കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷം;മാധ്യമപ്രവര്‍ത്തരുടെ വിരുന്നില്‍ പങ്കെടുക്കില്ല

എല്ലാ വര്‍ഷവും വസന്തകാലത്ത് നടത്താറുള്ള വിരുന്നില്‍ പ്രധാന അതിഥി പ്രസിഡന്റായിരിക്കും.എന്നാല്‍ ഇപ്രാവശ്യം പ്രസിഡന്റ് ഇല്ലാതെ പരിപാടികള്‍ നടത്തേണ്ടിവരും.

  • By Akshay
Google Oneindia Malayalam News

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തരോട് മയമില്ലാതെ ട്രംപ്. വെറ്റ് ഹൗസിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടന നടത്തുന്ന വാര്‍ഷിക വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാ വര്‍ഷവും വസന്തകാലത്ത് നടത്താറുള്ള വിരുന്നില്‍ പ്രധാന അതിഥി പ്രസിഡന്റായിരിക്കും.എന്നാല്‍ ഇപ്രാവശ്യം പ്രസിഡന്റ് ഇല്ലാതെ പരിപാടികള്‍ നടത്തേണ്ടിവരും.

മാധ്യമപ്രവര്‍ത്തകര്‍, വിവിധ രംഗങ്ങളിലുള്ള സെലിബ്രിറ്റികള്‍ തുടങ്ങിയവരൊക്കെ പങ്കെടുക്കുന്ന വിരുന്നിന് വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റും ഈ വിരുന്നില്‍ പങ്കെടുക്കാതിരുന്നിട്ടില്ല. ട്രംപിന്റെ പുതിയ തീരുമാനം മാധ്യമങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്.

 മൂന്നുപേര്‍ മാത്രം

മൂന്നുപേര്‍ മാത്രം

മുന്‍പ് റൊണാള്‍ഡ് റീഗന്‍, റിച്ചാര്‍ഡ് നിക്‌സണ്‍ എന്നീ പ്രസിഡന്റുമാര്‍ മാത്രമാണ് വിരുന്നില്‍ പങ്കെടുക്കാതിരുന്നിട്ടുള്ളത്.

 പ്രമുഖ പത്രങ്ങള്‍

പ്രമുഖ പത്രങ്ങള്‍

ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍, ബിബിസി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെയെല്ലാം വൈറ്റ് ഹൗസ് റിപ്പോര്‍ട്ടിങ്ങില്‍നിന്ന് തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം.

 വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു, പ്രതിപക്ഷ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരായി നടപടി സ്വീകരിച്ചിരിക്കുന്നത്.

 മാധ്യമങ്ങള്‍

മാധ്യമങ്ങള്‍

മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുക്കളാണെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് പുതിയ സംഭവമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
US President Donald Trump has announced he will not attend a century-old annual correspondents' dinner, a day after a fierce fight erupted over press access to the White House.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X