കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈസ് പ്രസിഡന്റാകാൻ കമല ഹാരിസിന് ഒരു യോഗ്യതയുമില്ല, ഇവാൻക എത്രയോ ഭേദം; കടന്നാക്രമിച്ച് ഡൊണാൾഡ് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കമല ഹാരിസിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കമല ഹാരിസിന് ഒരു യോഗ്യതയുമില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ന്യൂ ഹാംസ്ഫിയറില്‍ വെള്ളിയാഴ്ച നടന്ന റിപ്പബ്ലിക്കന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.

kamala

അമേരിക്കയ്ക്ക് ഒരു വനിത പ്രസിഡന്റ് വരുന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ ആ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യതയുള്ള വ്യക്തിയാണ് തന്റെ മകളും വൈറ്റ് ഹൈസിന്റെ മുതിര്‍ന്ന ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ് എന്ന് അദ്ദേഹം വ്യക്തമാക്കി. കമല ഹാരിസിന് ആ സ്ഥാനത്തേക്ക് കടന്നുവരാന്‍ ഒരു യോഗ്യതയുമില്ലെന്ന് ട്രംപ് തുറന്നടിച്ചു. ഞങ്ങള്‍ക്ക് ഇവാന്‍കയെ വേണമെന്നാണ് എല്ലാവരും പറയുന്നത്. നിങ്ങളെ ഒരിക്കലും കുറ്റപ്പെടുത്താനാവില്ല- ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്ത ശേഷം നടത്തുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് കമല ഹാരിസിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Relation Between Kozhikode grandson with Kamala Harris | Oneindia Malayalam

ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജൊ ബെഡനെതിരെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അമേരിക്കയുടെ പ്രസിഡന്റായി ബെഡന്‍ സ്ഥാനമേറ്റാല്‍ അമേരിക്കയുടെ മഹത്വം നശിക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വപ്‌നങ്ങള്‍ അയാള്‍ നശിപ്പിക്കും. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയാണ് ജോ ബെഡന്‍. നമ്മുടെ രാജ്യത്തിന്റെ രക്ഷകനാവാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ കമല ഹാരിസിനെ. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ നിന്നൊഴികെ, കമലയ്ക്ക് ലഭിക്കുന്നത് അഭിനന്ദന പ്രവാഹം ആണ്. ശ്യാമള ഗോപാലന്‍ എന്ന ചെന്നൈ സ്വദേശിനിയാണ് കമല ഹാരിസിന്റെ അമ്മ.

1960 കളില്‍ അമേരിക്കയിലേക്ക് കുടിയേറിയതാണ് ശ്യാമള. പിതാവ് ഡൊണാള്‍ഡ് ഹാരീസ് ജമൈക്കന്‍ വംശജനും. കമല ഹാരിസിന് അഞ്ചുവയസുള്ളപ്പോള്‍ ശ്യാമളയും ഹാരിയും പിരിയുകയും ചെയ്തിരുന്നു. പിന്നീട് ശ്യാമള ഗോപാലനൊപ്പമാണ് കമല ഹാരിസും സഹോദരി മായ ലക്ഷ്മിയും വളര്‍ന്നത്. അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഹോവാര്‍ഡില്‍ നിന്ന് ബിരുദം നേടിയ കമല, യൂണിവേഴ്സിറ്റി ഓഫ് കാലഫോര്‍ണിയ ഹേസ്റ്റിങ്സില്‍ നിന്ന് നിയമ ബിരുദവും നേടി.

English summary
Donald Trump Says, Kamala Harris is not competent to be the post of Vice President of US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X