കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് ഇത്തവണ തോല്‍ക്കും.... വിജയം പ്രവചിച്ച പ്രൊഫസര്‍ പറയുന്നു, കാരണങ്ങള്‍ നിരത്തി വിശദീകരണം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വലിയ പ്രതീക്ഷയോടെ വിജയം നേടുമെന്ന ഉറപ്പില്‍ നില്‍ക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ട്രംപ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പ്രൊഫസര്‍ അല്ലന്‍ ലിച്ച്റ്റ്മാന്‍ പറയുന്നു. ആരാണ് ഈ പ്രൊഫസറെന്ന് അന്വേഷിക്കേണ്ടതില്ല. 2016ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളാണ് ലിച്ച്റ്റ്മാന്‍. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര പ്രൊഫസറാണ് അദ്ദേഹം. രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ട്രാക്ക് റെക്കാര്‍ഡുകളാണ് അദ്ദേഹത്തിനുള്ളത്.

1

പ്രവചനം ട്രംപിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. നോത്രദാമസ് ഓഫ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍സ് എന്നാണ് അലന്‍ ലിച്ച്റ്റ്മാന്‍ യുഎസ്സില്‍ അറിയപ്പെടുന്നത്. കഴഞ്ഞ 40 യുഎസ്സ് തിരഞ്ഞെടുപ്പ് ഫലം കൃത്യമായി അദ്ദേഹം പ്രവചിച്ചിരുന്നു. റിപബ്ലിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി വാള്‍ട്ടര്‍ മൊണ്ടാലിനെ പരാജയപ്പെടുത്തിയതും ഇതില്‍ വരും. 2016ല്‍ സര്‍വേകളൊക്കെ ഹിലരി ക്ലിന്റണ്‍ വിജയിക്കുമെന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ ട്രംപ് വിജയിക്കുമെന്നായിരുന്നു ലിച്ച്റ്റ്മാന്റെ പ്രവചനം.

ട്രംപ് വിജയിക്കുമെന്ന് 2016ല്‍ അധികം പേരൊന്നും പ്രവചിച്ചിരുന്നില്ല. ഹിലരിക്ക് വന്‍ പിന്തുണയും ആ സമയത്ത് ലഭിച്ചിരുന്നു. എന്നാല്‍ വെറും ഊഹത്തില്‍ മാത്രം ഉറച്ചുനില്‍ക്കുകയല്ല ലിച്ച്റ്റ്മാന്‍. 13 സൂചികകളും ഇതിനായി അദ്ദേഹം ഉയര്‍ത്തി കാണിക്കുന്നു. അഴിമതി, സമ്പദ് ഘടന, സാമൂഹിക പ്രശ്‌നങ്ങള്‍, ഭരണവിരുദ്ധ വികാരം, എന്നിവയാണ് പ്രവചനത്തിനായി തിരഞ്ഞെടുക്കുക. ഈ 13 സൂചികകളില്‍ ആറില്‍ കൂടുതല്‍ നെഗറ്റീവ് സോണിലായി കഴിഞ്ഞാല്‍ ആ സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്നാണ് കണക്ക്.

അതേസമയം ട്രംപിന്റെ ഭരണം ഒരുപാട് വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. കോവിഡിന്റെ സമയത്ത് പോലും ട്രംപിന് വേണ്ട വിധത്തില്‍ ഇടപെടാന്‍ സാധിച്ചില്ലെന്ന വിമര്‍ശനം രൂക്ഷമാണ്. എതിരാളിലായ ജോ ബൈഡന്‍ വളരെ പോപ്പുലറാണ്. സര്‍വേകളില്‍ എല്ലാം ബൈഡന്‍ ട്രംപിനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ ലിച്ച്റ്റ്മാന്റെ പ്രചവനം ബൈഡന് ആത്മവിശ്വാസം നല്‍കുന്നതാണ്. 2016ല്‍ ലിച്ച്റ്റ്മാന്റെ പ്രവചനങ്ങളെ സര്‍വേകളും രാഷ്ട്രീയ നിരീക്ഷകരും തള്ളിയിരുന്നു. എന്നാല്‍ ഇതിനൊന്നും ചെവികൊടുക്കാതിരുന്നാല്‍ എല്ലാ പ്രവചനവും ശരിയാകുമെന്നായിരുന്നു ലിച്ച്റ്റ്മാന്റെ മറുപടി.

English summary
donald trump will loose 2020 election predicts america's nostradamus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X