Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയാണ് ജോ ബൈഡനെന്ന് ഡോണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ തന്‍റെ എതിരാളിയായ ജോ ബിഡനെ പരിഹസിച്ച് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയാണ് ജോ ബിഡനെന്നാണ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഡെമോക്രാറ്റിക് നേതാവായാ ബിഡന്‍റെ സമീപകാലത്തെ ചില പ്രസ്ഥാവനകള്‍ സൂചിപ്പിച്ചു കൊണ്ടായിരുന്നു ട്രംപിന്‍റെ പരിഹാസം.

"അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിക്കെതിരെയാണ് ഞാന്‍ മത്സരിക്കുന്നത്, അത് എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? അത് എന്നെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. ഇതുപോലുള്ള ഒരാളോട് നമ്മള്‍ തോറ്റാലുള്ള അവസസ്ഥയെ കുറിച്ച് ഊഹിക്കാന്‍ കഴിയുമോ? " ചൊവ്വാഴ്ച പെൻസിൽവാനിയയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ ട്രംപ് പറഞ്ഞു.

us-elections

അതിനിടെ, അടുത്ത മാസം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിജയിച്ചാൽ അത് തന്റെ ജനങ്ങൾക്കും ലോകത്തിനും വലിയ നാശമുണ്ടാക്കുമെന്ന പ്രസ്താവനയുമായി പലസ്തീൻ പ്രധാനമന്ത്രി ചൊവ്വാഴ്ച രംഗത്തെത്തി. ട്രംപ് ഭരണകൂടത്തിന്റെ കഴിഞ്ഞ നാല് വർഷം പലസ്തീനികളെ വളരെയധികം ദോഷകരമായി ബാധിച്ചുവെന്നാണ് യൂറോപ്യൻ നിയമനിർമാതാക്കളുമായി സംസാരിച്ച പ്രധാനമന്ത്രി മുഹമ്മദ് ഷട്ടയേ അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+