കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയില്‍: പാകിസ്താന്‍ ബലിയാട്, യുഎസിനും ട്രംപിനുമെതിരെ പാകിസ്താന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: അമേരിക്കയ്ക്കും ഡൊണാള്‍ഡ് ട്രംപിനുമെതിരെ പാക് വിദേശകാര്യ മന്ത്രി. ട്രംപ് അടുത്തകാലത്തായി ഇന്ത്യയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നാണ് പാക് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫ് ആരോപിക്കുന്നത്. അടുത്ത കാലത്ത് ട്രംപ് പാകിസ്താനെതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് പാകിസ്താന്‍ ട്രംപിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.

<strong>500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍!! ഇടപാട് വാട്സ്ആപ്പും പേടിഎമ്മുംവഴി, ഉരുണ്ടുകളിച്ച് യുഐഡിഎഐ</strong>500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍!! ഇടപാട് വാട്സ്ആപ്പും പേടിഎമ്മുംവഴി, ഉരുണ്ടുകളിച്ച് യുഐഡിഎഐ

<strong>എയര്‍ടെല്ലിനും പേയ് മെന്‍റ് ബാങ്കിനും കിട്ടിയത് കിടിലന്‍ പണി: ലൈസന്‍സ് റദ്ദാക്കി, ആധാര്‍ ദുരുപയോഗം!!</strong>എയര്‍ടെല്ലിനും പേയ് മെന്‍റ് ബാങ്കിനും കിട്ടിയത് കിടിലന്‍ പണി: ലൈസന്‍സ് റദ്ദാക്കി, ആധാര്‍ ദുരുപയോഗം!!

അമേരിക്കന്‍ നേതാക്കളുടെ പ്രസ്താവന സത്യത്തെ വളച്ചൊടിച്ചുകൊണ്ടുള്ളതാണെന്നും പാക് വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാകിസ്താന്‍റെ നിലപാടുകള്‍ക്കെതിരെ അടുത്ത കാലത്തായി പ്രസിഡന്റ് ട്രംപ് നടത്തിയ പരാമര്‍ശങ്ങളാണ് പാകിസ്താനെ പ്രകോപിപ്പിച്ചിട്ടുള്ളത്. പാകിസ്താനുള്ള സഹായം അവസാനിപ്പിക്കുന്നുവെന്നും പാകിസ്താന്‍ കള്ളം പറയുന്നുവെന്നുമുള്ള ട്രംപിന്റെ ട്വീറ്റിനെതിരെ രംഗത്തെത്തിയ ഖ്വാജാ ആസിഫ് സത്യം ലോകത്തിന് മുമ്പില്‍ വെളിപ്പെടുമെന്നും ഓര്‍മിപ്പിച്ചിരുന്നു.

 പാകിസ്താന്‍ ബലിയാട്

പാകിസ്താന്‍ ബലിയാട്

ട്രംപിന്റെ പ്രസ്താവനകളെ തുടര്‍ന്ന് പാക്- യുഎസ് സംഘര്‍ഷം നിലനില്‍ക്കെ രാജ്യസുരക്ഷയെക്കുറിച്ച് പാക് പാര്‍ലമെന്‍റില്‍ സംസാരിക്കുമ്പോഴായിരുന്നു ഖ്വാജാ ആസിഫിന്റെ പ്രതികരണം. അഫ്ഗാനിസ്താനില്‍ യുഎസ് നേരിടേണ്ടിവന്ന പരാജയത്തിന് ട്രംപ് തങ്ങളെ ബലിയാടാക്കുകയാണെന്നും ഖ്വാജ് ആസിഫ് ആരോപിക്കുന്നു. നേരത്തെ പാകിസ്താന് നല്‍കിവന്നിരുന്ന സൈനിക സഹായവും അമേരിക്ക പിന്‍വലിച്ചിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ട്രംപിന്റെ നിലപാടുകളും പാകിസ്താന് കള്ളങ്ങള്‍ മെനയുകയാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സൈനിക സഹായം നിര്‍ത്തലാക്കിയത്.

