Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത കുടിയേറ്റത്തിന് ആദ്യ ആണിയടിച്ച് ട്രംപ്; പിന്നാലെ 'സിബിപി വൺ' ആപ്പ് പൂട്ടിച്ചു

വാഷിങ്ടൺ: അധികാരത്തിലേറിയതിന് പിന്നാലെ കുടിയേറ്റ വിഷയത്തിൽ കടുത്ത നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റം തടയാൻ തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും ട്രംപ് വ്യക്തമാക്കി. 'സിബിപി വൺ' എന്ന ബോഡർ ആപ്ലിക്കേഷന്റെ പ്രവർത്തനവും ട്രംപ് അവസാനിപ്പിച്ചു. നിയമപരമായി യുഎസിലേക്ക് കുടിയേറുന്നതിനായി ഏകദേശം 1 ദശലക്ഷത്തോളം ആളുകൾ ഉപയോഗിച്ച ആപ്പാണിത്.

എട്ട് തെക്ക് പടിഞ്ഞാറൻ അതിർത്തിയിൽ നിന്നുള്ള പ്രവേശനം ഈ ആപ്പിലൂടെയായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. ട്രംപ് ഭരണത്തിലേറിയതിന് മണിക്കൂറുകൾക്കം തന്നെ ഇനി സേവനങ്ങൾ ലഭ്യമാകില്ലെന്ന അറിയിപ്പാണ് ആപ്പിൽ പ്രത്യക്ഷപ്പെട്ടത്. നിലവിലുള്ള അപ്പോയിൻമെന്റുകൾ റദ്ദ് ചെയ്തതായും ആപ്പിന്റെ അറിയിപ്പിൽ പറയുന്നുണ്ട്.

trump4-1

തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് തന്നെ കുടിയേറ്റ വിഷയത്തിൽ നിലപാട് കടുപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനം തന്നെയാണ് ശക്തമായ കുടിയേറ്റം രേഖപ്പെടുത്തിയ പല സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന്റെ കൂറ്റൻ വിജയത്തിന് വഴിവെച്ചത്. അധികാരത്തിലേറിയതിന് പിന്നാലെയും തന്റെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന വ്യക്തമായ സൂചനയാണ് ട്രംപ് നൽകിയത്. ' തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്. അനധികൃത പ്രവേശങ്ങൾ അടിയന്തരമായി തന്നെ നിർത്തലാക്കും. ദശലക്ഷക്കണക്കിന് ക്രിമിനലുകളെ അവർ വന്നിടത്തേക്ക് തന്നെ ഞങ്ങൾ കയറ്റിവിടും', സ്ഥാനാരോഹണത്തിന് പിന്നാലെ നടന്ന അഭിസംബോധനയിൽ ട്രംപ് വ്യക്തമാക്കി. ബൈഡൻ ഭരണകുടത്തിന്റെ കുടിയേറ്റ നയങ്ങളേയും ട്രംപ് അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മറ്റ് രാജ്യങ്ങളുടെ അതിർത്തി സംരക്ഷിക്കാൻ പോയ സർക്കാർ അമേരിക്കയുടെ അതിർത്തി സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ട്രംപ് കുറ്റപ്പെടുത്തി.

അതേസമയം കുടിയേറ്റ നയത്തിന്റെ ഭാഗമായി യുഎസ്-മെക്സിക്കോ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കാനും അഭയാർത്ഥി പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കാനും, അഭയാർത്ഥികൾ മെക്സിക്കോയിൽ തുടരണമെന്ന് നിർദ്ദേശിക്കാനുമെല്ലാം ട്രംപ് ഭരണകുടം പദ്ധതിയിടുന്നുണ്ട്. എന്നാൽ ഈ വിശാലമായ പദ്ധതികൽ ഏത് രീതിയിലായിരിക്കും ട്രംപ് സർക്കാർ നടപ്പാക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

അതേസമയം കുടിയേറ്റം കൂടാതെ 200 ഓളം എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ആദ്യ ദിനം തന്നെ ട്രംപ് ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇനി അമേരിക്കയുടെ സുവർണകാലമായിരിക്കുമെന്നും ഇന്ന് മുതൽ രാജ്യത്ത് മാറ്റങ്ങൾ ഉണ്ടാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരിച്ചുപിടിക്കുമെന്നും ലോകരാജ്യങ്ങൾ അമേരിക്കയെ ബഹുമാനത്തോടെ നോക്കിക്കാണുമെന്നും ട്രംപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+