കുടിയേറ്റക്കാരെ ആട്ടിപ്പുറത്താക്കില്ല;നിലപാട് മയപ്പെടുത്തി ട്രംപ്,മെറിറ്റ് ഇന്ത്യക്കാരെ തുണയ്ക്കും!
വാഷിംഗ്ടണ്‍: അമേരിക്ക വിദേശ ഐടി പ്രൊഫഷണലുകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് സൂചന. നേരത്തെ കുടിയേറ്റ നിയന്ത്രണത്തിന് വേണ്ടി ട്രംപ് കൊണ്ടുവന്ന ഉത്തരവില്‍ നിന്ന് വ്യത്യസ്തമായി മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് അമേരിക്ക നടപ്പിലാക്കാനൊരുങ്ങുന്നത്. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് സഹായകമാകുന്നതാണ് എന്നാണ് സൂചന.
അമേരിക്കന്‍ പ്രസിഡന്റ് ആയതിന് ശേഷം ആദ്യമായി ട്രംപ് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കാനഡ, ആസ്ട്രേലിയ എന്നീ രാഷ്ട്രങ്ങളില്‍ പ്രാബല്യത്തിലുള്ള മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സമ്പ്രദായം നടപ്പിലാക്കാന്‍ ആലോചനയുള്ളതായി ട്രംപ് വ്യക്തമാക്കിയത്. ഇത്തരം സംവിധാനം നടപ്പിലാക്കിയാല്‍ വളരെയധികം പണം ലാഭിക്കുന്നതിനും ജീവനക്കാരുടൈ വേതനം വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും ട്രംപ് നിരീക്ഷിക്കുന്നു.

അമേരിക്കയിലെത്തി ജോലി ചെയ്യുന്ന ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍ എന്നിവര്‍ എന്നിവരാണ് എച്ച് വണ്‍ ബി തൊഴില്‍ വിസയെ ആശ്രയിക്കുന്നത്. ഇവര്‍ക്ക് ഭീഷണിയാവുന്നതായിരുന്നു പ്രസിഡന്റ് പദത്തിലെത്തിയ ട്രംപ് സ്വീകരിച്ച നിലപാടുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എച്ച് വണ്‍ ബി വിസ പദ്ധതി വ്യാപിപ്പിക്കുമെന്ന് പറഞ്ഞ ട്രംപ് അധികാരത്തിലെത്തിയതോടെ നേരെ വിപരീതമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ സഹായിക്കുന്നതാണ് എച്ച് വണ്‍ ബി വിസാ പദ്ധതി
-
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'











Click it and Unblock the Notifications