Get Updates
Get notified of breaking news, exclusive insights, and must-see stories!

പോണ്‍ താരത്തിന് പണം നല്‍കിയ കേസ്: കുറ്റം നിഷേധിച്ച് ട്രംപ്; ചുമത്തിയത് 34 കുറ്റങ്ങള്‍

ന്യൂയോര്‍ക്ക്: വിവാഹേതര ബന്ധം പുറത്തുപറയാതിരിക്കാന്‍ അശ്ലീല ചിത്ര നായികയ്ക്ക് പണം നല്‍കുകയും അത് ബിസിനസ് ചെലവായി കാണിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റം നിഷേധിച്ചു. 34 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരെ ചുമത്തപ്പെട്ട കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.

trump

കടും നീല സ്യൂട്ടും ചുവപ്പ് ടൈയും ധരിച്ചാണ് ട്രംപ് കോടതിയില്‍ എത്തിയത്. കോടതിക്ക് മുമ്പില്‍ തടിച്ചുകൂടിയ തന്റെ അനുയായികള്‍ക്ക് അല്‍പം വികാരത്തോടെയാണ് ട്രംപ് കൈ ഉയര്‍ത്തിക്കാണിച്ചത്. ട്രംപ് ടവറിലെ വസതിയില്‍ നിന്ന് വാഹനവ്യൂഹത്തിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം മാന്‍ഹാട്ടന്‍ കോടതിയില്‍ എത്തിയത്.

ഹര്‍ജി പരിഗണിക്കുമ്പോള്‍ അഭിഭാഷകര്‍ക്കൊപ്പം കൈകൂപ്പിയാണ് ട്രംപ് കോടിയില്‍ ഇരുന്നത്. കുറ്റം ചെയ്‌തോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. ഇത് ആദ്യമായാണ് ഒരു മുന്‍ യു എസ് പ്രസിഡന്റ് ക്രിമിനല്‍ കുറ്റത്തില്‍ കോടതി നടപടി നേരിടുന്നത്. യു എസ് നിയമപ്രകാരം ട്രംപിനെതിരെ ചാര്‍ത്തിയ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ 136 വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്.

കോടതിയില്‍ ഹാജരായ ട്രംപിനെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിരുന്നു. കോടതി പരിസരങ്ങളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് 36000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+