ഡൊണാൾഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഈ ലോകനേതാക്കൾ പങ്കെടുക്കും. ഇവർക്ക് ക്ഷണം പോലും ഇല്ല
യുഎസിന്റെ 47ാമത് പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് നാളെ അധികാരമേൽക്കും. യുഎസ് സമയം ഉച്ചക്ക് 12 മണിക്ക് ( ഇന്ത്യൻ സമയം രാത്രി 10.30) വാഷിങ്ടണിലെ ക്യാപിറ്റോളിലാണ് ചടങ്ങുകൾ നടക്കുക.നരത്തേ പുറത്തായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. എന്നാൽ കൊടും തണുപ്പായതിനാൽ ചടങ്ങ് കാപ്പിറ്റോളിലേക്ക് മാറ്റുകയായുന്നു. ഇത് രണ്ടാം തവണയാണ് ട്രംപ് ഭരണത്തിലേറുന്നത്.
ഏകദേശം 500,000 ആളുകൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും. ചടങ്ങിലേക്ക് നിരവധി ലോകനേതാക്കളെ ട്രംപ് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ ഏറ്റവും അടുത്ത നേതാക്കളിൽ ചിലർ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. അതേസമയം ചില എതിരാളികൾക്ക് ക്ഷണം ലഭിച്ചിട്ടുമുണ്ട്. ചടങ്ങിന് ക്ഷണം ലഭിച്ചവരേയും ഒഴിവാക്കിയവരേയും വിശദമായി തന്നെ അറിയാം

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെ ട്രംപ് ക്ഷണിച്ചെങ്കിലും അദ്ദേഹത്തിന് പകരം വൈസ് പ്രസിഡന്റ് ഹാൻ സെങ് ആയിരിക്കും പങ്കെടുക്കുക. ഇന്ത്യൻ പ്രധാനമന്ത്ര നരേന്ദ്ര മോദിയും പങ്കെടുക്കില്ല. വിദേശകാര്യമന്ത്രി എസ് ജയശങ്കറായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക. തീവ്ര വലതുപക്ഷ നേതാക്കൾക്ക് എല്ലാം ക്ഷണമുണ്ട്. അർജന്റീനിയൻ പ്പസിഡന്റ് ജാവിയർ മില്ലെയ് പങ്കെടുക്കും. മറ്റൊരു വലതുപക്ഷനേതാവായ മുൻ ബ്രസീൽ പ്രസിഡന്റ് ജാവിയർ ബോൽസനാറോ പങ്കെടുത്തേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഫെഡറൽ പോലീസ് അദ്ദേഹത്തിന്റെ പാസ്പോട്ട് തടഞ്ഞുവെച്ചിരിക്കുകയാണ്. അതിനാൽ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ,ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നൊബോവ എന്നിവർ പങ്കെടുക്കും.
ഇലോൺ മസ്ക്, മാർക് സക്കർബെർഗ്, ജെസ് ബെസോസ്, ആപ്പിൾ സിഇഒടിം കുക്ക്, ടിക് ടോക് സിഇഒ ഷോ ച്യൂ എന്നിവർക്ക് ക്ഷണമുണ്ട്. മുൻ പ്രസിഡന്റുമാരായ ബാരക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. എന്നാൽ ചടങ്ങിന് ശേഷം നടക്കുന്ന ഉച്ചഭക്ഷണ വിരുന്നിൽ ഇവർ പങ്കെടുത്തേക്കില്ല.
അതേസമയം അടുത്ത സൗഹൃദമുണ്ടായിട്ടും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനെ ക്ഷണിച്ചിട്ടില്ലയെന്നാണ് റിപ്പോർട്ട്.യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനും പരിപാടിയിലേക്ക്ക്ഷണമില്ല. അതിനിടെ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബായും ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. മുൻ സ്പീക്കറായ നാൻസി പെലോസിയും പങ്കെടുക്കില്ലെന്നാണ് വിവരം.
സത്യപ്രതിജ്ഞ ചടങ്ങിന് ശേശം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. രണ്ടാമതും അധികാരത്തിലേറുന്ന ട്രംപ് എന്തൊക്കെ പ്രഖ്യാപനമായിരിക്കും നടത്തുകയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications