Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെ ആക്രമിക്കരുത്: നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് കർശനമായ നിർദേശം നല്‍കി ഡൊണാള്‍ഡ് ട്രംപ്

വെടിനിർത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രായേലും ഇറാനും ആക്രമണം തുടർന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ഫോണില്‍ വിളിച്ച ട്രംപ് ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ നിർദേശം നല്‍കി.ഇറാനെ ആക്രമിക്കരുതെന്ന് ട്രംപ് നെതന്യാഹുവിനോട് കർശനമായി തന്നെ നർദേശം നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷംവും ഇസ്രായേൽ തെഹ്‌റാനിന് സമീപമുള്ള ഒരു റഡാർ സൈറ്റിൽ ചെറിയ തോതിലുള്ള ആക്രമണം നടത്തി. എന്നാൽ കൂടുതൽ ആക്രമണങ്ങളിൽ നിന്ന് പിന്മാറിയതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഏറെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇറാന്‍-ഇസ്രായേല്‍ സംഘർഷം വെടിനിർത്തലിലേക്ക് എത്തിയതായി ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. "ഇത് ലോകസമാധാനത്തിന്റെ പുതിയ അധ്യായമാണ്"- ട്രംപ് കുറിച്ചു.

trump-nethanyahu-

നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിലൂടെയും, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ വഴി ഇറാനുമായി നേരിട്ടും പരോക്ഷമായും നടത്തിയ ചർച്ചകൾ വഴിയുമായിരുന്നു വെടിനിർത്തല്‍ കരാറിലേക്ക് അമേരിക്ക ഇരു രാജ്യങ്ങളേയും എത്തിച്ചത്. ഇസ്രായേല്‍ വെടിനിർത്തലിന് തയ്യാറാണെങ്കില്‍ തങ്ങളും തയ്യാറാണെന്ന് ഇറാന്‍ ഇറിയിച്ചു.

യുദ്ധവിരാമം പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രായേൽ ആരോപിക്കുകയും പ്രത്യാക്രമണം തുടരുകയും ചെയ്തു. 'വെടി നിർത്തല്‍ പ്രാബല്യത്തിൽ വന്ന് ആറ് മിനിറ്റിനുള്ളിൽ,പ്രാദേശിക സമയം രാവിലെ 7:06-ന് ഇറാൻ ഒരു മിസൈൽ ഇസ്രായേലിന് നേരെ വിക്ഷേപിച്ചു. തുടർന്ന് 10:25-ന് രണ്ട് മിസൈലുകൾ കൂടി വന്നു. ഇതിന്റെ പ്രതികാരമായി, ഇസ്രായേൽ എയർ ഫോഴ്സ് തെഹ്‌റാനിന് വടക്കുള്ള ഒരു റഡാർ സൈറ്റിൽ ചെറിയ തോതിലുള്ള ആക്രമണം നടത്തി' നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിലുടെ അറിയിച്ചു.

എന്നാല്‍ ഇറാൻ്റെ ജനറൽ സ്റ്റാഫ് ഓഫ് ദി ആംഡ് ഫോഴ്സസ് ഇസ്രായേലിന്റെ ആരോപണം നിഷേധിച്ചു. തങ്ങൾ വെടിനിർത്തല്‍ ലംഘിച്ചിട്ടില്ലെന്നും മിസൈലുകൾ വിക്ഷേപിച്ചിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. എന്നാൽ, ഇറാന്റെ ജുഡീഷ്യറി ന്യൂസ് ഔട്ട്‌ലെറ്റ് മിസാൻ, ഷാർഗ് പത്രം എന്നിവ തെഹ്‌റാനിലും വടക്കൻ നഗരമായ ബാബോൾസറിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘർഷം വീണ്ടും തുടരും എന്ന ആശങ്ക ശക്തമായതോടെയാണ് ട്രംപ് വീണ്ടും നെതന്യാഹുവിനെ ഫോണില്‍ ബന്ധപ്പെട്ട് ആക്രമണം അവസാനിപ്പിക്കാന്‍ കർശനമായ നിർദേശം നല്‍കിയത്.

നാറ്റോ ഉച്ചകോടിക്കായി യൂറോപ്പിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട ട്രംപ് ഇസ്രായേലിന്റെയും ഇറാന്റെയും വെടിനിർത്തല്‍ കരാർ ലംഘനത്തില്‍ നിരാശ പ്രകടിപ്പിച്ചു. 'യുദ്ധവിരാമം പ്രഖ്യാപിച്ച ഉടനെ ഇസ്രായേല്‍ ആക്രമണം നടത്തിയതില്‍ അസംതൃപ്തനാണെന്ന്. ബോംബുകൾ വർഷിക്കരുത്. അങ്ങനെ ചെയ്താൽ അത് ഗുരുതരമായ ലംഘനമാണ്'- ട്രംപ് പറഞ്ഞു. നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിൽ ട്രംപ് "ദൃഢവും നേരിട്ടുള്ളതുമായ" സന്ദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങളും അറിയിച്ചു. എന്നാൽ, ആക്രമണം പൂർണമായി റദ്ദാക്കാൻ കഴിയില്ലെന്നും, ഇറാന്റെ വെടിനിർത്തല്‍ ലംഘനത്തിന് തിരിച്ചട് ആവശ്യമാണെന്നും നെതന്യാഹു ട്രംപിനോട് വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്. തുടർന്നാണ് ശക്തി വലിയ തോതില്‍ കുറച്ച് ഒരു "സിംബോളിക്" ആക്രമണം റഡാർ സൈറ്റിൽ മാത്രം നടത്തിയത്.

12 ദിവസം നീണ്ട യുദ്ധത്തിന് ശേഷം, ഇസ്രായേലിന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ ഭീഷണികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടിയെന്നായിരുന്നു നെതന്യാഹുവിന്റെ അവകാശവാദം. അതേസമയം മറുവശത്ത് ഇറാനും തങ്ങളുടെ വിജയം അവകാശപ്പെട്ടു. 'ഇറാൻ പടിഞ്ഞാറിന്റെയും യുഎസിന്റെയും കൊമ്പ് ഒടിച്ചു' എന്നായിരുന്നു വൈസ് പ്രസിഡന്റ് മുഹമ്മദ് റെസാ ആരെഫ് അഭിപ്രായപ്പെട്ടത്. ഇത് "ചരിത്രനിർമിത വിജയ"മാണെന്ന് പാർലമെന്റ് മേധാവിയുടെ ഉപദേശകൻ മഹ്ദി മുഹമ്മദിയും എക്സില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+