ജോര്‍ജിയയില്‍ അടി തെറ്റ് ട്രംപ്; ആദ്യമായി ലീഡ് നേടി ജോ ബൈഡന്‍; തകര്‍ന്നത് റിപ്പബ്ലിക്കന്‍ കോട്ട
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. തുടക്കത്തില്‍ ലീഡ് ഉണ്ടായിരുന്നു പല സംസ്ഥാനങ്ങളിലും അവസാന നിമിഷം ട്രംപ് പുറകോട് പോവുന്നതാണ് കാണാന്‍ കഴിയുന്നത്. പോസ്റ്റല്‍ വോട്ടുകളിലെ മുന്നേറ്റമാണ് ട്രംപിനെ തുണച്ചത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരിക്കുന്നത് ജോര്‍ജിയയിലാണ്. വോട്ടെണ്ണല്‍ അവസാന മണിക്കൂറില്‍ എത്തിയപ്പോള്‍ ജോര്‍ജിയയില്‍ ട്രംപിനെ മറികടന്ന് ലീഡ് പിടിച്ചിരിക്കുകയാണ് ജോ ബൈഡന്.

99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള വോട്ട് വ്യത്യാസം ആയിരത്തില്‍ താഴെ മാത്രമായിരുന്നു. അപ്പോഴും ട്രംപിന് അഞ്ഞൂറോളം വോട്ടിന്‍റെ മുന്‍തൂക്കം ഉണ്ടായിരുന്നു. എന്നാല്‍ ഏറ്റവും അസാനമായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജോര്‍ജിയയില്‍ ബൈഡന്‍ ട്രംപിനെ മറികടന്നിരിക്കുകയാണ്. 917 വോട്ടുകള്‍ക്കാണ് ബൈഡന്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

ഇരുവര്‍ക്കും 49.4 ശതമാനം വോട്ടുകളാണ് ഇതുവരെ ലഭിച്ചത്. ട്രംപിന് ലഭിച്ച വോട്ടുകളുടെ എണ്ണം 24,48,454 ഉം ബൈഡന് ലഭിച്ചത് 24,49,371 വോട്ടുമാണ്. വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ വിജയത്തിലെത്താന‍് കഴിയുമെന്ന് ബൈഡന് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

16 ഇലക്ട്രല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ട്രംപിന് മേല്‍ക്കൈ ലഭിച്ചിരുന്ന സംസ്ഥാമായിരുന്നു ജോര്‍ജിയ. എന്നാല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ചിത്രം മാറി. പതിയെ പതിയ മുന്നേറിയ ബൈഡന്‍ ഒപ്പത്തിനൊപ്പം പിടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആധിപത്യം ഉണ്ടായിരുന്നു സംസ്ഥാനമാണ് ജോര്‍ജിയ

1992 ന് ശേഷം ഒരു ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിച്ചിട്ടില്ലാത്ത ജോര്‍ജിയയില്‍ ഇതാദ്യമായാണ് ബൈഡന്‍ ലീഡ് നേടുന്നത്. പതിനായിരത്തോളം വോട്ടുകളാണ് ഇനിയും ജോര്‍ജിയയില്‍ എണ്ണാന്‍ ബാക്കിയുള്ളത്. 1990 കളില്‍ 70 ശതമാനത്തിലേറെ വെളുത്ത വര്‍ഗക്കാര്‍ ഉണ്ടായിരുന്നു സംസ്ഥാനമാണ് ജോര്‍ജിയ. എന്നാല്‍ നിലവില്‍ മൂന്നിലൊന്ന് കറുത്ത വംശജരാണ്. ഇതാണ് ഡമോക്രാറ്റുകളുടെ മുന്നേറ്റത്തിന്‍റെ അടിസ്ഥാനമായി കണക്കാക്കുന്നത്.












Click it and Unblock the Notifications