കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരെ തിരിച്ചടിച്ച് ട്രംപ്... റൂഹാനിയുടെ ഭീഷണി ചെലവാകില്ല, ചരിത്രം മറക്കരുതെന്ന് മുന്നറിയിപ്പ്!

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള പോര് വീണ്ടും കത്തുന്നു. കഴിഞ്ഞ ദിവസം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ മുന്നറിയിപ്പുകള്‍ അതേ രീതിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറുപടി നല്‍കിയിരുന്നത്. അമേരിക്കയോട് കളിച്ചാല്‍ ഇറാന്‍ ബാക്കിയുണ്ടാവില്ലെന്നാണ് ട്രംപിന്റെ മറുപടി. ഇതോടെ ഇറാനോട് പരസ്യമായി തന്നെ കൊമ്പുകോര്‍ക്കാനാണ് ട്രംപിന്റെ തീരുമാനം. നേരത്തെ കിം ജോങ് ഉന്നുമായുള്ള പ്രശ്‌നം പരിഹരിച്ച ട്രംപ് പക്ഷേ ഇറാനുമായി ഇനി സന്ധി സംഭാഷണമുണ്ടാവില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

നേരത്തെ ഇറാനെതിരായ ആണവ കരാറില്‍ നിന്ന് പിന്‍മാറുകയും അവര്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ രീതിയിലുള്ള പ്രചാരണവും ട്രംപ് നടത്തിയിരുന്നു. ഇത് റൂഹാനിയെ ചൊടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയ്‌ക്കെതിരെ രൂക്ഷമായിട്ടാണ് റൂഹാനി പ്രതികരിച്ചത്. ഇറാനുമായി കൊമ്പുകോര്‍ത്താല്‍ അതിന്റെ ഫലം ലോകം മുഴുവന്‍ പ്രതിഫലിക്കുമെന്നായിരുന്നു ട്രംപിന് റൂഹാനിയുടെ മുന്നറിയിപ്പ്.

ഇറാന്‍ അനുവഭിക്കേണ്ടിവരും

ഇറാന്‍ അനുവഭിക്കേണ്ടിവരും

റൂഹാനിയുടെ പ്രതികരണം ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. കടുത്ത ഭീഷണിയാണ് അദ്ദേഹം ഇറാനെതിരെ ഉപയോഗിച്ചത്. യുഎസിനോട് കളിച്ചാല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും. ചരിത്രത്തില്‍ അത്തരം അനുഭവങ്ങള്‍ ധാരാളമുണ്ട്. ഇനി ഒരിക്കലെങ്കിലും അമേരിക്കയ്‌ക്കെതിരെ ഭീഷണി മുഴക്കിയാല്‍ പിന്നെ തങ്ങളാരാണെന്ന് ഇറാന്‍ ശരിക്കുമറിയും. നിങ്ങളുടെ രാജ്യത്തുള്ളവര്‍ക്ക് അത്തരം അനുഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെന്ന ചരിത്രം മറക്കരുതെന്നും ട്രംപ് പറഞ്ഞു.

നിങ്ങള്‍ വിചാരിച്ച രാജ്യമല്ല

നിങ്ങള്‍ വിചാരിച്ച രാജ്യമല്ല

ഇത് ഭീഷണിക്ക് മുന്നില്‍ പതറുന്ന പഴയ അമേരിക്കയല്ല. അങ്ങനെയുള്ള ഭരണകൂടവുമല്ല ഇപ്പോഴത്തേത്. ഇറാന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കി തലകുനിച്ച് നില്‍ക്കാന്‍ തന്നെയോ തന്റെ രാജ്യത്തെയോ കിട്ടില്ല. കൊലപാതകവും അക്രമവുമൊന്നും കുറേ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് ഭീഷണി വേണ്ടെന്നും ട്രംപ് വ്യക്തമാക്കി. റൂഹാനിയുമായി തുറന്ന യുദ്ധമാണ് ട്രംപ് ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച്ച തന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കേണ്ടെന്ന സൂചന കൂടിയാണ് ട്രംപ് നല്‍കുന്നത്.

ആണവക്കരാറില്‍ നിന്നുള്ള പിന്‍മാറ്റം

ആണവക്കരാറില്‍ നിന്നുള്ള പിന്‍മാറ്റം

ഇറാനുമായുള്ള പ്രശ്‌നം ട്രംപ് തന്നെ ഉണ്ടാക്കിയതാണ്. ആണവക്കരാറില്‍ നിന്നുള്ള പിന്‍മാറ്റമാണ് അമേരിക്കയുമായുള്ള ബന്ധം വഷളാവുന്നതിന് കാരണമായത്. ഇത് അന്താരാഷ്ട്ര തലത്തിലുള്ള ഉപരോധം മാറ്റുന്നതിന് ഇറാനെ സഹായിക്കുന്ന ഘടകമായിരുന്നു. ക്രമക്കേടുണ്ടെന്ന് ഏകപക്ഷീയമായി ട്രംപ് ആരോപിക്കുകയായിരുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളെ ട്രംപിന്റെ പിന്‍മാറ്റത്തിന് എതിരായിരുന്നു. ഏകപക്ഷീയ തീരുമാനമാണ് ഇതെന്ന് അവര്‍ ആരോപിച്ചിരുന്നു.

