• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അങ്ങനങ്ങ് തോറ്റുകൊടുക്കില്ല, നാം തന്നെ ജയിക്കുമെന്ന് ട്രംപ്, തെരുവില്‍ നേരിടണമെന്ന് ആഹ്വാനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പോര്‍ക്കളത്തിന് തുടക്കമിട്ട് ഡൊണാള്‍ഡ് ട്രംപ്. തോല്‍വി അംഗീകരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജോ ബൈഡന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലത്തെ തെരുവില്‍ നേരിടാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. നാം തന്നെ ജയിക്കുമെന്ന ട്രംപ് പറഞ്ഞു. അതേസമയം ട്രംപ് നേരത്തെ ബൈഡന്റെ വിജയത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതിയില്‍ നല്‍കിയിരുന്നെങ്കിലും, അതെല്ലാം ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ട്രംപ്. എന്നാല്‍ അതിന് യാതൊരു തെളിവുമില്ലെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍ പറഞ്ഞു.

cmsvideo
  ട്രംപ് പൊട്ടിയത് ഇനിയും വിശ്വസിക്കാനാകാതെ ലക്ഷകണക്കിന് ജനത

  ട്രംപിന്റെ ആഹ്വാനത്തെ തുടര്‍ന്ന് നിരവധി പേര്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചതാണെന്ന വാദമാണ് ട്രംപിന്റെ ഫാന്‍സ് ഉന്നയിച്ചത്. സുപ്രീം കോടതിയുടെ പുറത്താണ് ഒരു പ്രതിഷേധം നടന്നത്. പെനിസില്‍വാനിയ അവന്യൂ മുതല്‍ ഫ്രീഡം പ്ലാസ് വരെയാണ് മാര്‍ച്ച് നടന്നത്. ഫള്‌റോഡയിലെ ഡെല്‍റേ ബീച്ചിലും വന്‍ ജനക്കൂട്ടമാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. എല്ലാ വോട്ടുകളും എണ്ണണം. ഞങ്ങള്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന് കീഴില്‍ ജീവിക്കില്ലെന്നും ഇവര്‍ മുദ്രാവാക്യം മുഴക്കി. മിഷിഗണിലെ ലാന്‍സിംഗില്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് ജനങ്ങളെത്തി.

  അരിസോണ ക്യാപിറ്റോളിന് പുറത്ത് 1500 പോലീസുകാരെ വിന്യസിച്ചാണ് ട്രംപ് അനുകൂലികളെ നിയന്ത്രിച്ചിരിക്കുന്നത്. വാഷിംഗ്ടണിലും അനുകൂലികളും വിളയാട്ടമാണ് നടന്നത്. ട്രംപിന്റെ ലിമൂസിന്‍ ഫ്രീഡം പ്ലാസയില്‍ എത്തിയതിന് പിന്നാലെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. അമേരിക്ക, അമരേിക്ക, നാല് വര്‍ഷം കൂടി എന്നീ മുദ്രാവാക്യങ്ങളാണ് ട്രംപിനെ പിന്തുണച്ച് ഉയര്‍ന്നത്. ട്രംപിനെ കാണാന്‍ ഇവര്‍ തെരുവിന്റെ രണ്ട് വശങ്ങളിലുമുണ്ടായിരുന്നു. നവ ഫാസിസ്റ്റ് ഗ്രൂപ്പായ പ്രൗഡ് ബോയ്‌സും ട്രംപ് അനുകൂല മാര്‍ച്ചിലുണ്ടായിരുന്നു. ചില പ്രശ്‌നങ്ങള്‍ രാത്രിയിലുണ്ടായിരുന്നു. നിങ്ങള്‍ തോറ്റു എന്ന് ട്രംപിനെ പരിഹസിച്ച നടത്തിയ റാലിയാണ് ഇവരെ ചൊടിപ്പിച്ചത്.

  ട്രംപിന്റെ ആരോപണത്തിന് യാതൊരു തെളിവുമില്ലെന്നും, വോട്ട് മാറ്റാനോ നശിപ്പിക്കാനോ ആര്‍ക്കും കഴിയില്ലെന്നും അമേരിക്കന്‍ ഇലക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. അതേസമയം ജോ ബൈഡന്റെ ജയം പല റിപബ്ലിക്കന്‍ നേതാക്കളും അംഗീകരിച്ചിട്ടില്ല. എന്നാല്‍ അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സുരക്ഷിതവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന്റെ വിജയം അംഗീകരിക്കാത്തവര്‍ ജനാധിപത്യത്തില്‍ വിഷം കലര്‍ത്തുകയാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയും ആരോപിച്ചു. ഇതൊക്കെയാണെങ്കിലും നോര്‍ത്ത് കരോലിനയില്‍ ട്രംപ് വിജയിച്ചു. ഇതോടെ സീറ്റ് നില 232 വോട്ടിലെത്തി. നോര്‍ത്ത് കരോലിനയില്‍ 15 സീറ്റ് ഉള്ളത്.

  English summary
  donald trump still not accept defeat says we will win election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X