കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന്‍ മരുന്നടിച്ച് പ്രചാരണം നടത്തുന്നു, കാലാവസ്ഥാ വ്യതിയാനമേയില്ല, ചിരിപ്പിച്ച് ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മണ്ടത്തരം പറയുന്ന കാര്യത്തിലും വ്യക്തി അധിക്ഷേപം നടത്തുന്ന കാര്യത്തിലും ഒരുപടി മുന്നില്‍ നില്‍ക്കുന്നയാളാണ്. ട്രംപിന്റെ പുതിയ പരാമര്‍ശങ്ങള്‍ ഇത്തവണ ചിരിപ്പിക്കുക മാത്രമല്ല, അതിന്റെ അളവ് കടന്നുപോയോ എന്ന് വരെ സംശയുയര്‍ത്തുന്നതാണ്. ശാസ്ത്രത്തിന് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഒരു ചുക്കും അറിയുന്നില്ലെന്നാണ് ആദ്യ പ്രസ്താവന. സ്വന്തം എതിരാളിയായ ജോ ബൈഡന്‍ പ്രകടനം മെച്ചപ്പെടുത്താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവനാണെന്ന് അടുത്ത പ്രസ്താവനയില്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനമോ?

കാലാവസ്ഥാ വ്യതിയാനമോ?

കാലിഫോര്‍ണിയയില്‍ കത്തിപ്പടരുന്ന കാട്ടുതീയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് ട്രംപിന്റെ പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന്റെ കാരണമെന്ന് ചോദിച്ചപ്പോള്‍, ശാസ്ത്രത്തിന് ഇതിന്റെ കാരണം എന്താണെന്ന് പോലും അറിയില്ലെന്ന പരിഹാസമാണ് ട്രംപ് ഉന്നയിച്ചത്. വനത്തിന്റെ പരിപാലനം മോശമായത് കൊണ്ടാണ് കാട്ടുതീ ഉണ്ടായതെന്നും, അല്ലാതെ കാലാവസ്ഥാ വ്യതിയാനമല്ലെന്നും ട്രംപ് പറയുന്നു.

ചൂടോ അങ്ങനൊന്നുമില്ല

ചൂടോ അങ്ങനൊന്നുമില്ല

കാലാവസ്ഥാ വ്യതിയാനം കാരണം ചൂട് വര്‍ധിക്കുന്നു എന്ന തിയറിയെയും ട്രംപ് തള്ളി. എനിക്കാണെങ്കില്‍ തണുപ്പടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു ട്രംപ് മറുപടിയായി പറഞ്ഞത്. കാലിഫോര്‍ണിയ നാച്ചുറല്‍ റിസോഴ്‌സസ് ഏജന്‍സിയുടെ സെക്രട്ടറി വേഡ് ക്രോഫൂട്ടിനോടായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാരണം അമേരിക്ക ബുദ്ധിമുട്ടുമെന്ന് ക്രോഫൂട്ട് ട്രംപിന് മുന്നറിയിപ്പ് നല്‍കി. ശാസ്ത്രത്തെ അവഗണിക്കരുതെന്നും നിര്‍ദേശിച്ചു.

കുറ്റം യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക്

കുറ്റം യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക്

ഇത് വനങ്ങളെ നന്നായി നോക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണ്. നിങ്ങള്‍ യൂറോപ്പിലേക്കും ഓസ്ട്രിയ, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് നോക്കൂ. അതെല്ലാം വനത്താല്‍ ചുറ്റപ്പെട്ട രാജ്യങ്ങളാണ്. അവര്‍ വനത്തിനുള്ളിലാണ്. അതുകൊണ്ട് ഇതുപോലെയുള്ള കാട്ടുതീ ഒന്നും വരില്ല. മറ്റ് രാജ്യങ്ങള്‍ മലിനീകരണം വര്‍ധിക്കുന്നതില്‍ നിയന്ത്രണം വരുത്താന്‍ ശ്രമിക്കണം. അവരാണ് ഉത്തരവാദിത്തം കാണിക്കേണ്ടത്. യുഎസ്സ് അക്കാര്യത്തില്‍ ചെറിയൊരു അംശം മാത്രമാണെന്നും ട്രംപ് പറഞ്ഞു.

അയാള്‍ മയക്കുമരുന്ന് കഴിക്കുന്നു

അയാള്‍ മയക്കുമരുന്ന് കഴിക്കുന്നു

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തന്റെ എതിരാളി ജോ ബൈഡന്‍ ചര്‍ച്ചകളിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ട്രംപ് ആരോപിച്ചത്. ബൈഡന്റെ ചര്‍ച്ചകള്‍ മെച്ചപ്പെടുന്നുണ്ട്. അതിന് കാരണം മയക്കുമരുന്നാണ്. ചില വിചിത്രമായ കാര്യങ്ങളാണ് ബൈഡന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. സെപ്റ്റംബര്‍ 29ന് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് മുമ്പ് മയക്കുമരുന്ന് പരിശോധനയ്ക്ക് ബൈഡന്‍ വിധേയനാവണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഞാന്‍ പരിശോധന നടത്തുമെന്നും ട്രംപ് അറിയിച്ചു.

Recommended Video

cmsvideo
Donald trump nominated for Nobel Peace Prize | Oneindia Malayalam
പ്രകൃതിയെ നശിപ്പിക്കുന്നു

പ്രകൃതിയെ നശിപ്പിക്കുന്നു

പ്രകൃതിക്ക് തീവെക്കുന്നയാളാണ് ട്രംപ് എന്ന ജോ ബൈഡന്‍ തുറന്നടിച്ചു. പ്രകൃതിയെ നിന്ദിക്കുന്നയാളാണ് അദ്ദേഹം. ഒരു വട്ടം കൂടി ട്രംപ് പ്രസിഡന്റ് പദത്തില്‍ ഇരുന്നാല്‍ ഈ രാജ്യത്തിന് തന്നെ അത് ദോഷം ചെയ്യുമെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപ് നാല് വര്‍ഷം കൂടി ഭരിച്ചാല്‍ എത്ര വനങ്ങള്‍ നശിപ്പിക്കപ്പെടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പലതും മേഖലകളും വെള്ളത്തിനടിയിലാവും. അമേരിക്കയെ കൂടുതല്‍ കത്തിച്ചാമ്പലാക്കാന്‍ ആരും അനുവദിക്കരുതെന്നും ബൈഡന്‍ പറഞ്ഞു.

English summary
donald trump says joe biden using drugs to improve his skills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X