കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, അക്കാര്യത്തില്‍ യോജിപ്പ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനുവരി ഇരുപതിനാണ് അധികാരമേല്‍ക്കല്‍ ചടങ്ങ്. അതേസമയം 150 വര്‍ഷത്തിനിടെ ഒരു പ്രസിഡന്റ് പോലും ഈ ചടങ്ങ് ബഹിഷ്‌കരിച്ചില്ല. ആന്‍ഡ്രൂ ജോണ്‍സനാണ് അവസാനമായി അധികാരമേല്‍ക്കല്‍ ചടങ്ങ് ബഹിഷ്‌കരിച്ച പ്രസിഡന്റ്. യുഎസ് ക്യാപിറ്റോള്‍ അക്രമത്തിന് പിന്നാലെ ട്രംപ് ആകെ നിരാശനാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാന്‍ ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയിരുന്നു.

1

ട്രംപ് ചടങ്ങില്‍ പങ്കെടുക്കാത്തത് നല്ല കാര്യമെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. ട്രംപുമായി തനിക്ക് യോജിപ്പുള്ള വളരെ കുറച്ച് കാര്യങ്ങളിലൊന്നാണ് ഇതെന്ന് ബൈഡന്‍ പറഞ്ഞു. അദ്ദേഹം ചടങ്ങിലേക്ക് വരാത്തത് നല്ല കാര്യം തന്നെയെന്ന് ഉറപ്പാണ്. രാജ്യത്തിന് തന്നെ വലിയ നാണക്കേടാണ് ട്രംപ്. ഭരിക്കാന്‍ അദ്ദേഹം യോഗ്യനേയല്ല. തനിക്ക് ട്രംപിനെ കുറിച്ചുള്ള ഏറ്റവും മോശം കാഴ്ച്ചപ്പാടിനും അപ്പുറത്തേക്ക് അദ്ദേഹം കടന്നു കഴിഞ്ഞു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കഴിവ് കെട്ട പ്രസിഡന്റാണ് ട്രംപ് എന്നും ബൈഡന്‍ തുറന്നടിച്ചു.

അതേസമയം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് തന്റെ ചടങ്ങിലേക്ക് വരാമെന്നും ബൈഡന്‍ വ്യക്തമാക്കി. ട്രംപ് അവസാന നാളുകള്‍ വൈറ്റ് ഹൗസില്‍ എങ്ങനെ ചെലവഴിക്കുമെന്നും വ്യക്തമല്ല. അധികാരമേല്‍ക്കല്‍ ചടങ്ങിന് ഒരു ദിവസം മുമ്പ് ട്രംപ് വാഷിംഗ്ടണ്‍ വിടുമെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളോറിഡയിലെ റിസോര്‍ട്ടിലേക്കാവും പോവുകയെന്നും കരുതുന്നു. മൈക്ക് പെന്‍സ് ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. ട്രംപ് ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തെ കുറിച്ച് ബൈഡന്‍ ചിന്തിക്കുന്നത് പോലുമില്ലെന്ന് നിയുക്ത വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പസാക്കി പറഞ്ഞു.

Recommended Video

cmsvideo
Malayali guy who went for capitol riot with indian flag

ഇതിനിടെ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റ് പൂട്ടിച്ചു. വെരിഫൈഡ് പ്രൊഫൈലും, അതിലുള്ള എല്ലാ ട്വീറ്റുകളും ട്വിറ്റര്‍ പിന്‍വലിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകള്‍ ഇനിയും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ അക്കൗണ്ട് സ്ഥിരിമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. നേരത്തെ 12 മണിക്കൂര്‍ നേരത്തേക്ക് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു. ക്യാപിറ്റോള്‍ അക്രമത്തിന് പിന്നാലെയായിരുന്നു ട്വിറ്ററിന്റെ ഈ നീക്കം. അതേസമയം ട്രംപിനെ ഇംപീച്ച് ചെയ്യുമോ എന്ന ചോദ്യങ്ങളും ഇതിനിടെ സജീവമായിട്ടുണ്ട്. റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ട്രംപിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ്.

English summary
donald trump will not attend joe biden's jan 20 inaugration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X