കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പ്യൂട്ടറുകളൊന്നും സുരക്ഷിതമല്ല; ഇമെയിലിന് പകരം ട്രംപിന് വേണ്ടത് കൊറിയര്‍ സര്‍വ്വീസ് !!

മാറ ലാബോ ക്ലബ്ബില്‍ വച്ച് നടന്ന ന്യൂയര്‍ ഈവ് ബാഷില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രസ്താവന

  • By Sandra
Google Oneindia Malayalam News

ഫ്‌ളോറിഡ: ഇമെയില്‍ വാര്‍ത്താവിനിമയ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. മാറ ലാബോ ക്ലബ്ബില്‍ വച്ച് നടന്ന ന്യൂയര്‍ ഈവ് ബാഷില്‍ സംസാരിക്കുമ്പോഴായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്താവിനിമയ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്.

നവംബറില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കാന്‍ റഷ്യ ഹാക്കിംഗ് വഴി ശ്രമിച്ചിരുന്നുവെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇമെയിലുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉന്നയിക്കുന്നത്.

 ഒന്നും സുരക്ഷിതമല്ല

ഒന്നും സുരക്ഷിതമല്ല

കമ്പ്യൂട്ടറുകള്‍ സുരക്ഷിതമല്ലെന്നും അതിനാല്‍ വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ ട്രംപ് ഓണ്‍ലൈന്‍ വാര്‍ത്താവിനിമയ സംവിധാനത്തെ അവിശ്വസിക്കണമെന്നും വ്യക്തമാക്കി.

 കൊറിയറിനെ വിശ്വസിക്കാമോ

കൊറിയറിനെ വിശ്വസിക്കാമോ

സുപ്രധാന കാര്യങ്ങള്‍ അറിയിക്കാനുണ്ടെങ്കില്‍ എഴുതി കൊറിയര്‍ വഴി അറിയിക്കുന്നതായിരുന്നു നേരത്തെ ആശ്രയിച്ചിരുന്ന രീതി. ന്യൂയര്‍ ഈവ് ബാഷില്‍ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കുമ്പോഴായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്താവിനിമയ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്.

 ഹാക്കിംഗില്‍ പണി കിട്ടി

ഹാക്കിംഗില്‍ പണി കിട്ടി

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കാന്‍ ഹാക്കിംഗ് വഴി റഷ്യ ശ്രമിച്ചിരുന്നുവെന്ന്
അമേരിക്കന്‍ ഇന്റലിജന്‍സ് സ് ഏജന്‍സികള്‍ സൂചനകള്‍ നല്‍കിയിരുന്നു. റഷ്യന്‍ ചാരന്മാരായി പ്രവര്‍ത്തിയ്ക്കുന്ന 35 നയന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ബരാക് ഒബാമ കഴിഞ്ഞ ആഴ്ച അനുമതി നല്‍കിയിരുന്നു.

പുതുവത്സരാശംസ

പുതുവത്സരാശംസ

സുഹൃത്തുക്കള്‍ക്ക് പുറമേ ശത്രുക്കള്‍ക്കും പുതുവത്സരാശംസ നേര്‍ന്നുകൊണ്ട് ട്രംപ് രംഗത്തെത്തിയിരുന്നു.

അമേരിക്ക മികച്ചത് തന്നെ

അമേരിക്ക മികച്ചത് തന്നെ

അമേരിക്കയെ വീണ്ടും മികച്ചതാക്കുകയാണ് തന്റെ ന്യൂയര്‍ റെസല്യൂഷനെന്ന് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

English summary
President-elect Donald Trump says that "no computer is safe" when it comes to keeping information private, expressing new skepticism about the security of online communications his administration is likely to use for everything from day-to-day planning to international relations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X