കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന് മുന്നിൽ തോൽവി സമ്മതിക്കേണ്ടതില്ല, സർവ്വേ ഫലം പുറത്ത് വിട്ട് ഡൊണാൾഡ് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോറ്റത് ഇതുവരെ അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നു എന്നാണ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ആരോപിക്കുന്നത്. അതിനിടെ ജോ ബൈഡനോട് താന്‍ ജോ ബൈഡന് മുന്നില്‍ തോല്‍വി വഴങ്ങണോ എന്നുളള അഭിപ്രായ സര്‍വ്വേ ഫലം ട്വീറ്റ് ചെയ്തിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

ഗണേഷ് കുമാർ അറിഞ്ഞില്ല, പുലർച്ചെ പോലീസ് വീട് വളഞ്ഞു, ഇടത് മുന്നണിയോട് അതൃപ്തി അറിയിച്ച് എംഎൽഎഗണേഷ് കുമാർ അറിഞ്ഞില്ല, പുലർച്ചെ പോലീസ് വീട് വളഞ്ഞു, ഇടത് മുന്നണിയോട് അതൃപ്തി അറിയിച്ച് എംഎൽഎ

ട്രംപ് പുറത്ത് വിട്ട സര്‍വ്വേ പ്രകാരം 98.9 ശതമാനം ആളുകളാണ് ഡെമോക്രാറ്റുകളോട് തോല്‍വി സമ്മതിക്കരുത് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ട്രംപ് തോല്‍വി സമ്മതിക്കണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 1.1 ശതമാനം ആളുകള്‍ മാത്രമാണ്. 192,774 പേരാണ് അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തത്. അതില്‍ 190,593 പേര്‍ തോല്‍വി സമ്മതിക്കരുത് എന്നും 2181 പേര്‍ തോല്‍വി സമ്മതിക്കണം എന്നും അഭിപ്രായപ്പെട്ടതായാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

us

രാജ്യത്തിന്റെ നല്ലതിന് വേണ്ടി നമ്മള്‍ നിലനില്‍ക്കണം എന്നും ട്രംപ് ട്വീറ്റ് ചെയ്തു. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കൂടിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഇക്കുറി വിജയിച്ചത്. ലോകം ബൈഡന്റെ വിജയം അംഗീകരിച്ചിട്ടും ട്രംപ് അതിന് തയ്യാറായിട്ടില്ല. ഡെമോക്രാറ്റുകള്‍ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചു എന്നാണ് ട്രംപിന്റെ ആരോപണം.

2016ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആയിരുന്ന ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും ബിസിനസ്സുകാരനുമായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. 4 വര്‍ഷങ്ങള്‍ക്കിപ്പുറം റിപ്പബ്ലിക്കന്‍സിന്റെ പല കോട്ടകളും തകര്‍ത്താന്‍ ജോ ബൈഡന്റെ വന്‍ വിജയം. പോപ്പുലര്‍ വോട്ടുകള്‍ക്കൊപ്പം ഇലക്ടറല്‍ വോട്ടുകളും സ്വന്തമാക്കിയാണ് ജോ ബൈഡന്‍ ട്രംപിന് അട്ടിമറിച്ചത്. എന്നാല്‍ ഇതുവരെ അധികാര കൈമാറ്റത്തിന് ട്രംപ് പച്ചക്കൊടി കാട്ടിയിട്ടില്ല.

എന്നാല്‍ വൈറ്റ് ഹൗസ് ബൈഡന് അധികാരം കൈമാറുന്നതിനുളള നടപടികള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. ബൈഡന്‍ തന്റെ ടീമിലേക്കുളള നിയമനങ്ങളും ആരംഭിച്ചിട്ടുണ്ട്. 2021 ജനുവരി 20നാണ് ബൈഡനും വൈസ് പ്രസിഡണ്ട് കമല ഹാരിസും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുക. അമേരിക്കയുടെ 46ാമത് പ്രസിഡണ്ട് ആണ് ജോ ബൈഡൻ.

തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളിയോ? നിയമസഭയിലേക്ക് മത്സരിക്കും? മറുപടി ഇങ്ങനെതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളിയോ? നിയമസഭയിലേക്ക് മത്സരിക്കും? മറുപടി ഇങ്ങനെ

English summary
Donald Trump tweets poll results that shows 99% do not want him to concede defeat to Joe Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X