കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവഞ്ചൂരിനും ജയരാജനും മണിക്കും പിന്നാലെ ട്രംപും; തുടക്കം തന്നെ പിഴച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ആദ്യ ട്വിറ്റര്‍ പോസ്റ്റില്‍ തന്നെ അക്ഷരത്തെറ്റ്. സന്ദേശത്തിലെ ഹോണര്‍ എന്ന വാക്കാണ് തെറ്റിയത്. ഉടന്‍ തന്നെ പിന്‍വലിച്ച സന്ദേശം മൂന്ന് പ്രാവശ്യം പോസ്റ്റ് ചെയ്തു

  • By Jince K Benny
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: നാവു പിഴ ക്ലബില്‍ ഒറ്റക്കിരുന്ന് ട്രോള്‍ ശരങ്ങള്‍ ഏറ്റു വാങ്ങുമ്പോഴായിരുന്നു തിരുവഞ്ചൂരിന് കൂട്ടായി ഇപി ജയരാജനന്‍ എത്തിത്. ജയരാജന്‍ രാജി വച്ച് ഒഴിഞ്ഞതോടെ എല്ലാവരും നിരാശയിലായി. തൊട്ടു പിന്നാലെ ഇവര്‍ക്ക് കൂട്ടായി ഇപ്പോഴത്തെ വൈദ്യുതി മന്ത്രി എംഎം മണിയും എത്തി.

മലയാളക്കരയില്‍ മാത്രം നിറഞ്ഞ് നിന്ന അക്ഷരപിശാശ് ശാപം ഇപ്പോള്‍ കടല്‍ കടന്ന് അങ്ങ് അമേരിക്കയിലും എത്തിയെന്നാണ് കേള്‍ക്കുന്നത്. അമേരിക്കന്‍ പ്രിഡന്റ് തിരഞ്ഞെടുപ്പ് മുതല്‍ വാര്‍ത്ത മാധ്യമങ്ങളിലെ നിറ സാന്നിദ്ധ്യമായ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനാണ് അക്ഷരപിശാശിന്റെ ഇരയായത്. അതും പ്രസിഡന്റായി അവരോധിതനായ അന്ന് തന്നെ.

സോഷ്യല്‍ മീഡിയയില്‍

പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പോസ്റ്റ് ചെയ്ത ആദ്യ ട്വീറ്റിലാണ് ട്രംപിനെ ചതിച്ച അക്ഷരത്തെറ്റ് കടന്ന് കൂടിയത്.

ട്വീറ്റര്‍

'അമേരിക്കയുടെ 45ാം പ്രസിഡന്റായി ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞത് ഒരു ആദരമായി കാണുന്നു', എന്നായിരുന്നു ട്വീറ്റ്. പക്ഷെ, 'ഹോണര്‍' എന്നഴുതിയപ്പോള്‍ ചെറിയൊരു തെറ്റ്.

തെറ്റ് ആഘോഷമാക്കി

പ്രസിഡന്റിന് പറ്റിയ തെറ്റിനെ ട്വിറ്റര്‍ അനുകൂലികള്‍ ഉടന്‍ തന്നെ ആഘോഷമാക്കി. സ്‌പെല്ലിംഗ് അറിയാത്ത പ്രസിഡന്റിനെ കിട്ടിയ അമേരിക്കയ്ക്ക് ആശംസകള്‍ നേര്‍ന്നും കമന്റുകള്‍ എത്തി.

ചുറ്റും നിരീക്ഷിക്കുന്ന കണ്ണുകള്‍

എന്തായാലും അമേരിക്കന്‍ പ്രസിഡന്റിന് ആദ്യം ദിനം തന്നെ സംഭവിച്ച തെറ്റിനെ രാജ്യം ആഘോഷമാക്കി. തന്നെ നിരീക്ഷിക്കുന്ന അനേകം കണ്ണുകള്‍ ഉണ്ടെന്ന് ഇതോടെ ട്രംപിന് മനസിലായിട്ടുണ്ടാകും.

