കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ ഒഴിവാക്കി ട്രംപിന്‍റെ ഏഷ്യന്‍ പര്യടനം: പക്ഷേ മോദിയെ മാത്രം കാണും, എല്ലാം തന്ത്രപരം!

നവംബര്‍ 3-14 വരെയുള്ള ദിവസങ്ങളിലാണ് ട്രംപ് അഞ്ച് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയെ ഒഴിവാക്കി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ‍് ട്രംപിന്‍റെ ഏഷ്യാ സന്ദര്‍ശനം. വെള്ളിയാഴ്ചയാണ് വൈറ്റ് ഹൗസ് ട്രംപിന്‍റെ ഏഷ്യാ സന്ദര്‍ശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നത്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നീ അ‍ഞ്ച് രാജ്യങ്ങളാണ് ട്രംപ് നവംബര്‍ 3-14 വരെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശിക്കുന്നത്. ഹവായിയില്‍ യാത്ര അവസാനിപ്പിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റായി അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ട്രംപ് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.

പ്രസിഡന്‍റ് ട്രംപ് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതോടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇന്ത്യയെ സന്ദര്‍ശിക്കാനിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും മനിലയില്‍ വച്ച് നടക്കാനിരിക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.

സന്ദര്‍ശനം നിര്‍ണ്ണായകം

സന്ദര്‍ശനം നിര്‍ണ്ണായകം

ഉത്തരകൊറിയയില്‍ നിന്നുള്ള ആണവാക്രമണ ഭീഷണി നില്‍ക്കുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍‍ഡ് ട്രംപ് അഞ്ച് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ വിയറ്റ്നാം, ഫിലിപ്പീന്‍സ് ​എന്നീ രാജ്യങ്ങളാണ് നവംബര്‍ മൂന്നുമുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശിക്കുന്നത്.

 രണ്ട് ഉച്ചകോടികള്‍

രണ്ട് ഉച്ചകോടികള്‍

വിയറ്റ്നാമില്‍ നടക്കുന്ന ഏഷ്യാ പസഫിക് ഇക്കണോമിക് കോ ഓപ്പറേഷന്‍ ഫോറം, ഫിലിപ്പൈന്‍സില്‍ വച്ച് നടക്കാനിരിക്കുന്ന ആസിയാന്‍ കോണ്‍ക്ലേവ് എന്നീ രണ്ട് ഉച്ചകോടികളിലും പങ്കെടുത്ത ശേഷമായിരിക്കും ട്രംപ് മടങ്ങുക. ഫിലിപ്പൈന്‍ പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടോയുടെ അടുത്ത കാലത്തുണ്ടായ അമേരിക്ക വിരുദ്ധ പരാമര്‍ശങ്ങള്‍ കാരണം മനില ഉച്ചകോടിയില്‍ നിന്ന് ട്രംപ് വിട്ടുനില്‍ക്കുമെന്ന ആശങ്ക കുറച്ചു ദിവസങ്ങളായി നിലിനിന്നിരുന്നു.

 ട്രംപിന് പകയില്ല

ട്രംപിന് പകയില്ല


മനില സന്ദര്‍ശിക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഏഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയന്‍ വിഷയത്തിന് പുറമേ സൗത്ത് ഈസ്റ്റ് ഏഷ്യയെ സംബന്ധിച്ച ചര്‍ച്ചകളും നിര്‍ണായക തീരുമാനങ്ങളുമാണ് ട്രംപിന്‍റെ ഏഷ്യന്‍ പര്യടനത്തോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.

 ഉത്തരകൊറിയയ്ക്ക് തിരിച്ചടി

ഉത്തരകൊറിയയ്ക്ക് തിരിച്ചടി

ഉത്തരകൊറിയുടെ ആയുധ പരീക്ഷണങ്ങളും അണുവായുധ പരീക്ഷണങ്ങളും അമേരിക്കയ്ക്കും ലോകത്തിനും ഭീഷണിയാവുന്ന സാഹചര്യത്തില്‍ അണ്വായുധ വിമുക്തമാക്കാനുള്ള നീക്കങ്ങളാണ് ട്രംപ് നടത്താനിരിക്കുന്നത്. മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ ഉത്തരകൊറിയ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ആക്രമിച്ചു നശിപ്പിക്കുമെന്ന് ട്രംപ് ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
The White House announced on Friday that United States President Donald Trump will take a five-nation trip to the Asia Pacific region from November 3-14.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X