കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വസുന്ദരിയെ വിളിച്ചത് 'പന്നി'എന്ന്..ഡൊണാള്‍ഡ് ട്രംപിന് ശരിക്കും ഭ്രാന്താണോ?ഹിലരി ഇറങ്ങിയിട്ടുണ്ട്

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് ഡൊണാള്‍ഡ് ട്രംപ്. വര്‍ണവെറിയന്‍ എന്നും വംശീയവാദിയെന്നും യുദ്ധക്കൊതിയനെന്നും ഒക്കെയാണ് ട്രംപിനെ എതിരാളികള്‍ വിശേഷിപ്പിക്കുന്നത്.

ട്രംപിന്റെ മാനസിക നിലയെ സംബന്ധിച്ച് സംശയമുണ്ടെന്ന് പോലും പലരും പറഞ്ഞിട്ടുണ്ട്. ഈ വാര്‍ത്ത കേട്ടാല്‍ ആര്‍ക്കായാലും ആ സംശയം ഒന്ന് ബലപ്പെടും.

വിശ്വസുന്ദരിയായ സുന്ദരിപ്പെണ്‍കുട്ടിയെ ട്രംപ് വിളിച്ചത് മിസ് പന്നി എന്നാണ്. അവരെ തീറ്റയന്ത്രമെന്നും മിസ് ഹൗസ് കീപ്പിങ് എന്നും വിളിച്ചു. സ്വകാര്യമായിട്ടല്ല, മാധ്യമങ്ങള്‍ക്ക് മുന്നില്‍വച്ച്. ഇങ്ങനെയൊരു സംഭവം കിട്ടിയാല്‍ എതിരാളിയായ ഹിലരി ക്ലിന്റണ്‍ വെറുതേയിരിക്കുമോ? ഹിലരി പണി തുടങ്ങിയിട്ടുണ്ട്... ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ തന്നെ!!!

ട്രംപ്

ട്രംപ്

എന്താണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രശ്‌നം എന്ന് എല്ലാവരും ചോദിച്ച് തുടങ്ങിയിരിക്കുന്നു. കാരണം, ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ അങ്ങനെയായിരുന്നു ട്രംപിന്റെ പ്രതികരണം. അത്രയേറെ തവണയാണ് ട്രംപ് ഹിലരിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്.

 അലീഷ്യ മച്ചാഡോ

അലീഷ്യ മച്ചാഡോ

1996 ലെ വിശ്വ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് അലീഷ്യാ മച്ചാഡോ എന്ന വെനസ്വേലക്കാരിയായിരുന്നു. അവരെ ട്രംപ് അന്ന് വിളിച്ചത് കേട്ടാല്‍ ആരായാലും മൂക്കത്ത് വിരല്‍വച്ച് പോകും.

 പന്നി, തീറ്റയന്ത്രം

പന്നി, തീറ്റയന്ത്രം

മിസ്സ് പിഗ്ഗി, തീറ്റയന്ത്രം, മിസ് ഹൗസ് കീപ്പിങ് എന്നൊക്കെയാണ് അന്ന് ഡൊണാള്‍ഡ് ട്രംപ് അലീഷ്യ മച്ചാഡോയെ വിളിച്ചത്. അപ്പോള്‍ അലീഷ്യ വിശ്വസുന്ദരിയായിരുന്നു.

എങ്ങനെ പരിചയം

എങ്ങനെ പരിചയം

അന്ന് നടന്ന വിശ്വസൗന്ദര്യ മത്സരത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളായിരുന്നു ട്രംപ്. അലീഷ്യയുടെ കാര്യങ്ങള്‍ നോക്കാനുള്ള ചുമതലയും ഉണ്ടായിരുന്നു. അന്നാണ് ഇത് സംഭവിച്ചത്.

പരസ്യമായിത്തന്നെ

പരസ്യമായിത്തന്നെ

ജിമ്മില്‍ വച്ച് പരസ്യമായിട്ടായിരുന്നു ട്രംപിന്റെ അധിക്ഷേപം. അതും മാധ്യമങ്ങള്‍ക്ക് മുന്നില്‍വച്ച്. എന്തായിരുന്നു ട്രംപിന്റെ പ്രശ്‌നം എന്നറിയാമോ?

 തടി ആണോ പ്രശ്‌നം

തടി ആണോ പ്രശ്‌നം

അത്യാവശ്യം തടിയുള്ള പ്രകൃതക്കാരിയായിരുന്നു അലീഷ്യാ. അന്ന് പ്രായം വെറും 18 ആണ്. തടി മാത്രമായിരുന്നില്ല ട്രംപിന്റെ പ്രശ്‌നം എന്നാണ് ആക്ഷേപം. അലീഷ്യ ഒരു ലാറ്റിന്‍ അമേരിക്കക്കാരി കൂടി ആണല്ലോ.

 തിരുത്താന്‍ തയ്യാറല്ല

തിരുത്താന്‍ തയ്യാറല്ല

എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങളൊന്നും ട്രംപ് നിഷേധിച്ചില്ല. തിരുത്താനും തയ്യാറല്ല. പറഞ്ഞതെല്ലാം സത്യമാണെന്നാണ് വാദം. തെറ്റായിരുന്നെങ്കില്‍ ആരെങ്കിലും അന്നേ എതിര്‍പ്പുയര്‍ത്തിയേനെയെന്നും ട്രംപ് വാദിക്കുന്നു.

ഹിലരി

ഹിലരി

ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ തന്നെ ഹിലരി ക്ലിന്റണ്‍ ഇക്കാര്യം എടുത്തിട്ടു. എവിടെ നിന്നാണ് നിങ്ങള്‍ക്കിത് കിട്ടിയത് എന്നായിരുന്നു ട്രംപിന്റെ പെട്ടെന്നുള്ള പ്രതികരണം. പക്ഷേ ഹിലരി തയ്യാറായിത്തന്നെ ആയിരുന്നു.

 അവള്‍ക്കൊരു പേരുണ്ട്

അവള്‍ക്കൊരു പേരുണ്ട്

'ഡോണാള്‍ഡ്... അവള്‍ക്കൊരു പേരുണ്ട്. അവളുടെ പേര് അലീഷ്യ മച്ചാഡോ എന്നാണ്'- ഹിലരി സംവാദത്തിനിടെ പറഞ്ഞ വാക്കുകള്‍ ഇവയായിരുന്നു. സ്ത്രീകളെ അപമാനിക്കുന്നതില്‍ ട്രംപ് ഒരു വമ്പനാണെന്നും ഹിലരി ആക്ഷേപിച്ചു.

 അമേരിക്കക്കാരി

അമേരിക്കക്കാരി

അലീഷ്യ ഇപ്പോള്‍ അമേരിക്കക്കാരിയാണ്. അവള്‍ക്ക് ഇത്തവണ വോട്ടവകാശവും ഉണ്ട്. ആ വോട്ട് ഹിലരിക്ക് തന്നെയാകുമെന്ന് ഉറപ്പാണ്. ട്രംപിന്റെ പരസ്യ പരിഹാസം ഏറെ നാള്‍ തന്നെ വിഷാദരോഗിയാക്കി എന്നായിരുന്നു അലീഷ്യ ന്യൂയോര്‍ക്ക് ടൈംസിന് നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

English summary
Donald Trump's comments on Ex Miss Universe extend debate controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X