കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ പട്ടികയില്‍ നിന്ന് ഇറാഖും പുറത്ത്;ഉത്തരവ് പുറത്തിറങ്ങി!ഇറാഖിനെയും യുഎസ് ഭയക്കുന്നു!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വിസാ വിലക്കുള്ള മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ നീക്കിയേക്കുമെന്ന് സൂചന. തിങ്കളാഴ്ച ട്രംപ് ഒപ്പുവയ്ക്കുന്ന വിസാവിലക്കില്‍ നിന്നാണ് ഇറാഖിനെ ഒഴിവാക്കുന്നത്. നേരത്തെ ട്രംപ് ഒപ്പുവച്ച വിസാവിലക്ക് ഫെഡറല്‍ കോടതി ഇടപെട്ട് തടഞ്ഞുവച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ ഉത്തരവില്‍ ഒപ്പുവയ്ക്കുന്നത്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ വിലക്കുന്നതിനെതിരെ അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കടുത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ മുസ്ലിം വിരോധമല്ല നീക്കത്തിന് പിന്നിലെന്നും രാജ്യത്തെയും പൗരന്മാരെയും ഭീകരവാദത്തില്‍ സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

 ഇറാഖ് ഔട്ട് !!

ഇറാഖ് ഔട്ട് !!

ഇറാന്‍, ഇറാഖ്, ലിബിയ, സിറിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ ആറ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 90 ദിവസത്തേയ്ക്ക് വിസാവിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ട്രംപ് ഒപ്പുവയ്ക്കാനിരിക്കുന്ന ഉത്തരവ്.

വിസാവിലക്കും വിവാദവും

വിസാവിലക്കും വിവാദവും

ജനുവരി 27ന് ട്രംപ് ഒപ്പുവച്ച ഉത്തരവില്‍ ഇറാഖ് ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഭീകരവാദത്തിനെതിരെ ഇറാഖ് സ്വീകരിക്കുന്ന നടപടികള്‍ കണക്കിലെടുത്ത് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ നീക്കാമെന്നതാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ നിലപാട് വ്യക്തമായതോടെ ഐസിസ് ഭീകരര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ഇറാഖ് വിസാ സ്‌ക്രീനിംഗ്, ഡാറ്റ ഷെയറിംഗ്, എന്നിവയും ശക്തമാക്കിയിരുന്നു.

ഉത്തരവ് തിങ്കളാഴ്ച

ഉത്തരവ് തിങ്കളാഴ്ച

ഇറാഖ് ഒഴികെയുള്ള ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ട്രംപ് തിങ്കളാഴ്ച ഒപ്പുവയ്ക്കുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പതിനായിരത്തോളം ഗ്രീന്‍ കാര്‍ഡ് ഉടമകളെ ബാധിക്കുന്നതാണ് ട്രംപിന്റെ രണ്ടാമത്തെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍.

കേസും കോടതിയും അവകാശങ്ങളും

കേസും കോടതിയും അവകാശങ്ങളും

ഒമ്പത് ഡസനിലധികം ഹര്‍ജികളാണ് ട്രംപിന്റെ വിസാവിലക്കിനെ ചോദ്യം ചെയ്ത് അമേരിക്കയിലെ വിവിധ കോടതികളില്‍ ഇതിനകം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഭരണഘടനാപരമായ സുരക്ഷിതത്വം ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന്് കാണിച്ച് വാഷിംഗ്ടണ്‍ സ്റ്റേറ്റും കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ വിസാവിലക്ക് തടഞ്ഞുവച്ച ഫെറഡല്‍ കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിച്ച് ട്രംപ് നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു.

 അഭയാര്‍ത്ഥികള്‍ക്ക് രക്ഷയില്ല

അഭയാര്‍ത്ഥികള്‍ക്ക് രക്ഷയില്ല

സിറിയ, ലിബിയ, സുഡാന്‍, ഇറാന്‍, സൊമാലിയ, യെമന്‍ ഉള്‍പ്പെടെ ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ 120 ദിവസത്തെ താല്‍ക്കാലിക വിസാ വിലക്കിന് പുതിയ ഉത്തരവിലും മാറ്റമുണ്ടാകില്ലെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.


English summary
President Donald Trump will remove Iraq from a list of countries targeted in a US travel ban when he is expected to sign a new executive order on Monday after his controversial first attempt was blocked in the courts, news agency Reuters said quoting a White House official.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X