കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി20 ഉച്ചകോടിയിൽ നിന്ന് മുങ്ങി ഡൊണാൾഡ് ട്രംപ്: ഗോൾഫ് കളിക്കുന്ന ചിത്രങ്ങൾ പുറത്ത്

Google Oneindia Malayalam News

വാഷിംഗ്ടൺ: സൌദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയ്ക്ക് ശനിയാഴ്ചയാണ് തുടക്കമായത്. ജി20 രാഷ്ട്രങ്ങളുടെ നേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തെങ്കിലും കൊറോണ വൈറസിനെക്കുറിച്ച് നടന്ന പ്രത്യേക കോൺഫറൻസിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം വാഷിംങ്ഗണിന് പുറത്ത് ഗോൾഫ് കളിക്കുന്നതായാണ് കണ്ടെത്തിയത്. കൊവിഡ് വ്യാപനം മൂലമാണ് ഇത്തവണത്തെ ജി20 രാജ്യങ്ങളുടെ ഉച്ചകോടി വിർച്വലായി മാറിയത്. എന്നാൽ ഇത്തവണത്തെ ജി20 ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.

ഡൊണാൾഡ് ട്രംപിന് പെൻസൽവാനിയയിലും തിരിച്ചടി; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി തള്ളിഡൊണാൾഡ് ട്രംപിന് പെൻസൽവാനിയയിലും തിരിച്ചടി; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി തള്ളി

ജി20 ഉച്ചകോടി നടക്കുമ്പോൾ പരിപാടിയിൽ പങ്കെടുത്ത രണ്ട് ഡസനിലധികം ലോകനേതാക്കളിൽ ഒരാളാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈറ്റ്ഹൌസിലെ സിറ്റ്വേഷൻ റൂമിൽ നിന്നാണ് ട്രംപ് യോഗത്തിൽ പങ്കെടുത്തതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഉച്ചകോടിയ്ക്ക് 13 മിനിറ്റ് മാത്രം അവശേഷിക്കെ അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ അസാധുവാക്കാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ചാണ് ട്രംപ് ട്വീറ്റ് ചെയ്തത്. യുഎസ് പ്രാദേശിക സമയം പത്ത് മണിയോടെ വൈറ്റ് ഹൌസിൽ നിന്ന് വാഷിംഗ്ടൺ ഡിസിയ്ക്ക് പുറത്തുള്ള ഗോൾഫ് ക്ലബ്ബിലേക്ക് പുറപ്പെട്ടത്.

donald-trump2-
വെർച്വൽ സമ്മേളനം നടന്നുകൊണ്ടിരിക്കെ ട്രംപിനെ ഗോൾഫ് ക്ലബ്ബിൽ കണ്ടതോടെയാണ് ഇദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തില്ലെന്ന കാര്യം വെളിപ്പെട്ടത്. സ്റ്റെർലിംഗിലുള്ള ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ നിന്ന് ട്രംപ് ഗോൾഫ് കളിക്കുന്ന ചിത്രങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഇൻ തുടങ്ങി നിരവധി ലോക നേതാക്കളുടെ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന കൊവിഡിനെ നേരിടുന്നതിൽ തയ്യാറെടുപ്പിനെക്കുറിച്ചുള്ള പരിപാടി നടന്നെങ്കിലും ഇതിൽ നിന്ന് ട്രംപ് വിട്ടുനിൽക്കുകയായിരുന്നു. വൈറ്റ് ഹൌസ് തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂൾ അനുസരിച്ച് ഞായറാഴ്ച രാവിലെ അദ്ദേഹം ജി 20 യുടെ മറ്റൊരു യോഗത്തിൽ പങ്കെടുക്കും. ചേരും.

യുഎസ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം ആഗോള വേദിയിൽ ട്രംപിന്റെ സ്വാധീനം വളരെ കുറവാണെന്നാണ് സിഎൻഎൻ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒഴികെ മറ്റ് ജി 20 നേതാക്കളിൽ ഭൂരിഭാഗവും പുതിയ യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡന്റെ വിജയത്തെ അഭിനന്ദിച്ചു.

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ അത് സംഭവിക്കും; കൊവിഡിന്റെ രണ്ടാംവരവ്, വിദഗ്ദരുടെ മുന്നറിയിപ്പ്തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ അത് സംഭവിക്കും; കൊവിഡിന്റെ രണ്ടാംവരവ്, വിദഗ്ദരുടെ മുന്നറിയിപ്പ്

English summary
Donald Trump Skips G20 Pandemic Session on Saturday, Medias spotted him in Golf Course
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X