• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബൈഡന്‍ വരും മുമ്പ് ട്രംപ് ഇറാനെ ആക്രമിക്കാന്‍ പദ്ധതിയിട്ടു, പിന്‍മാറിയെന്ന് വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: അധികാരമൊഴിയുന്നതിന് മുമ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാഹസങ്ങള്‍ക്ക് ഒരുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പ്രധാന ശത്രുവായ ഇറാന്റെ സുപ്രധാനപ്പെട്ട ആണവകേന്ദ്ര ആക്രമിച്ച് തകര്‍ക്കാനാണ് ട്രംപ് ശ്രമിച്ചത്. ഇതിനായി ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം നാടകീയമായി അദ്ദേഹം ഈ തീരുമാനം വേണ്ടെന്ന് വെക്കുകയായിരുന്നു. ഓവല്‍ ഓഫീസില്‍ വെച്ച് നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ, ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി, എന്നിവരുമായി ചേര്‍ന്നാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.

തിരഞ്ഞെടുപ്പ് വിധിയെ ഇതുവരെ ട്രംപ് അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഒരു ട്രംപ് അനുകൂല തരംഗം ഉണ്ടാക്കാനാണ് പ്രസിഡന്റ് ലക്ഷ്യമിട്ടതെന്നാണ് സൂചന. അതേസമയം ട്രംപിന്റെ ഉപദേഷ്ടാക്കള്‍ ഇറാനെ ആക്രമിക്കരുതെന്ന നിര്‍ദേശമാണ് നല്‍കിയത്. ആക്രമണ നീക്കവുമായി മുന്നോട്ട് പോയാല്‍, അത് വലിയ ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും, കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവുമെന്നും ഇവര്‍ ഉപദേശിച്ചു. വിവിധ ഓപ്ഷനുകളും ട്രംപ് പരിശോധിച്ചിരുന്നു. ആക്രമണത്തിന് ഏതൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാം എന്ന് വരെ ട്രംപ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ഇത് ഉപേക്ഷിക്കാന്‍ ട്രംപ് തീരുമാനിക്കുകയായിരുന്നു.

അതേസമയം വൈറ്റ് ഹൗസ് വൃത്തങ്ങളോ ട്രംപോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ട്രംപ്. കഴിഞ്ഞ നാല് വര്‍ഷമായി അവര്‍ക്കെതിരെ കഠിനമായ വിദേശ നയമാണ് ട്രംപ് പുറത്തെടുത്തത്. ആണവക്കരാറില്‍ നിന്ന് പിന്‍മാറുന്നത് അടക്കമുള്ള തീരുമാനങ്ങളും ട്രംപ് എടുത്തിരുന്നു. ഒബാമയുടെ കാലത്തുണ്ടായിരുന്ന ഇറാനോടുള്ള വിദേശ നയം മുഴുവനായും ട്രംപ് അട്ടിമറിച്ചു. സാമ്പത്തിക ഉപരോധങ്ങളും അവര്‍ക്കെതിരെ ചുമത്തിയിരുന്നു. 2015ലെ ആണവക്കരാറില്‍ നിന്ന് ആദ്യമായി ഇറാന്‍ പരസ്യമായി വ്യതിചലിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. യൂനേറിയം സമ്പുഷ്ടീകരണം അണ്ടര്‍ ഗ്രൗണ്ടിലേക്ക് മാറ്റിയതായും സൂചനയുണ്ടായിരുന്നു.

ആണവക്കരാര്‍ പ്രകാരം 202.8 കിലോ ഗ്രാം പരമാവധി സമ്പുഷ്ടീകരണത്തിനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ പുതിയ നീക്കത്തില്‍ 2.4 ടണ്‍ യൂറേനിയും ഇറാന്‍ സമ്പുഷ്ടീകരിക്കും. നേരത്തെ യുഎസ് ഇറാനെതിരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനിയന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇത് ട്രംപ് ഉത്തരവിട്ടതായിരുന്നു. എന്നാല്‍ നേരിട്ട് ഇറാനുമായി ഏറ്റുമുട്ടാന്‍ ട്രംപ് തയ്യാറായിരുന്നില്ല. അതേസമയം ട്രംപ് ഇറാന്റെ ആണവ സൈറ്റ് നാറ്റന്‍സ് ആക്രമിച്ചിരുന്നെങ്കില്‍ യുഎസ് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമായിരുന്നു. ജോ ബൈഡന്റെ വിദേശ നയം പാളാന്‍ വരെ സാധ്യതയുണ്ടായിരുന്നു.

cmsvideo
  Melania Trump might overtake Donald Trump financially with divorce | Oneindia Malayalam

  English summary
  donald trump wants to attack iran's nuclear site, but eventually held off
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X