പിന്‍വലിച്ചു

അബദ്ധം മനസിലായതോടെ ആ ട്വിറ്റര്‍ പിന്‍വലിച്ചു. എന്നാല്‍ ഇതിനകം തന്നെ ആളുകള്‍ ട്വിറ്റര്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തിരുന്നു.

പിന്‍വലിച്ചിട്ടും കാര്യമുണ്ടായില്ല

അക്ഷരത്തെറ്റ് മനസിലാക്കി ട്വീറ്റര്‍ പിന്‍വലിച്ചെങ്കിലും കാര്യമുണ്ടായില്ല. ആദ്യം പോസ്റ്റ് ചെയ്ത് ട്വീറ്റ് സ്‌ക്രീന്‍ പ്രിന്റ് എടുത്തവര്‍ അത് ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തു. ഇതോടെ പിന്‍വലിച്ച മെസേജ് കൂടുതല്‍ ആളുകളിലേക്ക് എത്തി.

ഒന്നില്‍ പിഴച്ചാല്‍ മൂന്ന്

അക്ഷരത്തെറ്റ് വന്ന ആദ്യ ട്വീറ്റ് ഡിലീറ്റ് ചെയ്തതിന് ശേഷം തെറ്റ് തിരുത്തി രണ്ടാമതും ട്വീറ്റ് ചെയ്തു. പക്ഷെ അല്പ സമയത്തിനുള്ളില്‍ രണ്ടാമത്തെ ട്വീറ്റും ഡിലീറ്റ് ചെയ്തു. ട്വീറ്റില്‍ തെറ്റൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ യാതൊരു തെറ്റുകളും ഇല്ലാതെ മൂന്നാമതും ട്വീറ്റ് ചെയ്തു.

ട്രംപ് അല്ല ട്വീറ്റ് ചെയ്തത്?

അമേരിക്കന്‍ പ്രസിഡന്റ് ആയതോടെ ട്രംപ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുവാന്‍ പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയെന്നും അവരാണ് തെറ്റ് വരുത്തിയതെന്നും ട്രംപ് അനുകൂലികള്‍ പറയുന്നു. എന്നാല്‍ അധികാരത്തിലെത്തിയ ട്രംപ് തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ താന്‍ തുടരും എന്ന് വ്യക്തമാക്കിയിരുന്നതിനാല്‍ ട്രംപ് തന്നെയാണ് ട്വീറ്റ് ചെയ്തതെന്ന് എതിര്‍ഭാഗം വാദിക്കുന്നു.

ട്വീറ്റ് ട്രംപിന്റെ തന്നെ?

ട്രംപ് തന്നെയാണ് ട്വീറ്റ് ചെയ്തതെന്ന് സമ്മതിക്കുന്ന ഒരു വിഭാഗം ട്രംപ് അനുകൂലികളും ഉണ്ട്. പക്ഷെ ട്രംപിന്റെ തെറ്റിനെ ന്യായീകരിക്കാന്‍ അവര്‍ക്ക് കാരണമുണ്ട്. തുടര്‍ച്ചയായ പ്രസംഗങ്ങളും പരിപാടികളും ട്രംപിനെ ക്ഷീണിതനാക്കിയെന്നും അതാണ് അത്തരത്തില്‍ രു തെറ്റ് സംഭവിക്കുന്നതിന് കാരണമായതെന്നാണ് വാദം.

ട്രംപ് ഒറ്റയ്ക്കല്ല

എന്തായാലും തെറ്റ് വരുത്തിയവരില്‍ ട്രംപ് ഒറ്റയ്ക്കല്ല. ട്രംപ് കൂട്ടാളികളുണ്ട് അതും രാഷ്ട്രീയത്തില്‍ നിന്ന് തന്നെ. നമ്മുടെ സ്വന്തം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, ഇപി ജയരാജനും, വൈദ്യുത മന്ത്രി എംഎം മണിയുമാണവര്‍. എല്ലാവരും മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോഴാണ് തെറ്റ് വരുത്തിയിരുന്നതും യാദൃശ്ചീകം.

English summary
Donald Trump posts embarrassing spelling mistake in one of first tweets as President - then quickly deletes it. Trump decided to share a nice tweet with the people living in his country, saying he was "honoured" to serve them as their 45th President.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X