 അമേരിക്കയെ വിഡ്ഢിയാക്കി

അമേരിക്കയെ വിഡ്ഢിയാക്കി

അമേരിക്ക കഴിഞ്ഞ 15 വര്‍ഷമായി നല്‍കി വന്നിരുന്നത് 33 ബില്യണ്‍ ഡോളറുകളാണെങ്കിലും പാകിസ്താന്‍ യുഎസിനെ വിഡ്ഢികളാക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. കുറേ കള്ളങ്ങളല്ലാതെ മറ്റൊന്നും തിരികെ തന്നില്ലെന്നും ട്രംപ് ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുകയാണെന്നും അതിനാല്‍ ഇനി സഹായം നല്‍കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്നും ട്രംപ് പറയുന്നു.

 പാകിസ്താനില്‍ കരുനീക്കം!

പാകിസ്താനില്‍ കരുനീക്കം!


പാകിസ്താനും അമേരിക്കയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഉന്നതതല നാഷണല്‍ സെക്യൂരിറ്റി കമ്മറ്റി യോഗത്തിന് പിന്നാലെ പല നിര്‍ണായക ചര്‍ച്ചകളും പാകിസ്താനില്‍ നടന്നിരുന്നു. പ്രതിരോധ മന്ത്രിയും സുരക്ഷാ ഉപദേഷ്ടാക്കളും പങ്കെടുത്ത യോഗത്തില്‍ യുഎസിന്റെ നീക്കങ്ങളോട് പാകിസ്താന്റെ നിലപാടുകള്‍ സംബന്ധിച്ച് ധാരണയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പാകിസ്താന്‍ സന്ദര്‍ശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും നയതന്ത്ര ബന്ധം സംബന്ധിച്ച് പ്രതികരിക്കണമെന്ന് പാക് പ്രതിരോധ മന്ത്രി ഖുറം ദസ്താഗിര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഭീഷണിപ്പെടുത്തലുകളോ അപമാനിക്കുന്ന നിലപാടുകളോ അല്ല സ്വീകരിക്കേണ്ടതെന്നും ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

 ധനസഹായവും പിന്തുണയും

ധനസഹായവും പിന്തുണയും


അമേരിക്ക 2002 മുതല്‍ തന്നെ പാകിസ്താന് ധനസഹായം നല്‍കിവരുന്നുണ്ട്. ഇനി നല്‍കാനുള്ള 25.5 കോടി രൂപയാണ് മരവിപ്പിച്ചിട്ടുള്ളത്. ഭീകരര്‍ക്കെതിരെയുള്ള പാകിസ്താന്റെ നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കമെന്നാവശ്യപ്പെട്ടാണ് സാമ്പത്തിക സഹായം അവസാനിപ്പിച്ചിട്ടുള്ളതെന്നും റദ്ദാക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്നതായും യുഎസ് ദിനപത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 പാകിസ്താനെതിരെ ശക്തമായ നടപടി

പാകിസ്താനെതിരെ ശക്തമായ നടപടി

ഭീകരവാദത്തോട് കണ്ണടയ്ക്കുന്ന പാകിസ്താനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ ഇതേക്കുറിച്ച് അറിയാമെന്നും ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു. അമേരിക്ക സ്വീകരിക്കുന്ന ഏത് നടപടികളോടും ശക്തമായി പ്രതികരിക്കുമെന്ന് പാകിസ്താന്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും യുഎസിന് തിരിച്ചടി നല്‍കുകയെന്ന് ഇന്‍റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡറക്ടര്‍ ജനറല്‍ മേജര്‍ ആസിതഫ് ഗഫൂര്‍ പുറത്തിറക്കിയ പ്രസ്താവനയിലും ചൂണ്ടിക്കാണിക്കുന്നുണ്ട്.

English summary
Pakistan Foreign Minister Khawaja Asif today alleged that US President Donald Trump's recent remarks against his country showed that he was "talking in the language of India".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X