പാക്കിസ്ഥാന്‍ ഭീകര രാഷ്ട്രം; ഇന്ത്യ മറുപടിയെന്ന് അമേരിക്കന്‍ കോടീശ്വരന്‍
വാഷിങ്ടണ്‍: പാക്കിസ്ഥാനെതിരെ കടുത്തഭാഷയില്‍ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കുന്ന ഡൊണാള്‍ഡ് ട്രംപ്. ആണവായുധങ്ങളുള്ള പാക്കിസ്ഥാന്‍ ലോകത്തിലെ ഏറ്റവും അപകടരമായ രാജ്യമാണെന്നാണ് ശതകോടീശ്വരനും ടിവി താരവുമായ ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. യുഎസിലെ ഒരു റേഡിയോ ഷോയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സ്വന്തമായി ആണവായുധങ്ങളുള്ള പാക്കിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകരമായ രാജ്യമാണ്. ഉത്തര കൊറിയയേയും അവിടുത്തെ ഏകാധിപതിയെയും പോലെയാണ് പാക്കിസ്ഥാനും പാക്കിസ്ഥാനിലെ നേതാക്കളുമെന്ന് ട്രംപ് താരതമ്യം ചെയ്തു. എന്നാല്‍, പാക്കിസ്ഥാനുള്ള ശക്തമായ മറുപടിയാണ് ഇന്ത്യയെന്ന് ട്രംപ് പറയുന്നു.

പാക്കിസ്ഥാനെ ചെറുക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയ്ക്ക് അതിശക്തമായ ആണവായുധങ്ങളും സൈന്യവുമുണ്ട്. പാക്കിസ്ഥാനെ നിലയ്ക്കുനിര്‍ത്താന്‍ ഇന്ത്യയ്ക്കും കഴിയും. അതിനായി അമേരിക്ക ഇന്ത്യയോടു ചേര്‍ന്നു നില്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്‍കിക്കൊണ്ടിരിക്കുന്ന വേളയില്‍ തന്നെയാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവനയെന്ന് ശ്രദ്ധേയമാണ്.
ഫോബ്‌സ് മാസിക തിരഞ്ഞെടുത്ത ലോകത്തെ സമ്പന്നന്‍മാരില്‍ 405ാം സ്ഥാനത്തുള്ളയാളാണ് ഡൊണാള്‍ഡ് ട്രംപ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഭീമനായ ഇയാളുടെ കമ്പനിക്ക് 1000 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications