കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനമണ്ടത്തരവുമായി ട്രംപിന്റെ ട്വീറ്റ്! ഇറാന്റെ നിര്‍ണായക മിസൈല്‍ സൈറ്റിന്റെ ചിത്രം...

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മണ്ടത്തരങ്ങളും ഒറ്റബുദ്ധി പ്രവര്‍ത്തനങ്ങളും എല്ലാം ഏറെ പ്രസിദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ചെയ്തുവച്ച ഒരു കാര്യം അമേരിക്കയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഇറാന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിന്റെ ചിത്രം ആണ് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.

ഇന്ത്യയും ഇറാനും ഒന്നിക്കുന്നു; ദില്ലിയില്‍ ചര്‍ച്ച, അമേരിക്കന്‍ നീക്കം പൊളിക്കാന്‍ പുതിയ കരാര്‍ഇന്ത്യയും ഇറാനും ഒന്നിക്കുന്നു; ദില്ലിയില്‍ ചര്‍ച്ച, അമേരിക്കന്‍ നീക്കം പൊളിക്കാന്‍ പുതിയ കരാര്‍

അമേരിക്കയെ തന്നെ പ്രതിരോധത്തിലാക്കുന്ന നടപടി ആയാണ് ഇത് വിലയിരുത്തപ്പെടുന്നത്. അമേരിക്ക തങ്ങളുടെ രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന ആരോപണം ഇറാന്‍ നേരത്തേ തന്നെ ഉന്നയിക്കുന്നതാണ്. ഇത് ഏറെക്കുറേ സ്ഥിരീകരിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്.

Trump Tweet

മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രം അല്ല പുറത്ത് വിടപ്പെട്ടിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തില്‍ നിന്നോ ഡ്രോണ്‍ ഉപയോഗിച്ചോ പകര്‍ത്തപ്പെട്ടിട്ടുള്ളതാണ് ചിത്രം എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും ഇറാന്‍-അമേരിക്ക ബന്ധത്തെ കൂടുതല്‍ ഉലയ്ക്കുന്നതാണ് പ്രസിഡന്റ് ട്രംപിന്റെ നടപടി.

ഇറാന്റെ വ്യോമാതിര്‍ത്തി അമേരിക്ക ലംഘിക്കുന്നു എന്ന ആരോപണം നേരത്തെ തന്നെ ഉള്ളതാണ്. അടുത്തിടെ അമേരിക്കയുടെ അത്യാധുനിക ചാര ഡ്രോണ്‍ ഇറാന്‍ വെടിവച്ചിടുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം.

Donald Trump

ഇറാനിലെ സെമ്‌നാന്‍ ലോഞ്ച് സൈറ്റ് വണ്ണില്‍ കഴിഞ്ഞ ദിവസം സാഫിര്‍ എസ്എല്‍വി ലോഞ്ചിനിടെ അപകടം നടന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ലോഞ്ച് സൈറ്റിന്റെ ചിത്രം ആണ് ട്രംപ് ട്വീറ്റ് ചെയ്തത്. ആ അപകടത്തില്‍ അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്നാണ് ട്വീറ്റില്‍ ട്രംപ് വിശദീകരിക്കുന്നത്. ഇറാന് അടുത്ത തവണ ഭാഗ്യം ആശംസിക്കുകയും ചെയ്തിട്ടുണ്ട് ട്രംപ്. ഉപഗ്രഹ വിക്ഷേപണത്തിനായി ഉപയോഗിക്കുന്ന റോക്കറ്റ് ആണ് സാഫിര്‍.

എന്തായാലും ട്രംപിന്റെ ട്വീറ്റിനെ കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. അതീവ രഹസ്യ സ്വഭാവമുള്ളതാണോ ആ ചിത്രം എന്ന് പോലും അവര്‍ വെളിപ്പെടുത്തുന്നില്ല. ഈ ചിത്രത്തെ കുറിച്ച് മറ്റ് ചില സംശയങ്ങളും ഉയരുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന ക്യാമറ ഫ്‌ലാഷ് ആണ് സംശയത്തിന് വഴിവച്ചിരിക്കുന്നത്. അമേരിക്കന്‍ ഏജന്‍സികള്‍ സ്വന്തമാക്കിയ ചിത്രം ട്രംപോ അദ്ദേഹത്തിന്റെ ഏതെങ്കിലും സഹായിയോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതാണോ എന്നതാണ് സംശയം.

തങ്ങള്‍ക്ക് ഒരു ചിത്രം കിട്ടി. അത് താന്‍ പുറത്ത് വിടുകയും ചെയ്തു. അതിന് തനിക്ക് പൂര്‍ണ അധികാരമുണ്ട് എന്നായിരുന്നു ട്രംപ് ഈ വിവാദത്തോട് പ്രതികരിച്ചത്..

English summary
Donald Trump Tweets Iran Missile Site's picture- New Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X