കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ അന്തകനെത്തി!! ശപഥവുമായി ട്രംപ്, രാജ്യത്തെ സുരക്ഷിതമാക്കാന്‍ കിടിലന്‍ പ്ലാന്‍!!

ഫ്‌ളോറിഡയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഐസിസിനെ പൂര്‍ണ്ണമായി തകര്‍ക്കുമെന്നും സൈന്യത്തെ പുനഃര്‍നിര്‍മിച്ച് രാജ്യത്തെ സുരക്ഷിതമാക്കുമെന്നും ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ സുരക്ഷിതമാക്കണം അതിന് വേണ്ടിയുള്ള നീക്കങ്ങളെന്നും എന്തുസംഭവിക്കുമെന്ന് കാണാമെന്നും ട്രംപ് പറയുന്നു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോള്‍ ഫ്‌ളോറിഡയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രസ്താവന.

ഭീകരവാദത്തില്‍ നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കുമെന്ന് ആഹ്വാനം ചെയ്ത ട്രംപ് ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തിനകത്തുനിന്നും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഫെഡറല്‍ കോടതി ഇടപെട്ട് ഉത്തരവ് തടഞ്ഞുവെച്ചിരുന്നു.

ശപഥത്തിലുറച്ച് ട്രംപ്

ശപഥത്തിലുറച്ച് ട്രംപ്

ഐസിസിനെ വേരോടെ നശിപ്പിക്കുകയും അമേരിക്കന്‍ സൈന്യത്തെ പുനഃര്‍ നിര്‍മിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്നുമാണ് ട്രംപിന്റെ പ്രതിജ്ഞ.

മുസ്ലിം ഭീകരവാദത്തിനെതിരെ

മുസ്ലിം ഭീകരവാദത്തിനെതിരെ

അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ മുസ്ലിം ഭീകരവാദത്തിന് ഇരയാവുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ട്രംപ് ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവില്‍ ഒപ്പുവച്ചത്.

അണിയറയില്‍ പദ്ധതികള്‍

അണിയറയില്‍ പദ്ധതികള്‍

ഭീകരസംഘടനയായ ഐസിസിനെ തകര്‍ക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതോടൊപ്പം അമേരിക്കന്‍ സൈന്യത്തെ പുനര്‍നിര്‍മിക്കുന്നത് സംബന്ധിച്ച ഗൗരവ ചര്‍ച്ചകളും നടക്കുന്നുണ്ട്. ട്രംപ് പറയുന്നു. ശക്തിയിലൂടെ സമാധാനം നേടണം. അമേരിക്കന്‍ സൈന്യം ക്ഷയിച്ചുകഴിഞ്ഞതാണെന്നും, ലോകത്തിലെ ഏറ്റവും മികച്ച ആധുനിക ആയുധങ്ങള്‍ നിര്‍മിക്കണമെന്നും ട്രംപ് വ്യക്തമാക്കുന്നു.

കുടിയേറ്റക്കാര്‍ക്കൊപ്പം

കുടിയേറ്റക്കാര്‍ക്കൊപ്പം

സിറിയയില്‍ മറ്റ് രാഷ്ട്രങ്ങളിലും കുടിയേറ്റക്കാര്‍ക്ക് സുരക്ഷിത കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നും അവര്‍ക്ക് അവിടങ്ങളില്‍ സുരക്ഷിതമായും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയണമെന്നും ട്രംപ് പറയുന്നു.

 രാജ്യത്തേയ്ക്ക് സ്വാഗതം

രാജ്യത്തേയ്ക്ക് സ്വാഗതം

കുടിയേറ്റക്കാര്‍ അമേരിക്കയിലേയ്ക്ക് വരണം, എന്നാല്‍ അവര്‍ ജനങ്ങളെയും അമേരിക്കന്‍ സംസ്‌കാരത്തെയും പിന്തുണയ്ക്കുന്നവരും പരിപോഷിപ്പിക്കുന്നവരുമാകണം. മോശം ചിന്താഗതിയും ആശയങ്ങളും ഉള്ളവരെ രാജ്യത്തിന് വേണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.

അവസരം കൈവന്നിരിക്കുന്നു

അവസരം കൈവന്നിരിക്കുന്നു

യഥാര്‍ത്ഥ സമാധാനം പിന്തുടരുന്നതിനും സുസ്ഥിരതയും സമൃദ്ധിയും നേടുന്നതിനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്നും ട്രംപ് പറയുന്നു. അതിര്‍ത്തികള്‍ സുരക്ഷിതമാക്കുകയും ജീവനക്കാരെ സുരക്ഷിതമാക്കുകയും ചെയ്യണം. അതിനൊപ്പം തന്നെ സൈന്യത്തെ പുനരുദ്ധരിക്കണം. സ്ത്രീകള്‍ക്ക് ജോലി സ്ഥലങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു.

English summary
US President Donald Trump has vowed to "totally destroy" ISIS and rebuild the US military as part of measures to keep the country safe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X