കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയാല്‍ അണ്വായുധം ഉപയോഗിക്കും?

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ കുറിച്ച് പല ആക്ഷേപങ്ങളും ഉണ്ട്. വംശീയ വാദിയാണ് ട്രംപ് എന്നതാണ് അതില്‍ പ്രധാനം. പിന്നെ ശക്തമായ ഇസ്ലാം വിരുദ്ധതയും.

Read Also: എമിറേറ്റ്‌സ് വിമാനത്തിലെ മല്ലൂസിന്റെ 'വിഡ്ഢിത്തത്തെ' പരിഹസിക്കണ്ട... പലരും ഇതിനപ്പുറം ചെയ്തിട്ടുണ്ട്Read Also: എമിറേറ്റ്‌സ് വിമാനത്തിലെ മല്ലൂസിന്റെ 'വിഡ്ഢിത്തത്തെ' പരിഹസിക്കണ്ട... പലരും ഇതിനപ്പുറം ചെയ്തിട്ടുണ്ട്

അതെല്ലാം ഒരു പക്ഷേ അമേരിക്കക്കാര്‍ ക്ഷമിച്ചേയ്ക്കും സഹിച്ചേയ്ക്കും. പക്ഷേ ട്രംപിനെ കുറിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അമേരിക്കന്‍ ജനത അത്ര ലാഘവത്തോട് എടുത്തോളണം എന്നില്ല. കൈയ്യില്‍ അണ്വായുധം ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണത്രെ ട്രംപിന്റെ ചോദ്യം.

Donald Trump

തന്റെ വിദേശ നയ ഉപദേഷ്ടാവിനോട് ഡൊണാള്‍ഡ് ട്രംപ് ഇങ്ങനെ ചോദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു തവണയല്ല, മൂന്ന് തവണ ഇങ്ങനെ ചോദിച്ചത്രെ. ഐസിസ് പോലുള്ള ഭീകര സംഘടനകള്‍ക്കെതിരെ അണ്വായുധം ഉപയോഗിക്കണം എന്ന് മുമ്പേ പറഞ്ഞ ആളാണ് ഡൊണാള്‍ഡ് ട്രംപ്.

എന്തായാലും ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പക്ഷേ ട്രംപിനെ പോലെ മാനസിക നിലയുള്ള ആള്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയാല്‍ അണ്വായുധം ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് പൊതു വിലയിരുത്തല്‍.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ട്രംപിനെതിരേയും ഹിലരി ക്ലിന്റനെതിരേയും ആരോപണങ്ങള്‍ കൂടിക്കൂടി വരികയാണ്. ട്രംപിന്റെ ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.

English summary
Donad Trump asked his Foreign Policy adviser that Why can't we use Nuclear Weapon-report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X