കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ട്രംപ്, ഇലക്ഷന്‍ ചീഫിനെ ഭീഷണിപ്പെടുത്തുന്ന ക്ലിപ്പ് പുറത്ത്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയെ ഒന്നടങ്കം ഞെട്ടിച്ച് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ ഫലം അട്ടിമറിക്കാനാണ് ട്രംപിന്റെ നീക്കം. അവിടെയുള്ള ഇലക്ഷന്‍ ചീഫിനെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നിരിക്കുകയാണ്. ബ്രാഡ് റാഫന്‍സ്പര്‍ജറെ ട്രംപ് ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. റാഫന്‍സ്പര്‍ജര്‍ റിപബ്ലിക്കന്‍ നേതാവാണ്. ഇയാളോട് വോട്ടുകള്‍ കണ്ടെത്താനായിരുന്നു ട്രംപിന്റെ ആവശ്യം. ഇവിടെ ബൈഡന് 11779 വോട്ടുകളുടെ ലീഡുണ്ട്.

1

ബൈഡനെതിരെയുള്ള തോല്‍വിയെ അട്ടിമരിക്കാന്‍ തനിക്ക് വേണ്ടി കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. അതേസമയം യുഎസ് സെനറ്റിലേക്കുള്ള ഭൂരിപക്ഷം തീരുമാനിക്കുക ജോര്‍ജിയയില്‍ നിന്നുള്ള തിരഞ്ഞെടുപ്പായിരിക്കും. ട്രംപ് അനുകൂലികള്‍ വാഷിംഗ്ടണ്‍ വന്‍ പ്രതിഷേധം തന്നെ നടത്തുമെന്നും ഉറപ്പാണ്. ട്രംപിനെതിരെ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ് ശക്തമാണ്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന വാദങ്ങള്‍ക്കാപ്പം നില്‍ക്കാന്‍ ആരും തയ്യാറായിട്ടില്ല.

ബൈഡന്റെ വിജയത്തെ മാറ്റാതിരുന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ റാഫെന്‍സ്പര്‍ജര്‍ നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തുന്നുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഈ സംഭാഷണങ്ങള്‍ ആദ്യം പുറത്തുവിട്ടത്. നിങ്ങള്‍ തെറ്റായിട്ടാണ് വോട്ടെണ്ണിയതെന്നും, ആയിരക്കണക്കിന് വോട്ടുകള്‍ എണ്ണിയിട്ടില്ലെന്നും ട്രംപ് സംഭാഷണത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രസിഡന്റിന്റെ കൈവശമുള്ള ഡാറ്റ തെറ്റാണെന്നും റാഫെന്‍സ്പര്‍ജര്‍ മറുപടി നല്‍കുന്നുണ്ട്. ഇപ്പോഴുള്ള മാര്‍ജിന്‍ 11779 വോട്ടാണ്. നിങ്ങള്‍ ആകെ ചെയ്യേണ്ടത് എനിക്കായി 11780 വോട്ടുകള്‍ കണ്ടെത്തുക മാത്രമാണെന്നും ട്രംപ് സംഭാഷണത്തില്‍ പറയുന്നുണ്ട്.

അതേസമയം ഈ സംഭാഷണം വലിയ വിവാദമായതിന് പിന്നാലെ താന്‍ ബ്രാഡ് റാഫന്‍സ്പര്‍ജറുമായി സംസാരിച്ചെന്നും, തിരഞ്ഞെടുപ്പ് തട്ടിപ്പിനെ കുറിച്ച് പറഞ്ഞുവെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് അതേ കുറിച്ച് യാതൊന്നും അറിയില്ലെന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. പ്രസിഡന്റ് ട്രംപ് നിങ്ങള്‍ പറയുന്നത് സത്യമല്ല. സത്യം പുറത്തുവരുമെന്നും റാഫന്‍സ്പര്‍ജര്‍ മറുപടി നല്‍കി. ട്രംപ് ഇതിനിടെ പല നിയമ വെല്ലുവിളികളും നടത്തിയെങ്കിലും അതൊന്നും കോടതിയില്‍ വിജയിച്ചില്ല.

ഇതിനിടെ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലെ സ്പീക്കറായി ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2003 മുതല്‍ ഡെമോക്രാറ്റുകളെ സഭയില്‍ നയിക്കുന്നത് നാന്‍സി പെലോസിയാണ്. 216 വോട്ടുകള്‍ നേടിയാണ് ജയിച്ചത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപബ്ലിക്കന്‍ സെനറ്റര്‍ കെവിന്‍ മക്ഗാര്‍ത്തിയെയാണ് പരാജയപ്പെട്ടു. യുഎസ് സെനറ്റിലെ ഭൂരിപക്ഷം ഇതുവരെ വ്യക്തമായിട്ടില്ല. അതിന് ജോര്‍ജിയയിലെ തിരഞ്ഞെടുപ്പ് ഫലം വരണം.

ട്രംപിന്റെ ഓഡിയോ ടേപ്പിനെതിരെ വൈസ് പ്രസിഡന്റ് കമലാ ഹാരിസും രംഗത്തെത്തി. ഇത് കടുത്ത അധികാര ദുര്‍വിനിയോഗമാണെന്ന് കമല പറഞ്ഞു. റിപബ്ലിക്കന്‍ കോണ്‍ഗ്രസ് സെനറ്റര്‍ ആദം കിന്‍സിംഗറും ഇതിനെ എതിര്‍ത്തും. തിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നത് തെറ്റാണെന്നും, പൂര്‍ണ മനസ്സോടെ അത് അംഗീകരിക്കണമെന്നും കിന്‍സിംഗര്‍ പഞ്ഞു.

Recommended Video

cmsvideo
ഭരണം കൈമാറാന്‍ ട്രംപ് തടസ്സം സൃഷ്ടിക്കുന്നെന്ന് ബൈഡന്‍ | Oneindia Malayalam

English summary
donald trup threatens georgia election chief to overturn election result, reveals audio tape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X