കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റക്കാരെ ആട്ടിപ്പുറത്താക്കില്ല;നിലപാട് മയപ്പെടുത്തി ട്രംപ്,മെറിറ്റ് ഇന്ത്യക്കാരെ തുണയ്ക്കും!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്ക വിദേശ ഐടി പ്രൊഫഷണലുകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് സൂചന. നേരത്തെ കുടിയേറ്റ നിയന്ത്രണത്തിന് വേണ്ടി ട്രംപ് കൊണ്ടുവന്ന ഉത്തരവില്‍ നിന്ന് വ്യത്യസ്തമായി മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് അമേരിക്ക നടപ്പിലാക്കാനൊരുങ്ങുന്നത്. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് സഹായകമാകുന്നതാണ് എന്നാണ് സൂചന.

അമേരിക്കന്‍ പ്രസിഡന്റ് ആയതിന് ശേഷം ആദ്യമായി ട്രംപ് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കാനഡ, ആസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങളില്‍ പ്രാബല്യത്തിലുള്ള മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സമ്പ്രദായം നടപ്പിലാക്കാന്‍ ആലോചനയുള്ളതായി ട്രംപ് വ്യക്തമാക്കിയത്. ഇത്തരം സംവിധാനം നടപ്പിലാക്കിയാല്‍ വളരെയധികം പണം ലാഭിക്കുന്നതിനും ജീവനക്കാരുടൈ വേതനം വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും ട്രംപ് നിരീക്ഷിക്കുന്നു.

trump-26

അമേരിക്കയിലെത്തി ജോലി ചെയ്യുന്ന ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍ എന്നിവര്‍ എന്നിവരാണ് എച്ച് വണ്‍ ബി തൊഴില്‍ വിസയെ ആശ്രയിക്കുന്നത്. ഇവര്‍ക്ക് ഭീഷണിയാവുന്നതായിരുന്നു പ്രസിഡന്റ് പദത്തിലെത്തിയ ട്രംപ് സ്വീകരിച്ച നിലപാടുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എച്ച് വണ്‍ ബി വിസ പദ്ധതി വ്യാപിപ്പിക്കുമെന്ന് പറഞ്ഞ ട്രംപ് അധികാരത്തിലെത്തിയതോടെ നേരെ വിപരീതമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ സഹായിക്കുന്നതാണ് എച്ച് വണ്‍ ബി വിസാ പദ്ധതി

English summary
Donald Trump has called for adopting a merit-based immigration system. Nations around the world, like Canada, Australia and many others have a merit-based immigration system: Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X