കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്കുമായി തെരുവിലിറങ്ങിയവര്‍ക്ക് പിന്തുണയെന്ന് ട്രംപ്.... അവര്‍ ദേഷ്യത്തിലാണ്, ഉപദേശം ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: തോക്കുകളുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മിഷിഗണിലാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. ഇവര്‍ ക്യാപിറ്റോള്‍ കെട്ടിടത്തില്‍ കയറി പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. പ്രതിഷേധം നടത്തിയവര്‍ വളരെ നല്ലവരാണെന്നും, പക്ഷേ അവര്‍ ദേഷ്യത്തിലാണെന്നും ട്രംപ് പറഞ്ഞു. അവര്‍ സ്വന്തം ജീവിതമാണ് തിരിച്ചുവേണ്ടത്. അതും സുരക്ഷിതമായി. ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്‌മെര്‍ അവരെ കണ്ട് സംസാരിച്ച് ഒരു തീരുമാനത്തിലെത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം ട്രംപിന്റെ പ്രസ്താവന എല്ലാവരെയും ഞെട്ടിക്കുന്നതാണ്.

1

ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയാണ് ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നിലുള്ളത്. സാമ്പത്തിക രംഗം തകര്‍ന്നെന്ന വാദവുമായി ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ട്രംപ് സമ്മര്‍ദ്ദത്തിലാക്കുകയാണ്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിറ്റ്‌മെര്‍ സ്റ്റേ അറ്റ് ഹോം നീട്ടണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നടക്കം വലിയ പ്രതിഷേധങ്ങളാണ് നേരിടേണ്ടി വന്നത്. കൊറോണവൈറസിന്റെ രണ്ടാം വ്യാപനമാണ് ഇതിലൂടെ ഉണ്ടാവാന്‍ പോകുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ വിപണി തുറക്കാനായി ട്രംപ് സമ്മര്‍ദം ചെലുത്തുന്നുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം മിഷിഗണില്‍ നടന്ന പ്രതിഷേധം കേട്ട് കേള്‍വി പോലുമില്ലാത്ത തരത്തിലായിരുന്നു.

കഴിഞ്ഞ ദിവസം മിഷിഗണ്‍ തലസ്ഥാന നഗരി ലാന്‍സിംഗില്‍ നൂറുകണക്കിന് പേരാണ് തോക്കുമേന്തി പ്രതിഷേധത്തിന് എത്തിയത്. ഇവര്‍ ചേംബറിനകത്തേക്ക് തള്ളിക്കയറാനും ശ്രമിച്ചു. അരേിക്കന്‍ പേട്രിയറ്റ് റാലി എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണ് ഇതിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുന്നത്. ഈ മാസം രണ്ടാം തവണയാണ് വിറ്റ്മര്‍ക്കെതിരെ ഇത്തരത്തില്‍ പ്രതിഷേധം നടക്കുന്നത്. 3500 പേര്‍ മിഷിഗണില്‍ മാത്രം മരിച്ചിട്ടുണ്ട്. നേരത്തെ ഈ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. പലയിടത്തും ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതും, അവരെ തടയുന്നതും നടന്നിട്ടുണ്ട്.

Recommended Video

cmsvideo
ട്രംപ് അണ്ണന്റെ വാക്കുകൾ കേട്ടാൽ ജീവൻ പോകും, അതുറപ്പ് : Oneindia Malayalam

നേരത്തെ മിഷിഗണിനെ വിമോചിപ്പിക്കുക എന്ന തരത്തില്‍ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇത്തരം പ്രതിഷേധക്കാര്‍ക്ക് പരസ്യമായ പിന്തുണയാണ് പ്രസിഡന്റ് നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയയിലും ഇത്തരം പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ താരതമ്യേന ചെറിയ പ്രതിഷേധമായിരുന്നു. അതേസമയം ഇവര്‍ക്ക് ജനകീയ പിന്തുണ തീരെയില്ല. സ്റ്റേ അറ്റ് ഹോം നടപടികള്‍ക്ക് വലിയ പ്രാധാന്യമാണ് അമേരിക്കയില്‍ ലഭിക്കുന്നത്. ഗവര്‍ണര്‍ വിറ്റ്‌മെറുടെ പ്രവര്‍ത്തന രീതിക്കും വലിയ കൈയ്യടികളാണ് ലഭിക്കുന്നത്. വിപണി തുറക്കുന്നതിന് മുമ്പ് പരിശോധനകള്‍ ശക്തമാക്കാനും വാക്‌സിന്‍ കണ്ടുപിടിക്കാനുമാണ് ശ്രമിക്കേണ്ടതെന്ന് അടുത്തിടെ പുറത്തുവന്ന സര്‍വേയില്‍ ജനങ്ങള്‍ പറഞ്ഞിരുന്നു.

English summary
donald trump supports armed protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X