Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധം; ഡൊണാൾഡ് ട്രംപിന്റെ ഗോൾഫ് റിസോർട്ട് പലസ്തീൻ അനുകൂലികൾ നശിപ്പിച്ചു

ലണ്ടൻ: ​ഗാസയെക്കുറിച്ചുള്ള യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് മറുപടിയായി ട്രംപിന്റെ സ്കോട്ട്ലാന്റിലെ ടേൺബറി ​ഗോൾഫ് റിസോർട്ട് പലസ്തീൻ അനുകൂല പ്രവർത്തകർ ചുവന്ന പെയ്ന്റ് കൊണ്ട് വരച്ച് നശിപ്പിച്ചു. പ്രതിഷേധക്കാർ പുൽത്തകിടിയിൽ "ഗാസ ഈസ് നോട്ട് 4 സെയിൽ" എന്ന് വരയ്ക്കുകയും ‌ ഓപ്പൺ ചാംപ്യൻഷിപ്പിൽ ഉപയോ​ഗിക്കുന്ന കോഴ്സിന്റെ ഹോളുകൾ ഉൾപ്പെടെ നശിപ്പിച്ചു. 800 ഏക്കർ വിസ്തൃതിയുള്ള റിസോർട്ടിലെ ക്ലബ് ഹൗസ് വികൃതമാക്കാൻ റെഡ് സ്പ്രേ പെയ്ന്റ് ഉപയോ​ഗിച്ചു.

" ​ഗാസയെ വംശീയമായി ശുദ്ധീകരിക്കാനുള്ള യു എസ് ഭരണകൂടത്തിന്റെ പ്രഖ്യാപിത ഉദ്ദേശത്തോടുള്ള നേരിട്ടുള്ള പ്രതികരണം " എന്നാണ് പലസ്തീൻ ആക്ഷൻ ഇതിനെ വിശേഷിപ്പിച്ചത്. ​ഗാസയെ തന്റെ സ്വത്തായി കണക്കാക്കാൻ ട്രംപ് ശ്രമിക്കുമ്പോൾ സ്വന്തം സ്വത്ത് കയ്യെത്തും ദൂരത്ത് ഉണ്ടെന്ന് അദ്ദേഹം അറിഞ്ഞിരിക്കണം, ഫലസ്തീൻ ആക്ഷൻ പറഞ്ഞു.

donald

ബ്രിട്ടനിലെ ഏറ്റവും ചെലവേറിയ ​ഗോൾഫ് കോഴ്സായ ട്രംപിന്റെ ടേൺബെറി ​ഗോൾഫ് റിസോർട്ട് പലസ്തീൻ ആക്ഷൻ സന്ദർശിച്ചു. അമേരിക്കൻ ഭരണകൂടം ഇസ്രായിലിനെ ആയുധമാക്കുകയും ​ഗാസയെ വംശീയമായി ശുദ്ധീകരിക്കാൻ പദ്ധതിയിടുകയും ചെയ്യുമ്പോൾ സാധാരണക്കാർക്ക് ഇനി ഇരിക്കാനാവില്ല, പലസ്തീൻ പലസ്തീൻകാരുടേതാണ്. പലസ്തീൻ ആക്ഷൻ പറഞ്ഞു.

കഴിഞ്ഞ മാസം അമേരിക്ക ​ഗാസ പിടിച്ചെടുക്കുമെന്നും അതിന്റെ 2 ദശലക്ഷത്തിലധികം പലസ്തീൻ ജനതയെ പുനരധിവസിപ്പിക്കുമെന്നും അതിനെ "മിഡിൽ ഈസ്റ്റിലെ റിവിയേര"യായി വികസിപ്പിക്കുമെന്നും അപ്രതീക്ഷിതമായിട്ട് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അതേ സമയം അന്വേഷണം നടത്തുകയാണെന്ന് സ്കോട്ട്ലൻഡ് പോലീസ് അറിയിച്ചു. " 2025 മാർച്ച് 8 ശനിയാഴ് പുലർച്ചെ 4. 40 ഓടെ ടേൺബെറിയിലിലെ മെയ്ഡൻസ് റോഡിലെ ​ഗോൾഫ് കോഴ്സിനും പരിസരത്തിനും കേടുപാടുകൾ സംഭവിച്ചതായി ഞങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചു.
അന്വേഷണങ്ങൾ തുടരുകയാണെന്ന് പോലീസ് സ്‌കോട്ട്‌ലൻഡ് വക്താവ് പറഞ്ഞു. ശനിയാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻ കൊട്ടാരത്തിലെ ബി​ഗ് ബെൻ ടവറിൽ പലസ്തീൻ പതാക വീശി ഒരാൾ കയറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+