങ്ങള്‍ പരാജയപ്പെട്ടതിന്റെ തെളിവെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം നടന്ന ബ്രസല്‍സിലെ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിനെതിരെ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപെത്തി. ബ്രസല്‍സ് ദുരന്ത നഗരമായി മാറിയെന്നാണ് ട്രംപ് പറയുന്നത്. ഭീകരരെ അടിച്ചമര്‍ത്താന്‍ എന്തു മാര്‍ഗമെങ്കിലും ഉടന്‍ സ്വീകരിക്കണമെന്നും ട്രംപ് പറയുന്നു.

ബ്രസല്‍സ് ആക്രമണം ഇമിഗ്രേഷന്‍ നയങ്ങള്‍ പരാജയപ്പെട്ടതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക എത്രയും പെട്ടെന്ന് അതിര്‍ത്തികള്‍ അടയ്‌ക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഭയന്ന് നഗരം വിടുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകും വരെ ഇത്തരമൊരു സമീപനം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

donald-trump--s2

കഴിഞ്ഞ ദിവസമാണ് സെവന്റം വിമാനത്താവളത്തില്‍ ഇരട്ടസ്‌ഫോടനങ്ങള്‍ നടന്നത്. സ്‌ഫോടനത്തില്‍ ഒട്ടേറെ പേര്‍ മരണപ്പെട്ടു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയെ ആക്രമിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

20 വര്‍ഷം മുന്‍പ് നമ്മള്‍ കണ്ട ബെല്‍ജിയം ഇപ്പോഴില്ല. ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ നഗരമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് മനസ് വേദനപ്പിക്കുന്ന കാര്യങ്ങളാണെന്നും ട്രംപ് പറയുന്നു. അമേരിക്ക വളരെ ജാഗ്രത പാലിക്കണമെന്നും ട്രംപ് പറയുന്നു. രാജ്യത്തേക്ക് കടന്നുവരുന്നവരെപ്പറ്റി ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+