കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ അമേരിക്ക കൈവിട്ടു; ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം, വ്യാപാര കരാര്‍ റദ്ദാക്കി

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയെ അമേരിക്ക കൈവിട്ടു | Oneindia Malayalam

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും കുറച്ചുകാലമായി ശക്തമായ ബന്ധമാണ് തുടരുന്നത്. വിദേശകാര്യങ്ങളില്‍ ഇന്ത്യയെ അനുകൂലിച്ചും ചൈനയെ വിമര്‍ശിച്ചും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പല തീരുമാനങ്ങളെടുത്തതും ശ്രദ്ധിക്കപ്പെട്ടു. ചൈനയ്ക്കും പാകിസ്താനുമെതിരെ ശക്തമായ നിലപാടെടുക്കുന്ന അമേരിക്ക ഇന്ത്യയോട് മൃദുസമീപനമാണ് സ്വീകരിച്ചിരന്നത്.

എന്നാല്‍ ഈ നയത്തില്‍ മാറ്റം വരുത്തുകയാണ് പ്രസിഡന്റ് ട്രംപ്. ഇന്ത്യയുമായുള്ള സൗഹൃദ വ്യാപാര കരാര്‍ റദ്ദാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ഇടപാടുകള്‍ അമേരിക്കക്ക് നഷ്ടമുണ്ടാക്കുന്നു എന്ന തോന്നലിനെ തുടര്‍ന്നാണ് കരാര്‍ റദ്ദാക്കുന്നത്. ഇതാകട്ടെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല തുര്‍ക്കിക്കെതിരെയും അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കുകയാണ്....

സൗഹൃദ വ്യാപാര കരാര്‍

സൗഹൃദ വ്യാപാര കരാര്‍

ഇന്ത്യയുമായുള്ള സൗഹൃദ വ്യാപാര കരാര്‍ റദ്ദാക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഈ കരാര്‍ പ്രകാരമുള്ള ഇടപാടുകളില്‍ അമേരിക്കക്ക് നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കരാര്‍ പ്രകാരം 560 കോടി ഡോളറിന്റെ ഇന്ത്യന്‍ കയറ്റുമതി വസ്തുക്കള്‍ക്ക് അമേരിക്ക ചുങ്കം ചുമത്താറില്ലായിരുന്നു.

സംഭവിക്കുന്ന തിരിച്ചടി ഇങ്ങനെ

സംഭവിക്കുന്ന തിരിച്ചടി ഇങ്ങനെ

സൗഹൃദ വ്യാപാര കരാര്‍ റദ്ദാക്കിയാല്‍ ഇത്രയും തുകയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുങ്കം ചുമത്തും. ഇതോടെ ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്യുമ്പോള്‍ ചെലവ് വര്‍ധിക്കും. സ്വാഭാവികമായും വന്‍കിട കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയും കയറ്റുമതി കുറയുകയും ചെയ്യും.

അമേരിക്കയുടെ വ്യാപാര കമ്മി

അമേരിക്കയുടെ വ്യാപാര കമ്മി

അമേരിക്കയുടെ വ്യാപാര കമ്മി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുമായുള്ള കരാര്‍ റദ്ദാക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുന്നുവെന്ന പഴയ ആരോപണം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

ട്രംപിനെ പ്രകോപിപ്പിച്ചത്

ട്രംപിനെ പ്രകോപിപ്പിച്ചത്

ഇന്ത്യന്‍ വിപണി അമേരിക്കക്ക് പൂര്‍ണമായി തുറന്നുകൊടുക്കാത്തതാണ് ട്രംപിന്റെ കടുത്ത തീരുമാനത്തിന് കാരണം. മതിയായ സൗകര്യം ഇന്ത്യന്‍ ഭരണകൂടം നല്‍കുന്നില്ലെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അയച്ച കത്തില്‍ ട്രംപ് പറഞ്ഞുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വ്യാപാര കമ്മി 273 കോടി ഡോളര്‍

വ്യാപാര കമ്മി 273 കോടി ഡോളര്‍

2017ലെ കണക്കുപ്രകാരം ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാര കമ്മി 273 കോടി ഡോളറാണെന്ന് അമേരിക്കന്‍ ട്രേഡ് റപ്രസന്റീവ് ഓഫീസ് പറയുന്നു. അമേരിക്കയുടെ സൗഹൃദ വ്യാപാര കരാറിന്റെ ലോകത്തെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യയാണെന്നും അവര്‍ അവകാശപ്പെടുന്നു. ട്രംപ് അധികാരത്തിലെത്തിയ ശേഷം ഇന്ത്യയ്‌ക്കെതിരെ സ്വീകരിക്കുന്ന ഏറ്റവും കടുത്ത നിലപടാണിത്.

ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത് ഇതാണ്

ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത് ഇതാണ്

ഇ കൊമേഴ്‌സുമായി ബന്ധപ്പെട്ട പുതിയ നിയമം ഇന്ത്യ അടുത്തിടെ നടപ്പാക്കിയിരുന്നു. ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെയും അമിതമായ ഇടപെടലുകളെ നിയന്ത്രിക്കുന്നതാണ് ഈ നിയമം. ഇത് ഇന്ത്യ-അമേരിക്ക വ്യാപാര സൗഹൃദത്തില്‍ വിള്ളലുണ്ടാക്കിയെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

അമേരിക്കയുടെ ആവശ്യം തള്ളി

അമേരിക്കയുടെ ആവശ്യം തള്ളി

കമ്പനികളെ നിയന്ത്രിക്കുക മാത്രമല്ല, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കും ഉയര്‍ത്ത താരിഫ് ഏര്‍പ്പെടുത്തുന്നതുമാണ് ഇന്ത്യ കൊണ്ടുവന്ന നിയമം. ഇന്ത്യ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ് കുറയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്യണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ അംഗീകരിച്ചിരുന്നില്ല. ഇതെല്ലാമാണ് ട്രംപിന്റെ കടുത്ത തീരുമാനത്തിന് കാരണമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയുടെ ലക്ഷ്യം

അമേരിക്കയുടെ ലക്ഷ്യം

അമേരിക്കയുടെ സൗഹൃദ വ്യാപാര കരാര്‍ പ്രകാരം ചില രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് നികുതി ചുമത്തില്ല. ഇതിന് പകരമായി ആ രാജ്യത്തെ വിപണിയില്‍ ഇടപെടാന്‍ അമേരിക്കക്ക്് കൂടുതല്‍ സൗകര്യമൊരുക്കണം. എന്നാല്‍ ഈ സൗകര്യം ഇന്ത്യ അനുവദിച്ചിട്ടില്ല. അമേരിക്കയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണി ഒരുക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം.

 വഴങ്ങാതെ ഇന്ത്യ

വഴങ്ങാതെ ഇന്ത്യ

ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യന്‍ വിപണി കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുമായി അമേരിക്ക വ്യാപാര സൗഹൃദ കരാറുണ്ടാക്കിയത്. എന്നാല്‍ ഇന്ത്യ പൂര്‍ണമായി അമേരിക്കക്ക് വഴങ്ങാതിരുന്നതാണ് ട്രംപിന്റെ കടുത്ത തീരുമാനത്തിന് കാരണം.

 ഇനി എന്തു സംഭവിക്കും

ഇനി എന്തു സംഭവിക്കും

കരാര്‍ പിന്‍വലിച്ചാല്‍ ഇന്ത്യന്‍ ഉല്‍പ്പനങ്ങള്‍ക്ക് അമേരിക്കയില്‍ ഇറക്കുമതി നികുതി ചുമത്തും. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പാദകള്‍ക്ക് ചെലവ് വര്‍ധിക്കും. അവരുടെ കയറ്റുമതിയെ ബാധിക്കും. ഒരു പക്ഷേ കയറ്റുമതി കുറയ്ക്കുകയും കമ്പനികള്‍ നഷ്ടത്തിലാകുകയും ചെയ്യും. ഇത് സാമ്പത്തികമായി ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

തുര്‍ക്കിയുമായും ഉടക്കി അമേരിക്ക

തുര്‍ക്കിയുമായും ഉടക്കി അമേരിക്ക

തുര്‍ക്കിയുമായും അമേരിക്കക്ക് സൗഹൃദ വ്യാപാര കരാറുണ്ട്. യൂറോപ്പിലെ അതിവേഗം വളരുന്ന വിപണിയാണ് തുര്‍ക്കി. ഇതുകണ്ടാണ് അമേരിക്ക കരാറുണ്ടാക്കിയത്. എന്നാല്‍ കരാറിന്റെ ഗുണം അമേരിക്കക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കിയുമായുള്ള കരാര്‍ റദ്ദാക്കുന്നത്. കരാര്‍ റദ്ദാക്കിയുള്ള വിജ്ഞാപനം വന്നാല്‍ 60 ദിവസത്തിന് ശേഷമാണ് നടപ്പില്‍ വരിക.

യശ്വന്ത്പൂര്‍-ടാറ്റാനഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടുത്തം; അപകടം യാത്രാമധ്യേയശ്വന്ത്പൂര്‍-ടാറ്റാനഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടുത്തം; അപകടം യാത്രാമധ്യേ

English summary
Donald Trump Says He Plans To End India's Preferential Trade Treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X