കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന എന്തും ചെയ്യും തന്നെ തോല്‍പ്പിക്കാന്‍, തിരഞ്ഞെടുപ്പില്‍ അവര്‍ ഇടപെടും, ട്രംപ് പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ കൊറോണവൈറസില്‍ കേട്ട് കേള്‍വിയില്ലാത്ത ആരോപണം ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ചൈന ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. കൊറോണവൈറസില്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. നവംബറിലെ തിരഞ്ഞെടുപ്പില്‍ തന്നെ പ്രസിഡന്റ് സ്ഥാനത്തെത്തിക്കാതിരിക്കാന്‍ അവര്‍ എന്തും ചെയ്യുമെന്നും ട്രംപ് ആരോപിച്ചു. വൈറസ് വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ വിവിധ തരത്തിലുള്ള ഓപ്ഷനുകള്‍ പരിശോധിച്ച് വരികയാണ്. അവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ റഷ്യന്‍ ഇടപെടലിന്റെ ആരോപണമുണ്ടായിരുന്നു.

1

തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം ട്രംപ് യുഎസ്സില്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. തുടര്‍ച്ചയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ട്രംപ് അവഗണിച്ചു എന്നാണ് പുറത്തുവന്നിരിക്കുന്നത്. ഗൗരവത്തോടെ ഇക്കാര്യത്തെ കാണാതിരുന്നത് കൊണ്ട് നിരവധി പേരാണ് യുഎസ്സില്‍ മരിച്ചത്. എന്നാല്‍ ട്രംപ് പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടാണ് ആരോപണം ഉന്നയിക്കുന്നത്. കൊറോണവൈറസിനെ മുഴുവന്‍ ഉത്തരവാദിത്തവും ചൈനയ്ക്ക് മേല്‍ കെട്ടിവെക്കാനാണ് ശ്രമം. ചൈന വൈറസിനെ വിലകുറച്ച് കണ്ടെന്നും, യഥാര്‍ത്ഥ വിവരങ്ങള്‍ ലോക രാജ്യങ്ങളില്‍ നിന്ന് മറച്ചുവെച്ചെന്നാണ് ആരോപണം. ലോകാരോഗ്യ സംഘടന അടക്കമുള്ളവര്‍ ഇത് തള്ളുന്നുണ്ട്.

ചൈനയ്‌ക്കെതിരെയുള്ള നടപടികള്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. എന്താണ് വുഹാനില്‍ നടന്നതെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. നിലവില്‍ ചൈനയുമായുള്ള താരിഫുകള്‍ പിന്‍വലിക്കുന്നതിലോ കടം എഴുതി തള്ളാനോ ട്രംപ് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ചൈനയില്‍ എന്താണ് സംഭവിച്ചതെന്നും, അവര്‍ എങ്ങനെയാണ് വൈറസ് വിഷയം കൈകാര്യം ചെയ്തതെന്നും ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ചൈനയുമായി ഇപ്പോള്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്. ചൈന വൈറസ് വ്യാപനം തടയുന്നതിന് വേണ്ടത്ര നടപടികള്‍ എടുത്തില്ലെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് ഈ അന്വേഷണം അത്യാവശ്യമാണ്. തെളിവുകള്‍ ലഭിച്ചാല്‍ ചൈനയെ പൂട്ടുമെന്നും ട്രംപ് തുറന്നടിച്ചു.

Recommended Video

cmsvideo
ചൈനയ്ക്ക് പണി തരുമെന്ന് ട്രംപിന്റെ ഭീഷണി | Oneindia Malayalam

അതേസമയം അടുത്തിടെ വന്ന അഭിപ്രായ സര്‍വേകളെയും ട്രംപ് തള്ളിക്കളഞ്ഞു. ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിലാണെന്നായിരുന്നു സര്‍വേ പ്രവചിച്ചത്. കൊറോണവൈറസ് പ്രതിരോധം എങ്ങനെ കൈകാര്യം ചെയ്തു എന്നതിന്റെ വിലയിരുത്തലാവില്ല ഈ തിരഞ്ഞെടുപ്പെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ബൈഡന്‍ എക്‌സിറ്റ് പോളില്‍ കരുത്ത് തെളിയിച്ചത് അമ്പരിപ്പിക്കുന്നത്. ഈ എക്‌സിറ്റ് പോളുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഈ രാജ്യത്തെ ആളുകള്‍ സമര്‍ത്ഥരാണ്. മത്സരക്ഷമ ഇല്ലാത്ത ഒരാളെ അവര്‍ വിജയിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. നേരത്തെ ട്രംപ് പറയുന്നത് പലരും വിശ്വസിക്കുന്നില്ലെന്ന് സര്‍വേകളില്‍ വ്യക്തമായിരുന്നു.

English summary
donald trump says china never let him win re election race
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X