കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഷിംഗ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും വൈറ്റ്ഹൗസില്‍ വേണ്ട: നിലപാട് കടുപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

  • By S Swetha
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകരെ ജനങ്ങളുടെ ശത്രുക്കളെന്ന് പരാമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും ന്യൂയോര്‍ക്ക് ടൈംസിന്റെയും സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കി. വ്യാജ കവറേജുകള്‍ നല്‍കുന്ന വാര്‍ത്താ സംഘടനകള്‍ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്ന് ആരോപിച്ച ട്രംപ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് എളുപ്പമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും ന്യൂയോര്‍ക്ക് ടൈംസിന്റെയും പകര്‍പ്പുകള്‍ ഇനി വൈറ്റ് ഹൗസില്‍ വിതരണം ചെയ്യില്ലെന്ന് വെസ്റ്റ് വിംഗിലെ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. പേപ്പറുകളുടെ സബ്സ്‌ക്രിപ്ഷനുകള്‍ അവസാനിപ്പിക്കാന്‍ മറ്റ് ഫെഡറല്‍ ഏജന്‍സികളെ നിര്‍ബന്ധിതരാക്കാനാണ് ഭരണകൂട നീക്കം.

50:50 ഫോര്‍മുല ആവശ്യപ്പെടുന്നതില്‍ തെറ്റില്ല: ശിവസേനക്ക് പവാറിന്റെ പിന്തുണ, 1990 ആവര്‍ത്തിക്കുമോ?50:50 ഫോര്‍മുല ആവശ്യപ്പെടുന്നതില്‍ തെറ്റില്ല: ശിവസേനക്ക് പവാറിന്റെ പിന്തുണ, 1990 ആവര്‍ത്തിക്കുമോ?

എല്ലാ ഫെഡറല്‍ ഏജന്‍സികളിലുടനീളം സബ്സ്‌ക്രിപ്ഷനുകള്‍ പുതുക്കാത്തത് ഗണ്യമായ ചെലവ് ലാഭിക്കും. ഇതുവഴി ലക്ഷക്കണക്കിന് നികുതിദായകരുടെ ഡോളര്‍ ലാഭിക്കപ്പെടുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തെ കുറിച്ച് ദി പോസ്റ്റ്, ടൈംസ് എന്നിവയുടെ പ്രതിനിധികള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. അച്ചടി ജേണലിസത്തിന്റെ ഒരു പ്രധാന ഉപഭോക്താവായി വൈറ്റ് ഹൗസ് ഇപ്പോഴും തുടരുകയാണ്.

trump5555-1

ദി വാള്‍സ്ട്രീറ്റ് ജേണല്‍, യുഎസ്എ ടുഡേ, ഫിനാന്‍ഷ്യല്‍ ടൈംസ്, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ പകര്‍പ്പുകള്‍ 1600 പെന്‍സില്‍വാനിയ അവേയില്‍ എത്തുന്നുണ്ട്. എല്ലാ ദിവസവും രാവിലെ ന്യൂയോര്‍ക്ക് പോസ്റ്റിനൊപ്പമാണ് ട്രംപിന്റെ ദിവസം ആരംഭിക്കുന്നത്. കേബിള്‍ വാര്‍ത്തകളില്‍ താന്‍ കാണുന്ന കാര്യങ്ങളെക്കുറിച്ച് ഇടയ്ക്കിടെ അഭിപ്രായമിടുന്ന അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈയ്യക്ഷര കുറിപ്പുകള്‍ അയയ്ക്കുകയും ചെയ്തിരുന്നു.


ഫോക്‌സ് ന്യൂസിന് തിങ്കളാഴ്ച നല്‍കിയ അഭിമുഖത്തിനിടെയാണ് ട്രംപ് മാധ്യമങ്ങളുടെ റദ്ദാക്കലിനെ കുറിച്ച് സൂചിപ്പിക്കുന്നത്. ഈ സമയത്ത് അദ്ദേഹം ടൈംസിനെ ''ഒരു വ്യാജ പത്രം'' എന്ന് വിളിക്കുകയും സീന്‍ ഹാനിറ്റിയോട് ഈ പത്രം വൈറ്റ് ഹൗസില്‍ പോലും ആവശ്യമില്ലെന്ന് പറയുകയും ചെയ്തു. ടൈംസ് മാത്രമല്ല വാഷിംഗ്ടണ്‍ പോസ്റ്റും അവസാനിപ്പിക്കാന്‍ പോകുകയാണെന്നും അവരും വ്യാജവാര്‍ത്തകളാണ് പുറത്തു വിടുന്നതെന്നും ട്രംപ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഇതുസംബന്ധിച്ച പ്രസ്താവന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോനാഥന്‍ കാള്‍ വ്യാഴാഴ്ച പുറത്തിറക്കി. പ്രസിഡന്റ് വായിച്ചാലും ഇല്ലെങ്കിലും ന്യൂയോര്‍ക്ക് ടൈംസിന്റെയും വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും കഠിനാധ്വാനികളായ റിപ്പോര്‍ട്ടര്‍മാര്‍ ഗുണനിലവാരമുള്ള പത്രപ്രവര്‍ത്തനം തുടരുമെന്നതില്‍ സംശയമില്ല. എനിക്ക് സംശയമില്ല. ഒരു സ്വതന്ത്ര പ്രസ്സിന്റെ പ്രവര്‍ത്തനം അവഗണിക്കുന്നത് വാര്‍ത്തകള്‍ ഇല്ലാതാക്കുകയോ പൊതുജനങ്ങളെ അറിയിക്കുന്നതില്‍ നിന്നുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍മാരെ തടയുകയോ ചെയ്യില്ല. ഇതായിരുന്നു പ്രസ്താവന.

English summary
Donald Trump stops subscription of Washingtonpost and NewYork Times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X