കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് റാലിയിൽ ട്രംപിന്റെ നൃത്തം, വീഡിയോ ട്വിറ്ററിൽ വൈറൽ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: രണ്ടാം വട്ടവും അമേരിക്കന്‍ പ്രസിഡണ്ട് പദവിയില്‍ തുടരാനാവും എന്നുളള കടുത്ത ആത്മവിശ്വാസത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് ഭീതിക്കിടയിലും റെക്കോര്‍ഡ് പോളിംഗിലേക്കാണ് അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നീങ്ങുന്നത്. പ്രാരംഭ വോട്ടെടുപ്പില്‍ 100 മില്യണ്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ വഴിയേ ബിനീഷും, അമ്മയിൽ നിന്ന് പുറത്താക്കുന്നതിൽ ഭിന്നത, ഇടത് എംഎൽഎമാരെന്ന് സൂചനദിലീപിന്റെ വഴിയേ ബിനീഷും, അമ്മയിൽ നിന്ന് പുറത്താക്കുന്നതിൽ ഭിന്നത, ഇടത് എംഎൽഎമാരെന്ന് സൂചന

വിസ്‌കോണ്‍സിനിലും മില്‍വാക്കിയിലും പോസ്റ്റല്‍ ബാലറ്റുകളും ആബ്‌സന്റി ബാലറ്റുകളും എണ്ണിത്തുടങ്ങിയിട്ടുണ്ട്. അതിനിടെ ട്വിറ്ററില്‍ തന്റെ രസകരമായ ഒരു പ്രചാരണ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ നൃത്തം ചെയ്യുന്ന വീഡിയോ ആണ് ട്രംപ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.

ഹേ

വോട്ട് വോട്ട് വോട്ട് എന്ന് കുറിച്ചാണ് ട്രംപ് തന്റെ നൃത്ത വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ പലയിടത്തായി നടത്തിയ ട്രംപിന്റെ പ്രചാരണ പരിപാടികളെല്ലാം അദ്ദേഹം അവസാനിപ്പിച്ചിരുന്നത് 70കളില്‍ പ്രസിദ്ധമായിരുന്ന ഡിസ്‌കോ ഗാനത്തിനൊപ്പം ചുവടുകള്‍ വെച്ച് കൊണ്ടായിരുന്നു. തങ്ങളുടെ പാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ബാന്‍ഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ട്രംപ് ആ രീതി തന്നെ തുടരുകയായിരുന്നു.

തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും, സുരേന്ദ്രന്റെ കയ്യിൽ മാന്ത്രിക വടിയില്ലെന്ന് പിപി മുകുന്ദൻതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും, സുരേന്ദ്രന്റെ കയ്യിൽ മാന്ത്രിക വടിയില്ലെന്ന് പിപി മുകുന്ദൻ

രണ്ട് മിനുറ്റും 12 സെക്കന്‍ഡും ദൈര്‍ഘ്യമുളളതാണ് ട്രംപ് പങ്കുവെച്ചിരിക്കുന്ന വീഡിയോ. അമേരിക്കയില്‍ വിവിധ കായിക പരിപാടികള്‍ക്ക് അടക്കം വ്യാപകമായി ഉപയോഗിക്കുന്നതാണ് ഈ പ്രശ്‌സ്ത ഗാനം. എല്‍ജിബിടി ഗാനമായും ഈ പാട്ടിനെ കണക്കാക്കുന്നതാണ്. മറ്റൊരു പ്രശസ്ത ഗാനമായ മാച്ചോ മാനിനൊപ്പവും ഇക്കുറി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ട്രംപ് ചുവട് വെയ്ക്കുകയുണ്ടായി.

ഫോക്‌സ് ന്യൂസിന് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ തനിക്ക് വിജയത്തെക്കുറിച്ചുളള ശുഭപ്രതീക്ഷകള്‍ ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ചിരുന്നു. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്‌ളോറിഡയിലും അരിസോണയിലും അടക്കം കൂറ്റന്‍ വിജയം നേടും എന്നാണ് ട്രംപ് വ്യക്തമാക്കിയത്. കടുത്ത മത്സരം നടക്കുന്ന ടെക്‌സാസിലും ഫ്‌ളോറിഡയിലും അരിസോണയിലും നോര്‍ത്ത് കരോലീനയിലും പെന്‍സില്‍വാനിയയിലും അങ്ങനെ തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്ന എല്ലായിടത്തും വിജയിക്കും എന്നാണ് ട്രംപ് പറയുന്നത്.

ചൂടുപിടിച്ച് 'പോരാട്ട ഭൂമി': യുഎസ് തിരഞ്ഞെടുപ്പിലെ വിധി നിർണ്ണയിക്കുന്നത് 12 സംസ്ഥാനങ്ങൾചൂടുപിടിച്ച് 'പോരാട്ട ഭൂമി': യുഎസ് തിരഞ്ഞെടുപ്പിലെ വിധി നിർണ്ണയിക്കുന്നത് 12 സംസ്ഥാനങ്ങൾ

English summary
Donald Trump shares a video of him dancing in election rallies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X