ഉപരോധം ഏര്‍പ്പെടുത്തും

ഉപരോധം ഏര്‍പ്പെടുത്തും

ഇറാനെതിരെ ഉപരോധം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ് ട്രംപ്. ഇതാണ് റൂഹാനിയുടെ മുന്നറിയിപ്പിലേക്ക് നയിച്ചത്. അതേസമയം റൂഹാനിയുടെ പ്രസ്താവനകള്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കിയെന്നാണ് നയതന്ത്രജ്ഞരുടെ അഭിപ്രായം. അമേരിക്ക ഒരു കാര്യം മനസിലാക്കണം. ഇറാനുമായി സമാധാനമുണ്ടാക്കുന്നത് ഗുണകരമാണ്. എന്നാല്‍ യുദ്ധത്തിനാണ് ശ്രമിക്കുന്നതെങ്കില്‍ വലിയ ദോഷം ചെയ്യുമെന്നായിരുന്നു റൂഹാനിയുടെ പ്രസ്താവന.

മന:ശാസ്ത്ര സമീപനം

മന:ശാസ്ത്ര സമീപനം

ട്രംപ് ഇറാനെതിരെ യുദ്ധത്തിന് തയ്യാറെടുക്കില്ല എന്നാണ് സൂചന. മന:ശാസ്ത്ര സമീപനത്തിലൂടെയുള്ള യുദ്ധത്തിനാണ് ട്രംപ് തയ്യാറെടുക്കുന്നത്. മുമ്പ് ഉത്തരകൊറിയക്കെതിരെ പുറത്തെടുത്ത രീതിയാണ് ഇത്. യുദ്ധത്തിന് തയ്യാറാണെന്ന പ്രതീതിയുണ്ടാക്കി എതിരാളികളെ നേരിടുന്ന രീതിയാണിത്. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇറാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇറാനിലേക്കുള്ള ഇറക്കുമതികള്‍ എല്ലാ രാജ്യങ്ങളും റദ്ദാക്കണമെന്നാണ് പോപിയോയുടെ ആവശ്യം. ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാഫിയയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പോപിയോ ആരോപിക്കുന്നത്.

ഇറാന്‍ വിഘടനവാദികളെ സഹായിക്കുന്നു

ഇറാന്‍ വിഘടനവാദികളെ സഹായിക്കുന്നു

ഗുരുതര ആരോപണങ്ങളാണ് അമേരിക്ക ഇറാനെതിരെ ഉന്നയിക്കുന്നത്. മധ്യേഷയിലെ തീവ്രവാദത്തിന് ഇറാന്‍ പിന്തുണ നല്‍കുന്നുവെന്നാണ് പ്രധാന വാദം. യെമനിലെ ഹൂത്തികളെ ഇറാന്‍ പിന്തുണയ്ക്കുന്നുവെന്ന് ഗള്‍ഫ് രാജ്യങ്ങളും ആരോപിക്കുന്നു. യുഎസിന്റെ പ്രധാന സുഹൃദ് രാഷ്ട്രമായ സൗദി അറേബ്യയാണ് ഈ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത്. ഇറാനില്‍ നിന്നുള്ള എണ്ണ യുഎസിന്റെ സുഹൃദ് രാഷ്ട്രങ്ങള്‍ വാങ്ങരുതെന്ന് അമേരിക്ക നിര്‍ദേശിക്കുകയും ചെയ്തു. ഇന്ത്യയ്ക്കും ഈ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ട്രംപ് ഇറാനെതിരെ നടപടി ശക്തമാക്കിയത്.

ഇറാനെ തൊട്ടാല്‍ ലോകം കത്തുമെന്ന് മുന്നറിയിപ്പ്; സിംഹവുമായി കളിക്കരുത്, ദുഃഖിക്കേണ്ടി വരുംഇറാനെ തൊട്ടാല്‍ ലോകം കത്തുമെന്ന് മുന്നറിയിപ്പ്; സിംഹവുമായി കളിക്കരുത്, ദുഃഖിക്കേണ്ടി വരും

ഹരീഷിന് ഒപ്പമുണ്ടെന്ന് പിണറായി.... സംഘപരിവാറിന്റെ ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കും!!ഹരീഷിന് ഒപ്പമുണ്ടെന്ന് പിണറായി.... സംഘപരിവാറിന്റെ ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കും!!

English summary
Donald Trump warns Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X