കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാൻ പരാജയപ്പെടുന്നത് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? ജോ ബിഡൻ വിജയിച്ചാൽ രാജ്യം വിടുമെന്ന് ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച വൈകിട്ട് ജോർജിയയിലെ മക്കോണിലാണ് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിച്ചത്. സ്ഥാനാർത്ഥിയെന്ന നിലയിൽ തന്റെ പരാജയങ്ങളും അവലോകനം ചെയ്തുകൊണ്ടായിരുന്നു ട്രംപ് സംസാരിച്ചത്.

 ആര്‍ട്ടിക്കിള്‍ 370: ബിഹാര്‍ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തുമോ: പ്രകാശ് ജവദേക്കര്‍ ആര്‍ട്ടിക്കിള്‍ 370: ബിഹാര്‍ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തുമോ: പ്രകാശ് ജവദേക്കര്‍

കൊറോണ വൈറസ്, വ്യാപാരം, യുഎസ് സമ്പദ് വ്യവസ്ഥ എന്നിവയെക്കുറിച്ച് രണ്ട് മണിക്കൂറോളമാണ് ട്രംപ് സംസാരിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ മിക്ക പരാമർശങ്ങളും വ്യക്തിപരമായ ആശങ്കകളെക്കുറിച്ചായിരുന്നു. തനിക്ക് രോഗം സ്ഥിരീകരിച്ചത് എതിരാളികളെ സന്തോഷവാന്മാരാക്കിയെന്നും പ്രസിഡന്റ് സ്ഥാനാർത്ഥിയും എതിരാളിയുമായ ജോ ബിഡനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമർശം. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ താൻ രാജ്യം വിടുമെന്നുള്ള ഭീഷണിയും ട്രംപ് മുഴക്കിയിരുന്നു.

 donald-trump-1

ഞാൻ പരാജയപ്പെട്ടാൽ നിങ്ങൾക്കത് ഊഹിക്കാൻ കഴിയുമോ? എനിക്കതിൽ അത്ര സുഖം തോന്നുന്നില്ല. ചിലപ്പോൾ എനിക്ക് രാജ്യം വിടേണ്ടിവരും. എനിക്കറിയില്ല... ട്രംപ് പറയുന്നു. തിരഞ്ഞെടുപ്പിനായി കൂടുതൽ പണം ചെലവഴിക്കുന്നതിലല്ല ശ്രദ്ധകേന്ദ്രീകരിക്കുന്നത് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വരെയെത്തുന്നതിലാണെന്ന് വാദിക്കാനാണ് ട്രംപ് ശ്രമിച്ചത്. കഴിഞ്ഞ മാസം 247 മില്യൺ ഡോളർ സമാഹരിച്ചതായി ട്രംപ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. ബിഡൻ തിരഞ്ഞെടുപ്പ് പ്രചാരണം വഴി 383 മില്യൺ ഡോളറാണ് സമാഹരിച്ചത്.

യുഎസിന്റെ പ്രാന്തപ്രദേശങ്ങളിൽ തനിക്ക് നേരിടേണ്ടിവന്ന നഷ്ടത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്നതിനുള്ള തന്റെ ശൈലിയോടാണ് ചേർത്ത് വായിച്ചിട്ടുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സബർബനിലെ വനിതകൾക്കിടയിൽ 23 പോയിന്റുകൾക്കാണ് ബിഡൻ മുന്നിട്ടുനിൽക്കുന്നത്. ജോർജിയ ഏറെക്കാലമായി റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് സ്വാധീനമുള്ള പ്രദേശമാണ്. ഈ പ്രദേശം ട്രംപിന് എളുപ്പത്തിൽ ജയിക്കാൻ കഴിയുന്ന പ്രദേശമാണ്. ഈ ആഴ്ച പോളിംഗ് ശരാശരിയിൽ ബിഡൻ ട്രംപിനെ മറികടന്നിരുന്നു. ജോൺ ഓസോഫ്, റാഫേൽ വാർനോക്ക് എന്നിവരാണ് യുഎസിലെ രണ്ട് ഓപ്പൺ സെനറ്റ് സീറ്റിലേക്ക് മത്സരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ എതിരാളികൾക്ക് അനുകൂലമായാണ് ഇവിടത്തെ പോളിംഗ് നിരക്ക്.

കൊട്ടി കൊട്ടി ബിജെപി ഓഫീസിൽ പോയി കയറരുത്; യൂത്ത് കോണ്‍ഗ്രസുകാരെ ട്രോളി മുകേഷ്കൊട്ടി കൊട്ടി ബിജെപി ഓഫീസിൽ പോയി കയറരുത്; യൂത്ത് കോണ്‍ഗ്രസുകാരെ ട്രോളി മുകേഷ്

ജോസഫിന് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങില്ല; 15 സീറ്റ് എന്നത് നടക്കാത്ത കാര്യം, 7 എണ്ണം നല്‍കാമെന്ന്ജോസഫിന് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങില്ല; 15 സീറ്റ് എന്നത് നടക്കാത്ത കാര്യം, 7 എണ്ണം നല്‍കാമെന്ന്

English summary
Donald Trump says he may be leave US if Biden wins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X