മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുത്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. കാലിഫോര്‍ണിയ വെടിവപ്പിന്റെ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്‌സിന്റെ വിവാദ പ്രസ്താവന. മുസ്ലീങ്ങള്‍ക്ക് അമേരിക്കയോടുള്ള മനോഭാവം മനസിലാകുന്നതുവരെ രാജ്യത്തെ അതിര്‍ത്തികള്‍ അവര്‍ക്കുമുന്നില്‍ അടച്ചിടണമെന്നും ട്രംപ് പറഞ്ഞു. സൗത്ത് കരോലിനയിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം.
സ്ഥിരമായി രാജ്യത്ത് വരുന്നവരെ മാത്രമല്ല സന്ദര്‍ശനത്തിനെത്തുന്നപരേയും വിലക്കണം. അവര്‍ ജിഹാദില്‍ മാത്രമാണ് വിശ്വസിക്കുന്നത്. മനുഷ്യ ജീവന് യാതൊരുവിലയും നല്‍കുന്നില്ലെന്നും ഡൊണാള്‍ഡ് പറഞ്ഞു.

എന്നാല്‍ ട്രംപ്‌സിനെതിരെ വൈറ്റ് ഹൗസ് രംഗത്തുവന്നു. അദ്ദേഹം അമേരിക്കയെ വിദ്വേഷപരമായി വിഭജിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഡൊണാള്‍ഡ് ട്രംപ് ജനങ്ങളെ ഭയചകിതര്‍ ആക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ട്രംപ് ഇത് ആദ്യമായല്ല മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തുന്നത്. അമേരിക്കയിലെ മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടണമെന്നുള്ള ട്രംപിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.












Click it and Unblock the Notifications