കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാൾഡ് ട്രംപിന് പെൻസൽവാനിയയിലും തിരിച്ചടി; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി തള്ളി

Google Oneindia Malayalam News

വാഷിങ്ടൺ; യുഎസില്‍ ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. പെൻസിൽവാനിയ സംസ്ഥാനത്ത് ജോ ബൈഡന്റെ വിജയത്തെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയും കോടതി തള്ളി. ഫലം റദ്ദ് ചെയ്യണമെന്നും തന്നെ വിജയിയായിപ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ട്രംപ് ഫയൽ ചെയ്ത ഹർജിയാണ് പെൻസിൽവാനിയ കോടതി തള്ളിയത്. ഇതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രംപിൻറെ അവസാന നീക്കങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്.

donald-trump1

പെൻസൽവാനിയയിൽ നിന്നും 82,000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ബൈഡൻ നേടിയത്. സംസ്ഥാനത്ത് 20 ഇലക്ടറൽ വോട്ടുകളാണ് ഉള്ളത്. വോട്ടെണ്ണലിൽ ഇവിടെ ഡെമോക്രാറ്റുകൾ കൃത്രിമം കാണിച്ചെന്ന ട്രംപിന്റെ ആരോപണം തള്ളിയ കോടതി ഇവിടെ ബൈഡനെ വിജയിയായി പ്രഖ്യാപിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു.

നേരത്തേ റിപബ്ലിക്കൻ കോട്ടയായ ജോർജ്ജിയയിലും ട്രംപ് തിരിച്ചടി നേരിട്ടിരുന്നു. ഇവിടെ രണ്ടാമതും വോട്ടെണ്ണിയപ്പോഴും ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ തന്നെയാണ് മികച്ച വിജയം നേടിയത്. ഇവിടെ 50 ലക്ഷം പേപ്പർ ബാലറ്റുകൾ വീണ്ടും എണ്ണിയപ്പോൾ ബൈഡന് ട്രംപിനേക്കാൾ 12,284 വോട്ടിന്റെ ലീഡാണ് നേടാനായത്. അതേസമയം കോടതികളിൽ നിന്നും തിരിച്ചടി നേരിട്ടതോടെ അനുയയാികളെ രംഗത്തിറക്കി തെരഞ്ഞെടുപ്പ് അട്ടിമറി നടത്താനുള്ള നീക്കത്തിലാണ് ട്രംപ്.

 കേരളത്തില്‍ കോവിഡ്‌ മരണങ്ങള്‍ മറച്ചുവെക്കുന്നതായി പഠനം; റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ട്‌ ബിബിസി കേരളത്തില്‍ കോവിഡ്‌ മരണങ്ങള്‍ മറച്ചുവെക്കുന്നതായി പഠനം; റിപ്പോര്‍ട്ട്‌ പുറത്ത്‌ വിട്ട്‌ ബിബിസി

'ജോസഫിന്റെ ജീവിതത്തിൽ നിന്ന് കൊഴിഞ്ഞുവീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു''ജോസഫിന്റെ ജീവിതത്തിൽ നിന്ന് കൊഴിഞ്ഞുവീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു'

English summary
Donald Trump suffers setback in Pennsylvania; petition questioning the election rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X