• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യും; ആദ്യം പുറത്താക്കണമെന്ന പ്രമേയം ,പിന്നീട് നടപടിയെന്ന് സ്പീക്കർ

വാഷിങ്ടൺ; കാപ്പിറ്റോൾ കലാപത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നിക്കം ശക്തമാക്കി യുഎസ് കോൺഗ്രസ്.ആദ്യം പുറത്താക്കണമെന്ന പ്രമേയം ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കും. 25ാം ഭരണഘടനാഭേദഗതി പ്രകാരമാണ് പുറത്താക്കൽ പ്രമേയം കൊണ്ടുവരുന്നത്.ഇംപീച്ച് നടപടികൾക്ക് കാലതാമസമെടുക്കുമെന്നതിനാലാണ് ഇത്.ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.

ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യും; ആദ്യം പുറത്താക്കണമെന്ന പ്രമേയം ,പിന്നീട് നടപടിയെന്ന് സ്പീക്കർ

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഡെമോക്രാറ്റുകൾ ഏകകണ്ഠമായി ഈ നടപടി അംഗീകരിക്കാൻ ശ്രമിക്കും, സ്പീക്കർ നാൻസി പെലോസി പറഞ്ഞു.ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനായി ഞങ്ങൾ അടിയന്തിരമായി പ്രവർത്തിക്കും, കാരണം പ്രസിഡന്റ് എല്ലാവർക്കും ഭീഷണിയാണ്, അവർ പറഞ്ഞു.ബൈഡന്‍ സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കിയ ശേഷമേ സെനറ്റില്‍ ട്രംപിനെതിരായ കുറ്റവിചാരണ തുടങ്ങാനിടയുള്ളൂ.

ട്രംപ് ഭരണകൂടത്തിന് എട്ട് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂവെങ്കിലും അദ്ദേഹത്തെ ഇംപീച്ച് ചെയ്യുന്നത് ഭാവിയിൽ അദ്ദേഹത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം നഷ്ടമാകാൻ കാരണമാകും.ട്രംപിനെ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള 25-ാം ഭേദഗതി നടപ്പാക്കണമെന്ന് ഉപരാഷ്ട്രപതി മൈക്ക് പെൻസിനോടും മന്ത്രിസഭയോടും ആവശ്യപ്പെടുന്ന റാസ്കിന്റെ പ്രമേയം പാസാക്കാൻ തങ്ങളുടെ പാർട്ടി ശ്രമിക്കുമെന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസി ഞായറാഴ്ച ഡെമോക്രാറ്റുകൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം ട്രംപിനെ ഇംപീച്ച് ചെയ്യാൻ യു.എസ് കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ നടപടിക്രമങ്ങൾ പാലിച്ച് കൂടുതൽ വേഗത്തിൽ ഇംപീച്ച്മെന്റ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഡെമോക്രാറ്റ് നേതാക്കൾ പറയുന്നു.അമേരിക്കയുടെ ചരി​ത്രത്തിൽ ആദ്യമായാണ്​ ഒരു പ്രസിഡൻറിനെതിരെ രണ്ടാംതവണയും

ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത്.കാപ്പിറ്റോൾ അതിക്രമത്തിൽ ക്ഷുഭിതരായ ഒട്ടേറെ റിപ്പബ്ലിക്കൻ അംഗങ്ങൾ ഇത്തവണ ഇംപീച്ച്മെന്റിനെ അനുകൂലിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം ബൈഡൻ സർക്കാരിൻെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് വാഷിംഗ്ടണിൽ സുരക്ഷ കർശനമാക്കി. 20 നാണ് ചടങ്ങുകൾ നടക്കുക.നഗരത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് മേയര്‍ മറീല്‍ ബൗസര്‍ ട്രംപ് ഭരണകുടത്തിന് കത്തയച്ചിട്ടുണ്ട്.

എ കെ ബാലന്‍ അടക്കമുള്ളവര്‍ക്ക് സീറ്റ് ലഭിച്ചേക്കില്ല;തൃത്താലയില്‍ ബല്‍റാമിനെതിരെ എം ബി രാജേഷിന് സാധ്യത

തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് ; സ്റ്റാന്റിങ് കമ്മിറ്റിയില്‍ എല്‍ഡിഎഫ് പുറത്ത്

കൊയിലാണ്ടി സീറ്റില്‍ നോട്ടമിട്ട് ലീഗും ; സ്ഥാനാര്‍ത്ഥിയും തയ്യാര്‍, വിജയം ഉറപ്പെന്ന് പ്രാദേശിക ഘടകം

English summary
Donald Trump will be impeached; will present resolution first ,speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X