കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംപീച്ച് ചെയ്യാന്‍ അവര്‍ക്ക് വോട്ടുണ്ട്.... പക്ഷേ നടക്കില്ല, കാരണം വ്യക്തമാക്കി ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: തനിക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നീക്കത്തില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ തന്നെ ഇംപീച്ച് ചെയ്യാനുള്ള അത്രയും വോട്ടുകള്‍ ഉണ്ടെന്ന് ട്രംപ് പറഞ്ഞു. അതേസമയം സ്പീക്കര്‍ നാന്‍സി പെലോസി തനിക്കെതിരെയുള്ള വിചാരണയ്‌ക്കെതിരെ ഹൗസ് വോട്ട് തേടണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അവര്‍ ഞങ്ങളുടെ അധികാരം എടുത്ത് മാറ്റിയെന്നും ട്രംപ് പറഞ്ഞു.

1

ഉക്രൈനുമായി ചേര്‍ന്ന് ട്രംപ് ഭരണകൂടത്തിനുള്ള ബന്ധം ശക്താകുന്ന കൂടുതല്‍ വിവരങ്ങള്‍ ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെ കേസെടുക്കാന്‍ ട്രംപ് നിര്‍ബന്ധിച്ചു എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ഡെമോക്രാറ്റുകള്‍ എല്ലാവരും വോട്ട് ചെയ്യുമോ എന്ന് പോലും വ്യക്തമല്ല. അതുകൊണ്ട് ഇംപീച്ച്‌മെന്റ് താന്‍ തന്നെ ജയിക്കുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം റിപ്ലബിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ സംരക്ഷണം തനിക്ക് ലഭിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ട്രംപിനെതിരെ വലിയ തോതിലുള്ള വികാരമുണ്ട്. അദ്ദേഹം എതിര്‍ക്കുന്നവര്‍ അനുകൂലിച്ച് വോട്ട് ചെയ്യില്ലെന്നാണ് സൂചന. നേരത്തെ രണ്ട് ജ ിഒപി സെനറ്റര്‍മാരും മുന്‍ അഡ്്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനും ട്രംപിന്റെ ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെയുള്ള അന്വേഷണം അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഇന്റലിജന്‍സ് കമ്മ്യൂണിറ്റി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മൈക്കിള്‍ അറ്റ്കിന്‍സണ്‍ കേസ് അന്വേഷിക്കുമെന്ന് പറഞ്ഞിരുന്നു. വിസില്‍ബ്ലോവര്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം അവസാനിക്കുന്നു? സിന്ധ്യ ക്യാമ്പിന് ഉപതിരഞ്ഞെടുപ്പില്‍ പ്രതിസന്ധികോണ്‍ഗ്രസില്‍ രാഹുല്‍ യുഗം അവസാനിക്കുന്നു? സിന്ധ്യ ക്യാമ്പിന് ഉപതിരഞ്ഞെടുപ്പില്‍ പ്രതിസന്ധി

English summary
donald trump says will win impeachment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X